Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2021: ഫ്രാന്‍സ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍, ജര്‍മനിയും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍

മ്യൂണിക്ക്: യൂറോ കപ്പിലെ ഗ്രൂഫ് എഫിലെ അവസാന മത്സരങ്ങളില്‍ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. ഗ്രൂപ്പ് എഫിലെ നിര്‍ണായക പോരാട്ടത്തില്‍ ജര്‍മനി ഹംഗറിയോട് സമനില വഴങ്ങി. രണ്ട് വീതം ഗോളുകളാണ് ഇരുടീമുകളും നേടിയത്. പക്ഷേ ജര്‍മനി പ്രീക്വാര്‍ട്ടറില്‍ കടന്നു. അതേസമയം ഫ്രാന്‍സും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരവും രണ്ട് വീതം ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് എഫ് ജേതാക്കളായി അഞ്ച് പോയിന്റോടെയാണ് ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലെത്തുന്നത്. ജര്‍മനി നാല് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി കടന്നു. പോര്‍ച്ചുഗലിനും നാല് പോയിന്റുണ്ട്. അവര്‍ മികച്ച മൂന്നാം സ്ഥാനക്കാരായിട്ടാണ് പ്രീക്വാര്‍ട്ടറില്‍ കടന്നത്.

1

ഫ്രാന്‍സിനെ വിറപ്പിച്ച പോലെ ജര്‍മനിയെയും വിറപ്പിക്കാന്‍ ഹംഗറിക്ക് സാധിച്ചു. മത്സരത്തില്‍ ആദം സലായിലൂടെ ആദ്യം ലീഡെടുത്തതും ഹംഗറിയാണ്. പതിനൊന്നാം മിനുട്ടിലായിരുന്നു ഗോള്‍. ജര്‍മനി ഗോല്‍ നേടാന്‍ സകല ശ്രമവും നടത്തിയെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ വീണില്ല. ജര്‍മനി പുറത്താവുമെന്ന തോന്നല്‍ ആരാധകരിലും പ്രകടമായിരുന്നു. രണ്ടാം പകുതിയില്‍ അപ്രതീക്ഷിതമായി കിട്ടിയ അവസരം മുതലെടുത്ത് കൈ ഹവേര്‍ട്‌സ് ജര്‍മനിയെ ഒപ്പമെത്തിച്ചു. 66ാം മിനുട്ടിലായിരുന്നു ഗോള്‍. രണ്ട് മിനുട്ടിനുള്ളില്‍ ആന്ദ്രേസ് ഷാഫര്‍ കൗണ്ടര്‍ അറ്റാക്കില്‍ ജര്‍മനിയെ വീണ്ടും ഞെട്ടിച്ചു. ഹംഗറി 2-1ന് മുന്നില്‍ നില്‍ക്കെ ജയം ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ലിയോണ്‍ ഗൊരെറ്റ്‌സ്‌ക രക്ഷനായി എത്തിയതോടെ തോല്‍വി വഴങ്ങാതെ രക്ഷപ്പെടുകയായിരുന്നു.

ആവേശകരമായ മത്സരമായിരുന്നു പോര്‍ച്ചുഗലും ഫ്രാന്‍സും തമ്മില്‍ നടന്നത്. പോര്‍ച്ചുഗലിന് നിര്‍ണായകമായ മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റിയില്‍ ടീം ലീഡെടുത്തു. ആദ്യ പകുതിയുടെ അധിക സമയത്ത് കരീം ബെന്‍സേമയിലൂടെ ഫ്രാന്‍സ് സമനില പിടിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കിട്ടിയ പെനാല്‍റ്റിയിലൂടെ ബെന്‍സേമ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. ഇതോടെ പോര്‍ച്ചുഗല്‍ പുറത്താവുമെന്ന് കരുതിയെങ്കിലും 60ാം മിനുട്ടിലെ പെനാല്‍ട്ടിയിലൂടെ ക്രിസ്റ്റ്യാനോ രക്ഷകനാവുകയായിരുന്നു. 109ാമത്തെ ഗോളായിരുന്നു അന്താരാഷ്ട്ര ഫുട്‌ബോള്‍ ക്രിസ്റ്റിയാനോ നേടിയത്. എക്കാലത്തെയും ഉയര്‍ന്ന സ്‌കോററര്‍മാരുടെ പട്ടികയില്‍ അലി ദെയിക്കൊപ്പം എത്താനും ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചു. ഒരു ഗോള്‍ കൂടി നേടിയാല്‍ ഏറ്റവും മുന്നിലെത്താന്‍ ക്രിസ്റ്റിയാനോയ്ക്ക് സാധിക്കും.

അതേസമയം ഗ്രൂപ്പില്‍ ഇയില്‍ നിന്ന് സ്വീഡനും സ്‌പെയിനും പ്രീക്വാര്‍ട്ടറില്‍ കടന്നു. സ്വീഡന്‍ ഏഴ് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. സ്‌പെയിന്‍ രണ്ട് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായും പ്രീക്വാര്‍ട്ടറിലെത്തി. അവസാന മത്സരത്തില്‍ സ്‌പെയിന്‍ എതിരില്ലാത്ത അഞ്ച് ഗോളിന് സ്ലോവാക്യയയെ തകര്‍ത്തു. സ്വീഡന്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോളണ്ടിനെയാണ് വീഴ്ത്തിയത്.

Story first published: Thursday, June 24, 2021, 3:12 [IST]
Other articles published on Jun 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+