Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro 2021: കളി കാര്യമാവും, ഇനി പ്രീക്വാര്‍ട്ടര്‍- ഇറ്റലി x ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്x വെയ്ല്‍സ്

ലണ്ടന്‍: യൂറോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇനി കളി കാര്യമാവും. ആവേശകരമായ ഗ്രൂപ്പുതല മല്‍സരങ്ങള്‍ക്കു ശേഷം ഇന്നു മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ആരംഭിക്കുകയാണ്. രണ്ടു മല്‍സരങ്ങളാണ് ഇന്നുള്ളത്. ഇന്ത്യന്‍ സമയം 9.30ന് ആരംഭിക്കുന്ന ആദ്യ പ്രീക്വാര്‍ട്ടറില്‍ വെയ്ല്‍സും ഡെന്‍മാര്‍ക്കും ഏറ്റുമുട്ടും. രാത്രി 12.30ന് ഇറ്റലിയും ഓസ്ട്രിയയും തമ്മിലാണ് രണ്ടാമത്തെ മല്‍സരം.

1

ഗ്രൂപ്പ് എയില്‍ ഇറ്റലിക്കു പിറകില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് വെയ്ല്‍സിന്റെ നോക്കൗട്ട്‌റൗണ്ട് പ്രവേശനം. ഓരോ ജയവും സമനിലയും തോല്‍വിയുമടക്കം നാലു പോയിന്റാണ് അവര്‍ക്കു ലഭിച്ചത്. ഡെന്‍മാര്‍ക്കിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം തീര്‍ച്ചും നാടകീമായിരുന്നു. ആദ്യ രണ്ടു കളികളില്‍ തോറ്റിട്ടും അവസാന കളിയില്‍ റഷ്യക്കെതിരേ നേടിയ വമ്പന്‍ ജയം ഡാനിഷ് ടീമിനെ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരാക്കുകയായിരുന്നു. റഷ്യയെ 4-1ന് ഡെന്‍മാര്‍ക്ക് കെട്ടുകെട്ടിക്കുകയായിരുന്നു. ആദ്യ രണ്ടു കളികളിലും തോറ്റിട്ടും യൂറോയുടെ നോക്കൗട്ട്‌റൗണ്ടിലെത്തിയ ആദ്യ ടീമെന്ന റെക്കോര്‍ഡും ഡെന്‍മാര്‍ക്ക് തങ്ങളുടെ പേരില്‍ കുറിച്ചിരുന്നു. 2004നു ശേഷം ഡാനിഷ് ടീമിന്റെ ആദ്യത്തെ യൂറോ നോക്കൗട്ട് മല്‍സരമാണിത്.

കണക്കുകള്‍ നോക്കിയാല്‍ വെയ്ല്‍സിനെതിരേ ഡെന്‍മാര്‍ക്കിനാണ് ഇന്നത്തെ പ്രീക്വാര്‍ട്ടറില്‍ മുന്‍തൂക്കം. അവസാനത്തെ 10 മല്‍സരങ്ങളില്‍ ആറിലും ജയം ഡെന്‍മാര്‍ക്കിനായിരുന്നു. നാലെണ്ണത്തിലാണ് വെയ്ല്‍സിനു ജയിക്കാനായത്. 2018 നവംബറിനു ശേഷം ഇരുടീമുകളും തമ്മിലുള്ള ആദ്യ മല്‍സരമെന്ന പ്രത്യേകത കൂടി ഇന്നത്തെ പ്രീക്വാര്‍ട്ടറിനുണ്ട്. യുവേഫ നാഷന്‍സ് ലീഗിലായിരുന്നു അവസാനമായി രണ്ടു ടീമും ഏറ്റുമുട്ടിയത്. അന്നു ഡെന്‍മാര്‍ക്ക് 2-1നു ജയിച്ചിരുന്നു.

ഒരു പ്രധാനപ്പെട്ട ടൂര്‍ണമെന്റില്‍ വെയ്ല്‍സും ഡെന്‍മാര്‍ക്കും തമ്മിലുള്ള ആദ്യ മല്‍സരമാണിത്. അവസാനത്തെ മൂന്നു കളികളിലും ജയം ഡെന്‍മാര്‍ക്കിനായിരുന്നു. ഈ വിജയക്കുതിപ്പ് പ്രീക്വാര്‍ട്ടറിലും ആവര്‍ത്തിക്കാനായിരിക്കും അവരുടെ ശ്രമം. ഇന്നത്തെ മല്‍സരത്തിനു വേദിയാവുന്നത് നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമിലാണ്. ഇവിടെ അത്ര മികച്ച റെക്കോര്‍ഡല്ല വെയ്ല്‍സിനുള്ളത്. ഇവിടെ മുമ്പ് കളിച്ച രണ്ടു മല്‍സരങ്ങളിലും അവര്‍ പരാജയപ്പെട്ടിരുന്നു.

അതേസമയം, മിന്നുന്ന ഫോമിലുള്ള ഇറ്റലി ഗ്രൂപ്പ് ജേതാക്കളായാണ് പ്രീക്വാര്‍ട്ടറിനിറങ്ങുന്നത്. വെയ്ല്‍സുള്‍പ്പെട്ട ഗ്രൂപ്പ് എയിലെ മൂന്നു മല്‍സങ്ങളിലും ജയിക്കാന്‍ അസൂറികള്‍ക്കായിരുന്നു. ഓസ്ട്രിയയാവട്ടെ ഗ്രൂപ്പ് സിയിലെ റണ്ണറപ്പായാണ് പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തത്. വിവിധ ടൂര്‍ണമെന്റുകളിലായി ഓസ്ട്രിയക്കെതിരേ അവസാനമായി കളിച്ച 13 മല്‍സരങ്ങളിലും ഇറ്റലി തോല്‍വിയറിഞ്ഞിട്ടില്ല. 10 എണ്ണത്തില്‍ ജയിച്ച അവര്‍ മൂന്നെണ്ണത്തില്‍ സമനിലയും വഴങ്ങുകയായിരുന്നു. 2008ലെ സൗഹൃദ മല്‍സരത്തില്‍ 2-2നു സമനിലയില്‍ പിരിഞ്ഞ ശേഷം ഇരുടീമുകളും തമ്മിലുള്ള ആദ്യ മല്‍സരമാണ് ഇന്നത്തേത്.

അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഓസ്ട്രിയയുമായുള്ള നാലു മല്‍സരങ്ങളിലും ഇറ്റലി വിജയിച്ചിട്ടുണ്ട്. മൂന്നു മല്‍സരങ്ങളില്‍ 1-0നും ഒന്നില്‍ 2-1നുമായിരുന്നു അസൂറിപ്പടയുടെ വിജയം. ഇറ്റലി കളിച്ച 14 നോക്കൗട്ട് മല്‍സരങ്ങളില്‍ ഏഴെണ്ണം ഷൂട്ടൗട്ടിലേക്കു നീണ്ടിരുന്നു. നിലവില്‍ തുടര്‍ച്ചയായി 30 കളികളില്‍ (25 ജയം, രണ്ടു സമനില) തോല്‍വിയറിയാതെ കുതിക്കുകയാണ് റോബര്‍ട്ടോ മാന്‍ചിനി പരിശീലിപ്പിക്കുന്ന ഇറ്റലി. തങ്ങളുടെ തന്നെ റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ അസൂറികള്‍. ഇതിനുമുമ്പ് 1935 മുതല്‍ 39 വരെ ഇറ്റലി ഇത്രയും കളികളില്‍ തോല്‍വിയറിയാതെ മുന്നേറിയിരുന്നു.

ഇന്നത്തെ പ്രീക്വാര്‍ട്ടര്‍
വെയ്ല്‍സ് x ഡെന്‍മാര്‍ക്ക് (രാത്രി 9.30)
ഇറ്റലി x ഓസ്ട്രിയ (രാത്രി 12.30)
സോണി ടെന്‍ 2, സോണി സിക്‌സ്, സോണി ലിവ് (ലൈവ് സ്ട്രീമിങ്)

Story first published: Saturday, June 26, 2021, 11:14 [IST]
Other articles published on Jun 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+