For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Euro Cup: പോച്ചുഗലിനെ മുക്കി ജര്‍മന്‍ തിരിച്ചുവരവ് (4-2), ഫ്രാന്‍സിനു ഹംഗറിയുടെ സമനിലപ്പൂട്ട്

4-2നായിരുന്നു ജര്‍മനിയുടെ വിജയം

ബെര്‍ലിന്‍: യൂറോ കപ്പിന്റെ മരണഗ്രൂപ്പായ എഫിലെ നിര്‍ണായക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ജര്‍മനിയെ ഗോള്‍മഴയില്‍ മുക്കി മുന്‍ ജേതാക്കളായ ജര്‍മനി ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷം രണ്ടിനെതിരേ നാലു ഗോളുക്കു പറങ്കികളെ ജര്‍മനി നാണംകെടുത്തുകയായിരുന്നു.

രണ്ടു സെല്‍ഫ് ഗോളുകള്‍ വഴങ്ങി പോര്‍ച്ചുഗല്‍ ജര്‍മനിയെ 'സഹായിച്ചപ്പോള്‍' കെയ് ഹവേര്‍ട്‌സ് (51), റോബിന്‍ ഗോസെന്‍സ് (60) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. റൂബെന്‍ ഡയസ് (35), റാഫേല്‍ ഗ്വരേരോ (39) എന്നിവരായിരുന്നു പോര്‍ച്ചുഗലിന്റളെ സമനില ഗോളുകള്‍ വഴങ്ങിയത്. ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ (15), ഡീഗോ ജോട്ട (67) എന്നിവരാണ് പോര്‍ച്ചുഗലിന്റെ ഗോളുകള്‍ മടക്കിയത്.

1

ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ ഫ്രാന്‍സിനോടു 0-1നു തോറ്റതിനാല്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ കാക്കാന്‍ പോര്‍ച്ചുഗലിനെതിരേ ജര്‍മനിക്കു ജയം അനിവാര്യമായിരുന്നു. ആധികാരികമായി തന്നെ അവര്‍ അതു നേടിയെടുക്കുകയും ചെയ്തു.

ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സിനെ ഹംഗറി 1-1നു പിടിച്ചുകെട്ടി. ഫ്രാന്‍സിനെ വിറപ്പിക്കുന്ന കളിയാണ് സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ഹംഗറി കാഴ്ചവച്ചത്.ഒരു ഘട്ടത്തില്‍ അവര്‍ 0-1ന്റെ അട്ടിമറി വിജയം സ്വപ്‌നം കാണുകയും ചെയ്തിരുന്നു. ആറ്റില ഫിയോലയുടെ ഗോളില്‍ 45ാം മിനിറ്റിലായിരുന്നു ഫ്രാന്‍സിനെ സ്തബ്ധരാക്കി ഹംഗറി മുന്നിലെത്തിയത്. 66ാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാന്റെ ഗോള്‍ ഫ്രാന്‍സിനെ രക്ഷിക്കുകയായിരുന്നു.

3

ഗ്രൂപ്പ് എഫില്‍ നിന്നും ആര്‍ക്കും തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പായിട്ടില്ല. അവസാനറൗണ്ട് മല്‍സരങ്ങളായിരിക്കും ഇതു ആരൊക്കെയായിരിക്കുമെന്നു തീരുമാനമാവുക. ഫ്രാന്‍സ് പോര്‍ച്ചുഗലുമായാണ് അവസാന റൗണ്ടില്‍ ഏറ്റുമുട്ടുന്നതെങ്കില്‍ ജര്‍മനി ഹംഗറിയെ നേരിടും. നാലു പോയിന്റോടെ ഫ്രാന്‍സാണ് നിലവില്‍ തലപ്പത്ത്. ജര്‍മനി (3), പോര്‍ച്ചുഗല്‍ (3), ഹംഗറി (1) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. അവസാന റൗണ്ടില്‍ പോര്‍ച്ചുഗലുമായി സമനില വഴങ്ങിയാലും ഫ്രാന്‍സിനു പ്രീക്വാര്‍ട്ടറിലെത്താം.

പ്രതീക്ഷിക്കപ്പെടു പോലെ ജര്‍മനി- പോര്‍ച്ചുഗല്‍ പോരാട്ടം തീപ്പൊരി പാറുന്നതായിരുന്നു. ജര്‍മനിയായിരുന്നു കളിയില്‍ മികച്ച ടീം. പോര്‍ച്ചുഗലിനെ ഒരിക്കല്‍പ്പോലും ആധിപത്യം നേടാന്‍ അവര്‍ അനുവദിച്ചില്ലി. അറ്റാക്കിങ്ി ഫുട്‌ബോളിലൂടെ പോര്‍ച്ചുഗലിന്റെ ഗോള്‍മുഖത്ത് ജമന്‍ താരങ്ങള്‍ വട്ടമിട്ടു പറന്നു. എന്നാല്‍ മല്‍സരഗതിക്കു വിപരീതമായി പോര്‍ച്ചുഗലായിരുന്നു ആദ്യം അക്കൗണ്ട് തുറന്നത്. 15ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ റൊണാള്‍ഡോയുടെ ഗോളില്‍ പറങ്കിപ്പട മുന്നിലെത്തുകയായിരുന്നു.

2

എന്നാല്‍ ജര്‍മനി വിട്ടുകൊടുത്തില്ല. നാലു മിനിറ്റിനിടെ രണ്ടു തവണ പോര്‍ച്ചുഗീസ് വലകുലുക്കി അവര്‍ ആദ്യ പകുതിയില്‍ത്തന്നെ 2-1നു മുന്നിലെത്തി. രണ്ടു ഗോളുകളും സെല്‍ഫായിരുന്നു. ആദ്യത്തേത് ഡയസിന്റെ വകയായിരുന്നെങ്കില്‍ (35ാം മിനിറ്റ്) ക്രോസ് ചെയ്യാനുള്ള ശ്രമത്തിനിടെ സ്വന്തം വലയിലേക്കു പന്തടിച്ചു കയറ്റി ഗ്വരേരേ നാലു മിനിറ്റ് കൊണ്ട് ജര്‍മനിക്കു 2-1ന്റെ ലീഡ് സമ്മാനിച്ചു.

രണ്ടാംപരുകതിയിലും ജര്‍മനി കളം അടക്കിവാണു. 51ാംമിനിറ്റില്‍ മനോഹരമായ പാസിങ് ഗെയിമിനൊടുവില്‍ ഹാവേര്‍ട്‌സ് ജര്‍മന്‍ സ്‌കോര്‍ 3-1 ആക്കിയപ്പോള്‍ 60ാം മിനിറ്റില്‍ ഗോസെന്‍സ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ജര്‍മനിയുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചു. 67ാം മിനിറ്റില്‍ ജോട്ടയിലൂടെ പോര്‍ച്ചുഗല്‍ രണ്ടാം ഗോള്‍ മടക്കിയെങ്കിലും രണ്ടു ഗോള്‍ ലീഡ് നിലനിര്‍ത്തി ജര്‍മനി ജയിച്ചുകയറി.

Story first published: Saturday, June 19, 2021, 23:43 [IST]
Other articles published on Jun 19, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+