Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2021: സ്‌പെയിന്‍ വീണ്ടും കുരുങ്ങി, ഇത്തവണ പോളണ്ടിനോട് (1-1)

സെവിയ്യ: യൂറോ കപ്പില്‍ മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ തുലാസില്‍. തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും സമനില വഴങ്ങേണ്ടി വന്നതോടെയാണിയത്. ഗ്രൂപ്പ് ഇയില്‍ പോളണ്ടുമായാണ് സ്‌പെയിന്‍ 1-1ന്റെ സമനില സമ്മതിച്ചത്. ആദ്യ കളിയില്‍ സ്വീഡനുമായി ഗോള്‍രഹിത സമനിലയും സ്‌പെയിന്‍ വഴങ്ങിയിരുന്നു. അല്‍വാറോ മൊറാറ്റ 28ാ മിനിറ്റില്‍ നേടിയ ഗോളില്‍ പോളണ്ടിനെതിരേ സ്‌പെയിനാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 54ാം മിനിറ്റില്‍ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഗോള്‍ പോളണ്ടിനു സമനില സമ്മാനിച്ചു. രണ്ടു മിനിറ്റിനകം പെനല്‍റ്റിയുടെ രൂപത്തില്‍ സ്‌പെയിനിനു വിജയഗോളിനുള്ള സുവര്‍ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ ജെറാര്‍ഡോ മാര്‍ട്ടിനോ പെനല്‍റ്റി നഷ്ടപ്പെടുത്തി.

1

ഈ സമനില സ്‌പെയിനിനു കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കി മാറ്റിയിരിക്കുകയാണ്. രണ്ടു പോയിന്റ് മാത്രമുള്ള സ്‌പെയിന്‍ ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്താണ്. സ്വീഡന്‍ (4), സ്ലൊവാക്യ (3) എന്നിവരാണ് ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്. പോളണ്ടിനു ഒരു പോയിന്റുണ്ട്. നിലവില്‍ ഗ്രൂപ്പില്‍ നിന്നും ആരും പ്രീക്വാര്‍ട്ടറിലെത്തിയിട്ടില്ല. അവസാന ലീഗ് മല്‍സരങ്ങളാണ് ഒന്നും രണ്ടുംസ്ഥാനക്കാരെ തീരുമാനിക്കുക. സ്‌പെയിന്‍ സ്ലൊവാക്യയുമായും സ്വീഡന്‍ പോളണ്ടുമായുമാണ് മൂന്നാം റൗണ്ടില്‍ ഏറ്റുമുട്ടുന്നത്. സ്ലൊവാക്യയെ തോല്‍പ്പിച്ചാല്‍ മാത്രമേ സ്‌പെയിനിനു പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുക്കാന്‍ കഴിയൂ.

സ്വീഡനെതിരായ തൊട്ടുമുമ്പത്തെ മല്‍സരത്തിലേതു പോലെ പോളണ്ടിനെതിരേയും സ്‌പെയിന്‍ കളം അടക്കിവാണെങ്കിലും വിജയം മാത്രം വരുതിയിലാക്കാനായില്ല. പാസിങിലും ഗോളിലേക്കുള്ള ഷോട്ടുകളിലുമെല്ലാം സ്‌പെയിന്‍ ഏറെ മുന്നിലായിരുന്നു. അവസരങ്ങള്‍ പാഴാക്കിയതും പോളണ്ട് ഗോള്‍കീപ്പര്‍ ഷെസ്‌നിയുടെ ചില മികച്ച സേവുകളും സ്‌പെയിനിനു വിനയാവുകയായിരുന്നു.

2

പോളണ്ട് മികച്ച രീതിയാലായിരുന്നു മല്‍സരം തുടങ്ങിയത്. ആദ്യ വിസില്‍ മുതല്‍ അവര്‍ സ്പാനിഷ് ഗോള്‍മുഖത്തേക്കു ആക്രമിച്ചു കയറി. ആറാം മിനിറ്റില്‍ തന്നെ 20 വാര അകലെ നിന്നും പോളണ്ട് താരം ക്ലിച്ച് ലോങ്‌റേഞ്ചര്‍ പരീക്ഷിച്ചെങ്കിലും ക്രോസ് ബാറിനു മുകളിലൂടെ പറന്നു. 19ാം മിനിറ്റിലാണ് സ്‌പെയിനിനു ആദ്യ അവസരം ലഭിക്കുന്നത്. പക്ഷെ റോഡ്രിയുടെ ഗോള്‍ശ്രമം പോളണ്ട് ക്ലിയര്‍ ചെയ്തു.

25ാം മിനിറ്റില്‍ മൊറാറ്റ സ്‌പെയിനിന്റെ അക്കൗണ്ട് തുറന്നു. വലതുവിങിലൂടെ കട്ട് ചെയ്തു കയറി ജെറാര്‍ഡ് നല്‍കിയ ബോള്‍ ഗോള്‍കീപ്പര്‍ക്കു ഒരു പഴുതു നല്‍കാതെ മൊറാറ്റ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയ്ക്കുള്ളിലാക്കി. ടൂര്‍ണമെന്റില്‍ താരത്തിന്റെ ആദ്യ ഗോള്‍ കൂടിയാണിത്. 35ാം മിനിറ്റില്‍ സമനില ഗോളിനുള്ള അവസരം സ്വിഡെര്‍സ്‌കി ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കടിച്ചു നഷ്ടമപ്പെടുത്തി.

3

43ാം മിനിറ്റില്‍ പോളണ്ടിനു സമനില കൈക്കലാക്കാന്‍ മറ്റൊരു മികച്ച അവസരം. എന്നാല്‍ പോസ്റ്റും ഗോളി ഉനെയ് സൈമണും സ്‌പെയിനിനെ രക്ഷിച്ചു. ടോറസിനെ വെട്ടിച്ച് സ്വിഡെര്‍സ്‌കി തൊടുത്ത ഗോളെന്നുറച്ച ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു. റീബൗണ്ട് ചെയ്ത ബോള്‍ ലെവന്‍ഡോസ്‌കിക്ക്. എന്നാല്‍ താരത്തിന്റെ ഗോള്‍ ശ്രമം സൈമണ്‍ ബ്ലോക്ക് ചെയ്തു.

രണ്ടാംപകുതിയില്‍ ഗോള്‍ മടക്കാന്‍ കിണഞ്ഞു ശ്രമിച്ച പോളണ്ട് 54ാം മിനിറ്റില്‍ സമനില കണ്ടെത്തി. വലതു വിങില്‍ ജോവിയാക്ക് നല്‍കിയ മനോഹരമായ ക്രോസ് ലെവന്‍ഡോസ്‌കി തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. നാലു മിനിറ്റിനകം സ്‌പെയിനിനു അനുകൂലമായി പെനല്‍റ്റി. ജെറാര്‍ഡിനെ പോളണ്ട് താരം മൊഡെര്‍ ഫൗള്‍ ചെയ്തതായി വിഎആറിന്റെ സഹായത്തോടെ കണ്ടെത്തിയ റഫറി സ്‌പെയിനിന് അനുകൂലമായി പെനല്‍റ്റി വിധിക്കുകയായിരുന്നു. എന്നാല്‍ മൊറേനോയുടെ പെനല്‍റ്റി ഇടതു പോസ്റ്റില്‍ തട്ടി മടങ്ങി. റീബൗണ്ട് ചെയ്ത ബോള്‍ മൊറാറ്റ പുറത്തേക്കടിച്ചു കളയുകയും ചെയ്തു.

Story first published: Sunday, June 20, 2021, 7:47 [IST]
Other articles published on Jun 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+