Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2021: ഹാട്രിക് ജയവുമായി ഇറ്റലി ഗ്രൂപ്പ് ജേതാക്കള്‍, തുര്‍ക്കിയെ തുരത്തി സ്വിസ്

റോം: യൂറോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും റൗണ്ട് മല്‍സരങ്ങളില്‍ ഇറ്റലിക്കും സ്വിറ്റ്‌സര്‍ലാന്‍ഡിനും വിജയം. നേരത്തേ തന്നെ പ്രീക്വാര്‍ട്ടറിലെത്തിയതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇറ്റലി വെയ്ല്‍സിനെ 1-0നു തോല്‍പ്പിക്കുകയായിരുന്നു. ഇതേ സമയത്തു തന്നെ നടന്ന ഗ്രൂപ്പിലെ രണ്ടാമത്തെ കളിയില്‍ സ്വിസ് ടീം ന് 3-1നു തുര്‍ക്കിയെ തകര്‍ത്തുവിട്ടു.

1

ഹാട്രിക്ക് വിജയവുമായി ഗ്രൂപ്പ് എ ചാംപ്യന്‍മാരായി പ്രാഥമികഘട്ടം അവസാനിപ്പിക്കാന്‍ ഇറ്റലിക്കു കഴിഞ്ഞു. ഒമ്പത് പോയിന്റുമായാണ് അവര്‍ ഒന്നാംസ്ഥാനക്കാരായത്. നാലു പോയിന്റോടെ വെയ്ല്‍സ് റണ്ണറപ്പായി. ഇത്ര തന്നെ പോയിന്റുള്ള സ്വിറ്റ്‌സര്‍ലാന്‍ഡിനാണ് മൂന്നാംസ്ഥാനം. കളിച്ച മൂന്നു കളികളിലും തോറ്റ തുര്‍ക്കി നാണംകെട്ടു പുറത്തായി.

വെയ്ല്‍സിനെതിരേ ആദ്യ പകുതിയുടെ 39ാം മിനിറ്റില്‍ മറ്റെയോ പെസ്സിന നേടിയ ഗോളിലാണ് അസൂറികള്‍ ജയിച്ചുകയറിയത്. പ്രീക്വാര്‍ട്ടര്‍ മുന്നില്‍ കണ്ട് അപ്രധാനമായ മല്‍സരത്തില്‍ എട്ടു മാറ്റങ്ങളുമായാണ് റോബര്‍ട്ടോ മാന്‍ചിനി ഇറ്റലിയെ ഇറക്കിയത്. പ്രധാനപ്പെട്ട താരങ്ങള്‍ക്കെല്ലാം അദ്ദേഹം വിശ്രമം നല്‍കി. എങ്കിലും ഇത് ഇറ്റലിയുടെ പ്രകടനത്തെ ബാധിച്ചില്ല. വെയ്ല്‍സിനെതിരേ മിന്നുന്ന പ്രകടനം പുറത്തെടുക്കാന്‍ അസൂറികള്‍ക്കു സാധിച്ചു.

2

തുര്‍ക്കിക്കെതിരേ സെര്‍ദാന്‍ ഷാക്കിരിയുടെ ഇരട്ടഗോളുകളാണ് സ്വിസ് ടീമിനു മിന്നുന്ന വിജയം സമ്മാനിച്ചത്. 26, 68 മിനിറ്റുകളിലായിരുന്നു ഷാക്കിരി നിറയൊഴിച്ചത്. ആദ്യ ഗോള്‍ ആറാം മിനിറ്റില്‍ ഹാരിസ് സെഫറോവിച്ചിന്റെ വകയായിരുന്നു. തുര്‍ക്കിയുടെ ആശ്വാസ ഗോള്‍ മടക്കിയത് 62ാം മിനിറ്റില്‍ ഇര്‍ഫാന്‍ കാന്‍ കവേച്ചിയാണ്.

സ്വന്തം കാണികള്‍ക്കു മുന്നില്‍ അറ്റാക്കിങ് ഫുട്‌ബോളിലൂടെ ഇറ്റലി വെയ്ല്‍സിനെ തുടക്കം മുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു നിരവധി മുന്നേറ്റങ്ങളും ഗോള്‍ശ്രമങ്ങളുമെല്ലാം ആദ്യ പകുതിയില്‍ ഇറ്റലിയുടെ ഭാഗത്തു നിന്നു കണ്ടു. എന്നാല്‍ മറുഭാഗത്ത് സൂപ്പര്‍ ഗരെത് ബേലിന്റെ വെയ്ല്‍സ് ശരാശരി പ്രകടനമായിരുന്നു നടത്തിയത്. കാര്യമായ ഗോളവരങ്ങളൊന്നും സൃഷ്ടിച്ചെടിക്കാന്‍ അവര്‍ക്കായില്ല. 39ാം മിനിറ്റില്‍ ഇറ്റലി തങ്ങളുടെ ആധിപത്യം ഗോളാക്കി മാറ്റി. ഫ്രീകിക്കിനൊടുവിലായിരുന്നു നിര്‍ണായകഗോള്‍. ബെര്‍ണാഡെഷി ബോക്‌സിലേക്കു നല്‍കിയ ക്രോസ് പെസ്സിന വലതു കാല്‍കൊണ്ട് പെസ്സിന വലയുടെ ഇടുമൂലയിലേക്കു ഫ്‌ളിക്ക് ചെയ്തിടുകയായിരുന്നു.

തുടര്‍ന്നും ഇറ്റലി തന്നെ കള നിയന്ത്രിച്ചു. ആദ്യപകുതിയില്‍ 1-0ന്റെ ലീഡുമായാണ് അവര്‍ കളംവിട്ടത്. 53ാം മിനിറ്റില്‍ ഇറ്റലി സ്‌കോര്‍ 2-0 ആക്കേണ്ടതായിരുന്നു. എന്നാല്‍ ഗോള്‍പോസ്റ്റ് വെയ്ല്‍സിനെ രക്ഷിച്ചു. ബെര്‍ണാഡെഷിയുടെ താഴ്ന്ന ഇടംകാല്‍ ഫ്രീകിക്ക് ഡൈവ് ചെയ്ത ഗോളിയെ കബളിപ്പിച്ചെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു. രണ്ടാംപകുതിയില്‍ വെയ്ല്‍സിന്റെ സമനില പ്രതീക്ഷകള്‍ക്കു കനത്ത ആഘാതമേകി അംപാഡു ചുവപ്പ് കാര്‍ഡ് കണ്ടുപുറത്തായി. ബെര്‍ണാഡെഷിയെ ഗുരുതരമായി ടാക്കിള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്.

Story first published: Monday, June 21, 2021, 0:12 [IST]
Other articles published on Jun 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+