Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2021: വിറപ്പിച്ച് ഉക്രെയ്ന്‍, അഞ്ചു ഗോള്‍ ത്രില്ലറില്‍ നെതര്‍ലാന്‍ഡ്‌സ് നേടി (3-2)

ആംസ്റ്റര്‍ഡാം: യൂറോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് സി ത്രില്ലറില്‍ ഗ്ലാമര്‍ ടീം നെതര്‍ലാന്‍ഡ്‌സിനു നാടകീയ വിജയം. ഉക്രെയ്‌നിനായണ് ഓറഞ്ചുപട രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു മറികടന്നത്. എല്ലാ ഗോളുകളും രണ്ടാംപകുതിയിലായിരുന്നു. ഒരു ഘട്ടത്തില്‍ 2-2നു സമനിലയിലേക്കു നീങ്ങിയ കളിയില്‍ നിശ്ചിത സമയം തീരാന്‍ അഞ്ചു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഡെന്‍സന്‍ ഡംഫ്രൈസ് നേടിയ ഗോള്‍ നെതര്‍ലാന്‍ഡ്‌സിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു.

1

ആറു മിനിറ്റിനിടെ രണ്ടു ഗോള്‍ ലീഡുമായി കുതിച്ച നെതര്‍ലാന്‍ഡ്‌സിനെ നാലു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ഉക്രെയ്ന്‍ സ്തബ്ധരാക്കിയിരുന്നു. തുടര്‍ന്നായിരുന്നു ഡംഫ്രൈസിന്റെ വിന്നര്‍ പിറന്നത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം ജോര്‍േജിനിയോ വിനാല്‍ഡം 52ാം മിനിറ്റില്‍ നേടിയ ഗോളില്‍ നെതര്‍ലാന്‍ഡ്‌സ് മുന്നിലെത്തിയിരുന്നു. 58ാ മിനിറ്റില്‍ വൗട്ട് വെഗോസ്റ്റ് സ്‌കോര്‍ 2-0 ആക്കി ഉയര്‍ത്തി. എന്നാല്‍ 75ാം മിനിറ്റില്‍ ആന്‍ഡ്രി യെര്‍മോലെങ്കോയിലൂടെ ആദ്യ ഗോള്‍ മടക്കിയ ഉക്രെയ്ന്‍ 79ാം മിനിറ്റില്‍ റോമന്‍ യറെംചുക്കിന്റെ ഗോളില്‍ സമനിലയും കൈക്കലാക്കുകയായിരുന്നു. ജയത്തോടെ തുടങ്ങാനായെങ്കിലും ഗ്രൂപ്പില്‍ തലപ്പത്തേക്കു കയറാന്‍ ഡച്ച് പടയ്ക്കായില്ല. തൊട്ടുമുമ്പത്തെ കളിയില്‍ നോര്‍ത്ത് മാസിഡോണിയയെ 3-1ന് തുരത്തിയ ഓസ്ട്രിയയാണ് ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാര്‍.

2

ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു തുടക്കം മുതല്‍ ഇരുടീമുകളും പുറത്തെടുത്തത്. അറ്റാക്കിങ് ഗെയിമിലൂടെ രണ്ടു ടീമും ആദ്യ വിസിലിനു പിന്നാലെ നയം വ്യക്തമാക്കിയിരുന്നു. ആദ്യപകുതിയില്‍ ലീഡ് നേടാന്‍ നെതര്‍ലാന്‍ഡ്‌സിനും ഉക്രെയ്‌നും ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഡച്ചായിരുന്നു കൂടുതല്‍ അപകടകാരികളായി കാണപ്പെട്ടത്. നെതര്‍ലാന്‍ഡ്‌സിനാണ് ഗോള്‍ നേടാന്‍ കൂടുതല്‍ മികച്ച അവസരം ആദ്യപകുതിയില്‍ ലഭിച്ചത്. ഡംഫ്രൈസിന്റെ ഗോള്‍ ശ്രമം ജോര്‍ദി ബുഷാനന്‍ വിഫലാക്കിയപ്പോള്‍ വിനാല്‍ഡത്തിന്റെയും ഗോള്‍ ശ്രമം ഗോളി ബ്ലോക്ക് ചെയ്തു.

53ാം മിനിറ്റില്‍ വിനാല്‍ഡത്തിലൂടെ ഡച്ച് ടീം അക്കൗണ്ട് തുറന്നു. ഇടതു വിങില്‍ നിന്നും ഡംഫ്രൈസ് ബോക്‌സിനുള്ളിലേക്കു നീട്ടി നല്‍കിയ മനോഹരമായ ക്രോസ് ക്ലോസ്‌റേഞ്ച് ഹെഡ്ഡറിലൂടെ വിനാല്‍ഡം ലക്ഷ്യത്തിലെത്തിച്ചു. 2018ലെ ലോകകപ്പിനു ശേഷം ഓറഞ്ച് കുപ്പായത്തില്‍ അദ്ദേഹത്തിന്റെ 15ാമത്തെ ഗോളായിരുന്നു ഇത്. 58ാം മിനിറ്റില്‍ വെഗോസ്റ്റ് ഡച്ച് ടീമിന്റെ ലീഡുയര്‍ത്തി. ഈ ഗോളിനു പിന്നിലും ഡംഫ്രൈസ് ടച്ചുണ്ടായിരുന്നു. വലതു വിങിലൂടെ പറന്നെത്തിയ അദ്ദേഹം ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് ഗോളി തടുത്തിട്ടെങ്കിലും റീബൗണ്ട് ചെയ്ത പന്ത് കുതിച്ചെത്തിയ വെഗോസ്റ്റ് വലയിലേക്കു പായിക്കുകയായിരുന്നു.

പിന്നീടായിരുന്നു ഉക്രെയ്‌നിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. 75ാം മിനിറ്റില്‍ 20 വാ അകലെ നിന്നുള്ള തകര്‍പ്പന്‍ ഗോളിലൂടെ യര്‍മൊലെങ്കോ ഉക്രെയ്‌നിനെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു. നാലു മിനിറ്റിനകം ഉക്രെയ്ന്‍ വീണ്ടും വലകുലുക്കിയതോടെ ഡച്ച് ടീം സ്തബ്ധരായി. ഫ്രീകിക്കിനൊടുവില്‍ ഹെഡ്ഡറില്‍ നിന്നായിരുന്നു ഈ ഗോള്‍.

Story first published: Monday, June 14, 2021, 7:00 [IST]
Other articles published on Jun 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+