For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Euro Cup 2021: സ്വീഡന്‍ കടന്ന് ഉക്രെയ്‌നുമെത്തി, ക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായി

2-1നായിരുന്നു ഉക്രെയ്‌നിന്റെ വിജയം

1

യൂറോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. ഉക്രെയ്‌നാണ് അവസാനമായി ക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തത്. എക്‌സ്ട്രാ ടൈമിലേക്കു നീണ്ട ആവേശകരമായ പ്രീക്വാര്‍ട്ടറില്‍ സ്വീഡനെ 2-1ന് അവര്‍ മറികടക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടാണ് ഉക്രെയ്‌നെ കാത്തിരിക്കുന്നത്. ഉക്രെയ്ന്‍- സ്വീഡന്‍ പോരാട്ടം നിശ്ചിതസമയത്ത് 1-1ന് അവസാനിക്കുകയായിരുന്നു. തുടര്‍ന്നാണ് കളി എക്‌സ്ട്രാ ടൈമിലെത്തിയത്. മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീളുമെന്നിരിക്കെയായിരുന്നു എക്‌സ്ട്രാടൈമിന്റെ അവസാന മിനിറ്റില്‍ ആര്‍ത്തെം ഡോബിക്കിലൂടെ ഉക്രെയ്‌നിന്റെ വിജയഗോള്‍ പിറക്കുന്നത്. സ്വീഡന് പ്രതികരിക്കാനുള്ള സമയം പോലുമില്ലായിരുന്നു.

നേരത്തേ 27ാം മിനിറ്റില്‍ അലെക്‌സാണ്ടര്‍ സിന്‍ചെങ്കോയിലൂടെ ഉക്രെയ്‌നായിരുന്നു മല്‍സരത്തില്‍ ആദ്യം മുന്നിലെത്തിയത്. ഒന്നാംപകുതി അവസാനിക്കാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ എമില്‍ ഫോസ്‌ബെര്‍ഗിലൂടെ സ്വീഡന്‍ സമനില കൈക്കലാക്കുകയായിരുന്നു. കളി പരുക്കനായി മാറിയതോടെ അധികസമയത്തിന്റെ ഒമ്പതാം മിനിറ്റില്‍ സ്വീഡിഷ് താരം മാര്‍ക്കസ് ഡാനിയേല്‍സണിന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കിയിരുന്നു. ഇതോടെ എക്‌സ്ട്രാടൈമില്‍ അവര്‍ക്കു പ്രതിരോധിച്ചു കളിക്കേണ്ടിയും വന്നു.

2

തുടക്കം മുതല്‍ അറ്റാക്കിങ് ഫുട്‌ബോളായിരുന്നു രണ്ടു ടീമുകളും കാഴ്ചവച്ചത്. ആദ്യ 10 മിനിറ്റിനുള്ളില്‍ തന്നെ രണ്ടു ഗോള്‍മുഖത്തും റെയ്ഡുകള്‍ നടന്നു. 11ാം മിനിറ്റില്‍ യറെംചുക്കിന്റെ തകര്‍പ്പന്‍ ഷോട്ട് സ്വീഡിഷ് ഗോളി വിഫലമാക്കുകയായിരുന്നു. 27ാം മിനിറ്റില്‍ ഉക്രെയ്ന്‍ അക്കൗണ്ട് തുറന്നു. വലതുവിങില്‍ നിന്നും യര്‍മൊലെങ്കോ ബോക്‌സിലേക്കു നല്‍കിയ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സിന്‍ചെഞ്ചോ തകര്‍പ്പനൊരു വോളിയിലൂടെ വലയിലേക്കു അടിച്ചുകയറ്റി. ഗോളി ഓല്‍സണ്‍ തടുക്കാന്‍ ശ്രമിച്ചെങ്കിലും കൈയില്‍ തട്ടി വലയ്ക്കുള്ളില്‍ തുളഞ്ഞുകയറി.

43ാം മിനിറ്റില്‍ സ്വീഡന്‍ സമനില പിടിച്ചുവാങ്ങി. 25 വാര അകലെ നിന്നും ഫോസ്‌ബെര്‍ഗ് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഉക്രെയ്ന്‍ താരം സബാര്‍നി ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ദേഹത്ത് തട്ടി വലയിലേക്കു പായുകയായിരുന്നു. ഗോള്‍കീപ്പര്‍ ബുഷാനന് കാഴ്ചക്കാരനായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

3

രണ്ടാംപകുതിയിലും ഇരുടീമും ആക്രണോത്സുകതയോടെ കളിച്ചു. 55ാ മിനിറ്റില്‍ ഗോള്‍ പോസ്റ്റ് ഉക്രെയ്‌ന് ലീഡ് നിഷേധിക്കുകയായിരുന്നു. സിഡോര്‍ചുക്കിന്റെ ഷോട്ട് സ്വീഡിഷ് ഗോളി ഓല്‍സണിനെ മറികടന്നെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ സ്വീഡനവും ഗോള്‍പോസ്റ്റ് വിലങ്ങുതടിയായി. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഫോസ്‌ബെര്‍ഗിന്റെ ഗോള്‍ശ്രമമായിരുന്നു പോസ്റ്റില്‍ ഇടിച്ചു തെറിച്ചത്. 69ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി നിര്‍ഭാഗ്യം ഉക്രെയ്‌നിനെ ലീഡ് നേടുന്നതില്‍ നിന്നു തടഞ്ഞു. ഫോസ്‌ബെര്‍ഗിന്റെ തകര്‍പ്പന്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.

4

നിശ്ചിത സമയം 1-1ന് അവസാനിച്ചതോടെ കളി എക്‌സ്ട്രാടൈമിലെത്തി. 99ാം മിനിറ്റില്‍ സ്വീഡന്റെ വിജയപ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ച് ഡാനിയേല്‍സണിന് ചുവപ്പ് കാര്‍ഡ്. ഉക്രെയ്ന്‍ താരം ബെസെഡിനെ ഗുരുതരമായി ഫൗള്‍ ചെയ്ത ഡാവിയേല്‍സണിന് റഫറി നേരിട്ട് ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു. എക്‌സ്ട്രാടൈം അവസാനിക്കാനിരിക്കെയാണ് ഇഞ്ചുറിടൈമിന്റെ ആദ്യ മിനിറ്റില്‍ മല്‍സരവിധി നിര്‍ണയിച്ച ഡോബിക്കിന്റെ വിജയഗോള്‍ പിറക്കുന്നത്. ആദ്യ ഗോള്‍ നേടിയ സിന്‍ചെങ്കോയായിരുന്നു ഈ ഈ ഗോളിനു വഴിയൊരുക്കിയത്. ഇടതു വിങില്‍ നിന്നും സിന്‍ചെങ്കോ നല്‍കിയ മനോഹരമായ ക്രോസ് കരുത്തുറ്റ ഹെഡ്ഡറിലൂടെ ഡോബിക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ്
സ്‌പെയിന്‍ x സ്വിറ്റ്‌സര്‍ലാന്‍ഡ് (9.30 pm, വെള്ളി)
ഇറ്റലി x ബെല്‍ജിയം (12.30 pm, വെള്ളി)
ഡെന്മാര്‍ക്ക് x ചെക്ക് റിപബ്ലിക്ക് (9.30 pm, ശനി)
ഇംഗ്ലണ്ട് x ഉക്രെയ്ന്‍ (12.30 pm, ശനി)

Story first published: Wednesday, June 30, 2021, 7:23 [IST]
Other articles published on Jun 30, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+