Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2024: ഇങ്ങനേയും ഭാഗ്യക്കേടോ, പൊരുതി വീണ് ജോര്‍ജിയ; തുര്‍ക്കിക്ക് ത്രില്ലിങ് ജയം

മ്യൂണിക്ക്: യൂറോ കപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ ജോര്‍ജിയയെ 3-1ന് തോല്‍പ്പിച്ച് തുര്‍ക്കി. ആവേശകരമായ പോരാട്ടത്തില്‍ ഭാഗ്യം ജോര്‍ജിയക്ക് തീരെ ഇല്ലാതെ പോയതാണ് തുര്‍ക്കിക്ക് കരുത്തായതെന്ന് പറയാം. ജോര്‍ജിയയുടെ പല ഗോള്‍ശ്രമങ്ങളും നേരിയ വ്യത്യാസത്തില്‍ ലക്ഷ്യം കാണാതെ പോയപ്പോള്‍ ലഭിച്ച അവസരങ്ങളെ നന്നായി മുതലാക്കി തുര്‍ക്കി ജയം പിടിച്ചെടുക്കുകയായിരുന്നു. തോല്‍വിയിലും തലയുയര്‍ത്തി നില്‍ക്കാന്‍ ജോര്‍ജിയക്കായി.

4-2-3-1 ഫോര്‍മേഷനിലിറങ്ങിയ തുര്‍ക്കിയെ 5-3-2 ഫോര്‍മേഷനിലാണ് ജോര്‍ജിയ നേരിട്ടത്. കരുത്തരായ തുര്‍ക്കിയെ ആത്മവിശ്വാസത്തോടെ നേരിട്ട ജോര്‍ജിയ തുടക്കം മുതല്‍ മത്സരം വാശിയേറിയതാക്കി. രണ്ട് ടീമും തുടക്കം മുതല്‍ ആക്രമിച്ചതോടെ ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തി. ആദ്യ മിനുട്ടുകളിലെ ശ്രമങ്ങളെല്ലാം പ്രതിരോധ നിരയുടെ മികച്ച ഇടപെടലാണ് ഗോളാകാതെ മാറ്റിയത്. ആക്രമിച്ച് മുന്നേറിയ ഇരു ടീമും ഒന്നിനൊന്ന് മികച്ച് നിന്നെങ്കിലും തുര്‍ക്കിയാണ് ആദ്യം ലീഡെടുത്തത്.

25ാം മിനുട്ടില്‍ ഇടത് വശത്ത് കൂടി തുര്‍ക്കി നടത്തിയ മുന്നേറ്റം പോസ്റ്റിന്റെ വലത് മൂലയില്‍ അവസാനിക്കുകയായിരുന്നു. 25കാരനായ മെര്‍ട്ട് മുള്‍ഡര്‍ ഹാഫ് വോളിയിലൂടെ പന്ത് പോസ്റ്റിലെത്തിക്കുകയായിരുന്നു. രണ്ട് മിനുട്ടിനുള്ളില്‍ തുര്‍ക്കി വീണ്ടും വലകുലുക്കി. കെനാന്‍ യില്‍ഡിസ് പന്ത് പോസ്റ്റിലാക്കിയെങ്കിലും ഓഫ് സൈഡായതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു. ലീഡ് വഴങ്ങിയതോടെ ജിയോര്‍ജിയ പ്രത്യാക്രമണം കടുപ്പിച്ചു. 32ാം മിനുട്ടില്‍ തുര്‍ക്കിയെ ഞെട്ടിച്ച് ജിയോര്‍ജിയ സമനില പിടിച്ചു.

ജിയോര്‍ജി കോച്ചോറാഷ്‌വില്ലി ബോക്‌സിനുള്ളിലേക്ക് നല്‍കിയ മിന്നല്‍ ക്രോസിനെ ജോര്‍ജസ് മിക്കൗതാഡ്‌സെ മനോഹരമായി പോസ്റ്റിലേക്കെത്തിച്ചു. തുര്‍ക്കി ഗോളി ഡൈവ് ചെയ്‌തെങ്കിലും മിന്നല്‍ ഷോട്ട് തടുക്കാനായില്ല. ഗോളി ഡൈവ് ചെയ്യുന്നതിന് മുമ്പ് പന്ത് പോസ്റ്റിലെത്തി. സമനിലയിലേക്കെത്തിയതോടെ ഇരു ടീമും ലീഡിനായി പൊരുതി. പ്രതിരോധ നിര കട്ടക്ക് കട്ട നില്‍ക്കുന്നതാണ് കാണാനായത്. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ ഇരു ടീമും 1-1 തുല്യത പുലര്‍ത്തി.

turkey vs gerogea

60% പന്തടക്കവും 6നെതിരേ 11 ഗോള്‍ശ്രമവുമായി തുര്‍ക്കി ആക്രമണത്തിലും പന്തടക്കത്തിലും അല്‍പ്പം മികച്ച് നിന്നു. രണ്ടാം പകുതിയുടെ തുടക്കം തന്നെ തുര്‍ക്കിക്ക് ലീഡുയര്‍ത്താന്‍ അവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി. 51ാം മിനുട്ടില്‍ ജോര്‍ജിയ ഇടത് വശത്തുകൂടി നടത്തിയ മുന്നേറ്റം തുര്‍ക്കി ഗോള്‍മുഖത്തെ വിറപ്പിച്ചെങ്കിലും പ്രതിരോധനിരയുടെ ഇടപെടല്‍ ഗോള്‍ തടുത്തു. തുര്‍ക്കി അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നെങ്കിലും ജിയോര്‍ജിയ പ്രതിരോധം കടുത്ത വെല്ലുവിളി ഉയര്‍ത്തി.

56ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്ക് ഗോളാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജിയോര്‍ജിയ ഗോളി മികച്ച സേവോടെ തുര്‍ക്കിയെ നിരാശപ്പെടുത്തി. ഒടുവില്‍ തുടരെയുള്ള ആക്രമണങ്ങള്‍ക്കൊടുവില്‍ തുര്‍ക്കി ലീഡെടുത്തു. 65ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്ക് മനോഹരമായി ആര്‍ദ ഗൂലര്‍ വലയിലാക്കുകയായിരുന്നു. 69ാം മിനുട്ടില്‍ ജോര്‍ജിയയുടെ പ്രത്യാക്രമണം. എന്നാല്‍ ഷോട്ട് ക്രോസ് ബാറിലടിച്ച് പുറത്തേക്ക് പോയി. ഭാഗ്യം ജോര്‍ജിയയെ കൈവിടുന്നതാണ് കണ്ടത്.

അവസാന സമയത്ത് ജിയോര്‍ജിയ പരമാവധി ശ്രമിച്ചെങ്കിലും മികച്ച പ്രതിരോധത്തിലൂടെ തുര്‍ക്കി ജോര്‍ജിയയെ പൂട്ടി. 86ാം മിനുട്ടില്‍ തുര്‍ക്കി താരത്തിന്റെ തകര്‍പ്പന്‍ ഹെഡര്‍ ജോര്‍ജിയ ഗോളി രക്ഷപെടുത്തി. 91ാം മിനുട്ടില്‍ സമനില പിടിക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരവും ജോര്‍ജിയക്ക് മുതലാക്കാനായില്ല. നിര്‍ഭാഗ്യം വീണ്ടും ജോര്‍ജിയയുടെ വില്ലനായി.

ഒടുവില്‍ ജിയോര്‍ജിയയുടെ പിഴവില്‍ നിന്ന് പന്ത് തട്ടിയെടുത്ത് കുതിച്ച തുര്‍ക്കി താരം കിരീം അക്തുര്‍കോഗ്ലു അനായാസം പന്ത് വലയിലാക്കി. ഗോളി പോലും ഇല്ലാതിരുന്ന ഒഴിഞ്ഞ പോസ്റ്റില്‍ അനായാസം താരം ലക്ഷ്യം കണ്ടു. ഇതോടെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 3-1ന്റെ ജയം തുര്‍ക്കിക്ക് സ്വന്തം.

Story first published: Tuesday, June 18, 2024, 23:33 [IST]
Other articles published on Jun 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+