Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2021: ഡച്ച് പടയ്ക്കു ഹാട്രിക് ജയം, ഉക്രെയ്നെ വീഴ്ത്തി ഓസ്ട്രിയ പ്രീക്വാര്‍ട്ടറില്‍

ആംസ്റ്റര്‍ഡാം: ഹാട്രിക് വിജയവുമായി ഗ്രൂപ്പ് ജേതാക്കളായി നെതര്‍ലാന്‍ഡ്‌സ് യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള വരവ് ആഘോഷിച്ചു. ഗ്രൂപ്പ് സിയിലെ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ നോര്‍ത്ത് മാസിഡോണിയയെ ഓറഞ്ചുപട ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു മുക്കുകയായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഉക്രെയ്‌നിനെ 1-0നു തോല്‍പ്പിച്ച് ഓസ്ട്രിയ നെതര്‍ലാന്‍ഡ്‌സിനു പിന്നില്‍ റണ്ണറപ്പായി നോക്കൗട്ട് റൗണ്ടില്‍ കടന്നു.

1

ജോര്‍ജിനിയോ വിനാല്‍ഡമിന്റെ ഇരട്ടഗോളുകളാണ് മാസിഡോണിയക്കെതിരേ ഡച്ച് ടീമിനു മിന്നുന്ന വിജയം സമ്മാനിച്ചത്. 51, 58 മിനിറ്റകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. ആദ്യ ഗോള്‍ മെംഫിസ് ഡിപ്പായുടെ വകയായിരുന്നു. എന്നാല്‍ സ്‌കോര്‍ പോലെ ഏകപക്ഷീയമായിരുന്നില്ല മല്‍സരം. കന്നി യൂറോ ടൂര്‍ണമന്റില്‍ കളിച്ച മാസിഡോണിയ മികച്ച പോരാട്ടം നടത്തിയാണ് കീഴടങ്ങിയത്. ആദ്യപകുതിയില്‍ ഡച്ച് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ചില നീക്കങ്ങളും അവര്‍ നടത്തി. നിര്‍ഭാഗ്യം കാരണം മാത്രമാണ് മാസിഡോണിയക്കു ഗോള്‍ നേടാനാവാതെ പോയത്. രണ്ടു തവണ അവര്‍ വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ്‌സൈഡാവുകയായിരുന്നു. ഒരു തവണ പോസ്റ്റ് മാസിഡോണിയക്കു ഗോള്‍ നിഷേധിച്ചു. മാസിഡോണിയയുടെ ഐക്കണ്‍ താരവും വെറ്ററന്‍ സ്‌ട്രൈക്കറുമായ ഗൊരാന്‍ പാന്‍ഡേവിന്റെ അവസാന അന്താരാഷ്ട്ര മല്‍സരമായിരുന്നു ഇത്. ദേശീയ ടീമിനായി 122 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം.

2

മാസിഡോണിയ മികച്ച രീതിയിലായിരുന്നു മല്‍സരം ആരംഭിച്ചത്. അറ്റാക്കിങ് ഫുട്‌ബോള്‍ പുറത്തെടുത്ത അവര്‍ തുടക്കം മുതല്‍ ഡച്ച് ഗോള്‍മുഖത്തേക്കു റെയ്ഡുകള്‍ നടത്തി. 10ാം മിനിറ്റിലായിരുന്നു ഡച്ച് ടീമിനെ സ്തബ്ധരാക്കി റിസ്‌റ്റോസ്‌കി മാസിഡോണിയക്കായി വലുകുലുക്കിയത്. എന്നാല്‍ നിര്‍ഭാഗ്യം കൊണ്ടു മാത്രം നേരിയ വ്യത്യാസത്തില്‍ അതു ഓഫ്‌സൈഡ് വിളിക്കപ്പെട്ടു. 22ാം മിനിറ്റില്‍ വീണ്ടും നിര്‍ഭാഗ്യം മാസിഡോണിയയെ ചതിച്ചു. പാന്‍ഡേവ് നല്‍കിയ പാസില്‍ ട്രിക്കോസ്‌കിയുടെ വലം കാല്‍ ഷോട്ട് ഗോളിയെ മറികടന്നെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു.

3

രണ്ടു മിനിറ്റിനുള്ളില്‍ കൗണ്ടര്‍ അറ്റാക്കില്‍ നിന്നും നെതര്‍ലാന്‍ഡ്‌സ് മുന്നിലെത്തി. അതുവരെ നന്നായി കളിച്ച മാസിഡോണിയയെ നിരാശരാക്കിയാണ് ഡിപ്പായ് വലകുലുക്കിയത്. ബോക്‌സിനു കുറുകെ മലെന്‍ നല്‍കിയ താഴ്ന്ന പാസ് ക്ലോസ് റേഞ്ച് ഇടംകാല്‍ ഷോട്ടിലൂടെ ഡിപ്പായ് വലയിലേക്കു പായിക്കുകയായിരുന്നു. ഡിപ്പായുടെ 28ാമത്തെ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.

ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാംപകുതിയില്‍ ഡച്ച് ടീം കൂടുതല്‍ ഒഴുക്കോടെയുള്ള ചടുലമായ ഫുട്‌ബോളാണ് കാഴ്ചവച്ചത്. 51ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വിനാല്‍ഡമിലൂടെ അവര്‍ ലീഡുയര്‍ത്തുകയും ചെയ്തു. ഡിപ്പായ് ആയിരുന്നു ഈ ഗോളിനു ചരടുവലിച്ചത്. ഇടതു വിങില്‍ നിന്നും ഡിപ്പായ് അളന്നുമുറിച്ചു നല്‍കിയ ക്രോസ് വിനാല്‍ഡം ക്ലോസ് റേഞ്ച് ഇടംകാല്‍ ഷോട്ടിലൂടെ വലയ്ക്കുള്ളിലേക്കു പായിക്കുകയായിരുന്നു. ഏഴു മിനിറ്റുകള്‍ക്കകം വിനാല്‍ഡം തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാംഗോളും കണ്ടെത്തി. ഈ ഗോളിലും ഡിപ്പായ് ടച്ചുണ്ടായിരുന്നു. ഡിപ്പായുടെ ഗോള്‍ ലക്ഷ്യമാക്കിയുള്ള ഷോട്ട് ഗോള്‍കീപ്പര്‍ തടുത്തിട്ടപ്പോള്‍ റീബൗണ്ട് ലഭിച്ചത് വിനാല്‍ഡത്തിന്. കരുത്തുറ്റ വതുകാല്‍ ഷോട്ടിലൂടെ വിനാല്‍ഡം പന്ത് ഒഴിഞ്ഞ വലയിലേക്കു അടിച്ചുകയറ്റുകയും ചെയ്തു.

Story first published: Monday, June 21, 2021, 23:45 [IST]
Other articles published on Jun 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+