Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2021: വെംബ്ലിയില്‍ ഇംഗ്ലണ്ടിന്റെ വിജയനൃത്തം, ജര്‍മനിയെ തകര്‍ത്ത് ക്വാര്‍ട്ടറില്‍

ലണ്ടന്‍: ഭാഗ്യവേദിയായ വെംബ്ലി ഇംഗ്ലണ്ടിനെ കൈവിട്ടില്ല. യൂറോ കപ്പിലെ വമ്പന്‍മാര്‍ തമ്മിലുള്ള പ്രീക്വാര്‍ട്ടറില്‍ മുന്‍ ചാംപ്യന്‍മാരായ ജര്‍മനിയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്കു കുതിച്ചു. യൂറോപ്യന്‍ ഫുട്‌ബോളിലെ രണ്ടു പവര്‍ഹൗസുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ റഹീം സ്റ്റെര്‍ലിങ് (75ാം മിനിറ്റ്), ഹാരി കെയ്ന്‍ (86) എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്‌കോറര്‍മാര്‍. പ്രതീക്ഷിക്കപ്പെട്ടതു പോലെ തന്നെ ഇംഗ്ലണ്ട്- ജര്‍മനി പോരാട്ടം എല്ലാ വീറും വാശിയും നിറഞ്ഞതായിരുന്നു. ഇരുടീമുകളും വിജയത്തിനു വേണ്ടി ഇഞ്ചോടിഞ്ച് പൊരുതി. പക്ഷെ ലഭിച്ച അവസരങ്ങള്‍ മുതലാക്കിയത് ഇംഗ്ലണ്ടായിരുന്നു.

സ്വീഡന്‍- ഉക്രെയ്ന്‍ പ്രീക്വാര്‍ട്ടറിലെ വിജയികളാണ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍. കഴിഞ്ഞ മൂന്നു യൂറോ കപ്പിനിടെ ആദ്യമായാണ് ജര്‍മനി സെമി ഫൈനല്‍ കാണാതെ പുറത്തായത്. ജര്‍മന്‍ കോച്ച് ജോക്വിം ലോയുടെ അവസാനത്തെ മല്‍സരം കൂടിയായിരുന്നു ഇത്. യൂറോ കപ്പോടെ ടീമുമായുള്ള അദ്ദേഹത്തിന്റെ കരാര്‍ അവസാനിച്ചിരുന്നു. ബയേണ്‍ മ്യൂണിക്കിന്റെ മുന്‍ കോച്ച് ഹാന്‍സി ഫ്‌ളിക്കാണ് പകരം ചുമതലയേറ്റെടുക്കുന്നത്.

1

ജര്‍മനിയുടെ മുന്നേറ്റങ്ങളോടെയായിരുന്നു മല്‍സരം ആരംഭിച്ചത്. അഞ്ചാം മിനിറ്റില്‍ തന്നെ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ പിക്‌ഫോര്‍ഡിന് ആദ്യ സേവ് നടത്തേണ്ടിവന്നു. ഗൊറൊസ്‌ക ലോങ്‌റേഞ്ചറായിരുന്നു പരീക്ഷിച്ചത്. എന്നാല്‍ പിക്‌ഫോര്‍ഡ് ഇതു വിഫലമാക്കുകയായിരുന്നു. ആദ്യ 10 മിനിറ്റില്‍ ഇംഗ്ലണ്ടിനു പന്ത് തൊടാന്‍ കൂടുതല്‍ അവസരം ലഭിച്ചില്ല. എന്നാല്‍ പതിയെ ഇംഗ്ലണ്ട് മല്‍സരത്തിലേക്കു തിരിച്ചുവന്നു. 16ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങിലൂടെ അവര്‍ ആദ്യമായി ജര്‍മന്‍ ഗോള്‍മുഖം വിറപ്പിച്ചു. 25 അകലെ നിന്നും സ്റ്റെര്‍ലിങ് തൊടുത്ത വെടിയുണ്ട ജര്‍മന്‍ ഗോളിയും ക്യാപ്റ്റനുമായ നുയര്‍ ഡൈവ് ചെയ്ത് കുത്തിയകറ്റി. തുടര്‍ന്നു ഇംഗ്ലണ്ടിന് കോര്‍ണര്‍ കിക്ക്്. ട്രിപ്പിയറുടെ മനോഹരമായ കോര്‍ണര്‍ കിക്ക് ഇംഗ്ലീഷ് ഡിഫന്‍ഡര്‍ മഗ്വയറുടെ തലയിലേക്കു കൃത്യമായി വന്നു. പക്ഷെ മഗ്വയര്‍ പരീക്ഷിച്ച ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ പുറത്തുപോയി.

2

പിന്നീട് ഇംഗ്ലണ്ട് കളിയില്‍ പിടിമുറുക്കുന്നതാണ് കണ്ടത്. ജര്‍മനിയാവട്ടെ പ്രതിരോധത്തിലൂന്നിയുള്ള ഫുട്‌ബോളാണ് കാഴ്ചവച്ചത്. ഇതു ഇംഗ്ലണ്ടിനെ ആക്രമിച്ചു കളിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. 33ാ മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ നിന്നും ജര്‍മനിക്കു മികച്ചൊരു ഗോളവസരം. ഹാവേട്‌സ് നല്‍കിയ ബോളുമായി ബോക്‌സിലേക്കു കയറി വെര്‍ണര്‍ക്കു ഗോളി പിക്‌ഫോര്‍ഡിനെ മാത്രമേ കീഴടക്കേണ്ടിയിരുന്നുള്ളൂ. എന്നാല്‍ വെര്‍ണറുടെ ഇടംകാല്‍ ക്ലോസ് റേഞ്ച് ഷോട്ട് പിക്‌ഫോര്‍ഡ് ബ്ലോക്ക് ചെയ്തു.

3

ഒന്നംപകുതിയുടെ ഇഞ്ചുറിടൈമില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ ജര്‍മനി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇടതു വിങിലൂടെ പന്തുമായി ബോക്‌സിലേക്കു കുതിച്ചെത്തിയ സ്‌റ്റെര്‍ലിങിനെ അവസാന നിമിഷം ജര്‍മന്‍ താരങ്ങള്‍ ടാക്കിള്‍ ചെയ്തു. പക്ഷെ ബോള്‍ ബോക്‌സിനകത്തുള്ള കെയ്‌നിന്റെ കാലിലേക്കാണ് വന്നത്. നിലത്തുവീണ നുയറെ കട്ട് ചെയ്ത് വലുകുലുക്കാനുള്ള കെയ്‌നിന്റെ ശ്രമം പിഴച്ചു. ഷോട്ടിനു തൊട്ടുമുമ്പ് ഹമ്മല്‍സിന്റെ അദ്ഭുതകരമായ ക്ലിയറന്‍സ് ജര്‍മനിയെ ലീ്ഡ് വഴങ്ങുന്നതില്‍ നിന്നു കാത്തു.

രണ്ടാംപകുതിയില്‍ പ്രതിരോധ ശൈലി ഉപേക്ഷിച്ച് കുറേക്കൂടി ആക്രമിച്ചു കളിക്കാനാണ് ജര്‍മനി ശ്രമിച്ചത്. 49ാം മിനിറ്റില്‍ ഇംഗ്ലീഷ് ഗോളി പിക്‌ഫോര്‍ഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന സേവ് ജര്‍മനിയെ ലീഡ് നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തി. ഇടതു വിങില്‍ നിന്നുള്ള ഗോസെന്‍സിന്റെ ക്രോസ് ബോക്‌സിനകത്തു മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഹാവേട്‌സിന്. താരത്തിന്റെ തകര്‍പ്പന്‍ ഇടംകാല്‍ വോളി വലയുടെ മേല്‍ക്കൂരയില്‍ തറയ്‌ക്കേണ്ടതായിരുന്നു. പക്ഷെ വായുവില്‍ പറന്നുയര്‍ന്ന് പിക്‌ഫോര്‍ഡ് മുഷ്ടി കൊണ്ട് പന്ത് ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ തട്ടിയകറ്റി.

4

75ാം മിനിറ്റില്‍ വെംബ്ലി സ്റ്റേഡിയത്തെ ആവേശത്തിലാറാടിച്ച് ഇംഗ്ലണ്ട് അക്കൗണ്ട് തുറന്നു. ഒരിക്കല്‍ക്കൂടി സ്റ്റെര്‍ലിങാണ് ഇംഗ്ലണ്ടിന്റെ ഹീറോയത്. സ്‌റ്റെര്‍ലിങ് തന്നെയായിരുന്നു ഗോളിനു ചരടു വലിച്ചത്. ബോക്‌സിനരികില്‍ നിന്നും സ്‌റ്റെര്‍ലിങ് പന്ത് കെയ്‌നിനു മറിച്ചുനല്‍കി. കെയ്ന്‍ ബോള്‍ വലതു വിങിലൂടെ കച്ച് ചെയ്തു കയറിയ ഗ്രെലിഷിന് പാസ് ചെയ്തു. പിന്നാലെ ഗ്രെലിഷ് ലൂക്ക് ഷോയ്ക്ക് പാസ് ചെയ്തു. ഇടതു വിങില്‍ നിന്നും ഷോ അളന്നുമുറിച്ച് നല്‍തിയ ക്രോസ് സ്‌റ്റെര്‍ലിങ് ക്ലോസ്‌റേഞ്ച് ഷോട്ടിലൂടെ വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു.

81ം മിനിറ്റില്‍ ജര്‍മനിയെ ഒപ്പമെത്തിക്കാനുള്ള തുറന്ന ഗോളവസരം തോമസ് മുള്ളര്‍ നഷ്ടപ്പെടുത്തിയപ്പോള്‍ തന്നെ ഭാഗ്യവും അവര്‍ക്കൊപ്പമില്ലെന്നു വ്യക്തമായിരുന്നു. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ പന്തുമായി മുള്ളര്‍ ഒറ്റയ്ക്കു കുതിച്ചപ്പോള്‍ മുന്നില്‍ ഗോളി പിക്‌ഫോര്‍ഡ് മാത്രം. ജര്‍മനി 1-1ന് ഒപ്പമെത്തിയെന്നു എല്ലാവരും ഉറപ്പിച്ച നിമിഷം. മുന്നോട്ട് കയറിവന്ന പിക്‌ഫോര്‍ഡിന് തൊടാന്‍ അവസരം നല്‍കാതെ മുള്ളര്‍ ഗോള്‍ ലക്ഷ്യമാക്കി ഷോട്ട് പായിച്ചെങ്കിലും ഇടതു പോസ്റ്റിന് അരികിലൂടെ പുറത്തുപോയതോടെ ഇംഗ്ലണ്ട് ആരാധകര്‍ക്കു ശ്വാസം നേരെ വീണു.

5

86ാം മിനിറ്റില്‍ ജര്‍മനിയുടെ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തി കെയ്‌നിലൂടെ ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയ വിജയഗോള്‍ കണ്ടെത്തി. ഷോ നല്‍കിയ ബോളുമായി പിടിച്ചെടുത്ത് ഇടതു വിങില്‍ നിന്നും ഗ്രെലിഷ് നിന്നും ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് കെയ്ന്‍ തകര്‍പ്പന്‍ ഡൈവിങ് ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലേക്കു പായിച്ചു. ടൂര്‍ണമെന്റില്‍ കെയ്‌നിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്.

Story first published: Wednesday, June 30, 2021, 0:03 [IST]
Other articles published on Jun 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+