Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2021: എക്‌സ്ട്രാ ടൈം ത്രില്ലറില്‍ ഓസ്ട്രിയ കീഴടങ്ങി, ഇറ്റലിക്കു ക്വാര്‍ട്ടര്‍ ടിക്കറ്റ്

1

ലണ്ടന്‍: യൂറോ കപ്പിലെ ആവേശകരമായ രണ്ടാം പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രിയയെ 2-1നു കീഴടക്കി വമ്പന്‍മാരായ ഇറ്റലി ക്വാര്‍ട്ടര്‍ ഫൈനലിലേക്കു ടിക്കറ്റെടുത്തു. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലറില്‍ എക്‌സ്ട്രാ ടൈമിനൊടുവിലായിരുന്നു അസൂറികളുടെ വിജയം. തുടര്‍ച്ചയായി 31ാമത്തം മല്‍സരമാണ് ഇറ്റലി തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയത്. ഇത് അവരുടെ ദേശീയ റെക്കോര്‍ഡ് കൂടിയാണ്. 82 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് അസൂറികള്‍ ഇത്രയും മല്‍സരങ്ങള്‍ തോല്‍വിയറിയാതെ പിന്നിട്ടത്.

ഗ്രൂപ്പുഘട്ടത്തില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും ഒരു ഗോള്‍ പോലും വഴങ്ങാതെ ജയിച്ച് മുന്നേറിയ ഇറ്റലിക്കു ഓസ്ട്രിയ വെല്ലുവിളിയാവില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ചരിത്രത്തിലാദ്യമായി യൂറോയുടെ നോക്കൗട്ട് റൗണ്ടില്‍ കളിച്ച അവര്‍ റോബര്‍ട്ടോ മാന്‍ചിനിയുടെ ടീമിനെ മുള്‍മുനയില്‍ നിര്‍ത്തിയാണ് തോല്‍വി സമ്മതിച്ചത്. നിശ്ചിത 90 മിനിറ്റില്‍ ഇറ്റലിയെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടാന്‍ അവര്‍ക്കു സാധിച്ചു. ഇതോടെ കളി അധികസമയത്തേക്കു നീളുകയായിരുന്നു.

2

എക്‌സ്ട്രാ ടൈമില്‍ ഫെഡറിക്കോ കിയേസ (95ാം മിനിറ്റ്), മറ്റെയോ പെസ്സിന (105) എന്നിവരുടെ ഗോളുകള്‍ ഇറ്റലിക്കു വിജയവും ക്വാര്‍ട്ടര്‍ ബെര്‍ത്തും സമ്മാനിക്കുകയായിരുന്നു. സാസ കലാഡിസ് 114ാം മിനിറ്റില്‍ ഓസ്‌ട്രേലിയക്കായി ഒരു ഗോള്‍ മടക്കുകയും ചെയ്തു. 1,168 മിനിറ്റുകള്‍ ഗോള്‍ വഴങ്ങാതെ നിന്ന ശേഷമാണ് ഇറ്റലിയുടെ വലകുലുങ്ങിയെന്ന പ്രത്യേകതയും ഈ ഗോളിനുണ്ട്.
പ്രതീക്ഷിക്കപ്പെട്ടതു പോലെ തന്നെ ഓസ്ട്രിയക്കെതിരേ ഇറ്റലിക്കായിരുന്നു മേധാവിത്വം. തുടക്കം മുതല്‍ അവര്‍ കളിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. 17ാം മിനിറ്റില്‍ ഓസ്ട്രിയന്‍ ഗോളിക്കു ആദ്യത്തെ സേവ് നടത്തേണ്ടി വന്നു. ഇടതു വിങിലൂടെ പറന്നെത്തി സ്പിനസോല നല്‍കിയ ക്രോസ് ബോക്‌സിന് തൊട്ടരികില്‍ വച്ച് ബറേല വലയിലേക്കു തൊടുത്തു. എന്നാല്‍ ഓസ്ട്രിയന്‍ ഗോളി കാല്‍ കൊണ്ട് അതു ബ്ലോക്ക് ചെയ്തു.

3

32ാം മിനിറ്റില്‍ പോസ്റ്റ് ഇറ്റലിയെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞു. ബോക്‌സിനു പുറത്തു നിന്നു സിറോ ഇമ്മൊബിലി ലോങ്‌റേഞ്ചര്‍ പരീക്ഷിച്ചു. ഗോള്‍കീപ്പര്‍ നിസ്സഹായനായെങ്കിലും പോസ്റ്റില്‍ തട്ടി ബോള്‍ മടങ്ങുകയായിരുന്നു. 43ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ വീണ്ടും ഓസ്ട്രിയയുടെ രക്ഷകനായി. ഇടതു വിങിലൂടെ കട്ട് ചെയ്തു കയറിയ സ്പിനസോല ഷോട്ടുതിര്‍ത്തെങ്കിലും ഗോളി ഇതു കോര്‍ണറിലേക്കു കുത്തിയകറ്റുകയായിരുന്നു.

രണ്ടാംപകുതിയിലും ഇറ്റലി ഗോള്‍ശ്രമം തുടര്‍ന്നു. 52ാം മിനിറ്റില്‍ ഓസ്ട്രിയയുടെ ആദ്യ അവസരം ഡേവിഡ് അലാബ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കടിച്ചു നഷ്ടപ്പെടുത്തി. 65ാം മിനിറ്റില്‍ ഇറ്റലിയെ സ്തബ്ധരാക്കി അര്‍നൗടോവിച്ചിലൂടെ ഓസ്ട്രിയ വലകുലുക്കി. എന്നാല്‍ വിഎആറിന്റെ സഹായം തേടിയ റഫറി ഇതു ഓഫ് സൈഡ് വിധിച്ചതോടെ ഇറ്റലിക്കു ആശ്വാസമായി. നിശ്ചിതസമയം തീരുമ്പോള്‍ സ്‌കോര്‍ 0-0. ഇതോടെ കളി എക്‌സ്ട്രാടൈമിലേക്ക്.

4

പകരക്കാരനായി ഇറങ്ങിയ കിയേസയിലൂടെ 95ാം മിനിറ്റില്‍ ഇറ്റലി മുന്നിലെത്തി. മനോഹരമായ വോളിയിലൂടെയാണ് താരം ലക്ഷ്യം കണ്ടത്. 105ാം മിനിറ്റില്‍ ഇറ്റലി വിജയമുറപ്പിച്ച രണ്ടാം ഗോളും കണ്ടെത്തി. ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടെയയാിരുന്നു പെസ്സിന ഷോട്ടുതിര്‍ത്തത്. അധികസമയം തീരാന്‍ ആറ് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ കലാഡിസിലൂടെ ഓസ്ട്രിയ ആദ്യ ഗോള്‍ മടക്കിയെങ്കിലും അടുത്ത ഗോളിനുള്ള ശ്രമം വിജയിച്ചില്ല.

Story first published: Sunday, June 27, 2021, 7:44 [IST]
Other articles published on Jun 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+