For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Euro cup 2021: പ്രീക്വാര്‍ട്ടറിനായി ഇംഗ്ലണ്ടിനു കാത്തിരിക്കണം, സ്‌കോട്ട്‌ലാന്‍ഡുമായി സമനില

കളി ഗോള്‍രഹിതമായി പിരിയുകയായിരുന്നു

ലണ്ടന്‍: യൂറോ കപ്പില്‍ തുടര്‍ച്ചയായി രണ്ടാം ജയത്തോടെ പ്രീക്വാര്‍ട്ടറിലേക്കു മുന്നേറുകയെന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനു ഗ്രൂപ്പ് ഡിയില്‍ നിരാശാജനകമായ സമനില. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനില സമ്മതിക്കുകയായിരുന്നു. ഇതോടെ ഈ ഗ്രൂപ്പിലെ അവസാന റൗണ്ട് മല്‍സരങ്ങള്‍ കൂടുതല്‍ ആവേശകരമായി മാറി. നിലവില്‍ നാലു ടീമുകള്‍ക്കും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.

1

നാലു പോയിന്റ് വീതം നേടി ചെക്ക് റിപബ്ലിക്കും ഇംഗ്ലണ്ടുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ക്രൊയേഷ്യ, സ്‌കോട്ട്‌ലാന്‍ഡ് എന്നിവര്‍ ഓരോ പോയിന്റോടെ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. അവസാന റൗണ്ട് മല്‍സരങ്ങളില്‍ ക്രൊയഷ്യയും സ്‌കോട്ട്‌ലാന്‍ഡും ജയിക്കുകയാണെങ്കില്‍ നാലു ടീമുകള്‍ക്കും നാലു പോയിന്റ് വീതമാവും. അങ്ങനെയെങ്കില്‍ മികച്ച ഗോള്‍ശരാശരിയാവും വിധി നിര്‍ണയിക്കുക. നിലവില്‍ ചെക്കാണ് ഗോള്‍ശരാശരിയില്‍ മുന്നില്‍. അവസാന റൗണ്ടില്‍ ഇംഗ്ലണ്ട് ചെക്കുമായും ക്രൊയേഷ്യ സ്‌കോട്ട്‌ലാന്‍ഡുമായും ഏറ്റുമുട്ടും. ഇംഗ്ലണ്ട്- ചെക്ക് പോരാട്ടം സമനിലയില്‍ പിരിഞ്ഞാല്‍ ഇരുടീമുകളും പ്രീക്വാര്‍ട്ടറില്‍ കടക്കും.

2

സ്‌കോട്ട്‌ലാന്‍ഡുമായുള്ള സമനില ഇംഗ്ലണ്ടിനെ സംബന്ധിച്ച് നിരാശാജനകമാണ്. കാരണം കരുത്തരായ ക്രൊയേഷ്യയെ തോല്‍പ്പിച്ചെത്തിയ ഇംഗ്ലണ്ട് അനായാസം സ്‌കോട്ടിഷ് ടീമിനെ തോല്‍പ്പിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇനി അവസാന റൗണ്ടില്‍ കരുത്തരായ ചെക്ക് ടീമിനെതിരേ ഇംഗ്ലണ്ടിനു ജയം എളുപ്പമാവില്ല.

ഇംഗ്ലണ്ട് നായകനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ ഹാരി കെയ്ന്‍ യൂറോയിലെ തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും നനഞ്ഞ പടക്കമായി മാറി. കളിയില്‍ വെറും 19 തവണ മാത്രമേ കെയ്‌നിനു ബോള്‍ ടച്ച് ചെയ്യാനായുള്ളൂ. ക്രൊയേഷ്യയുമായുള്ള ആദ്യ മല്‍സരത്തിലും അദ്ദേഹത്തിന് ഒരു ഗോള്‍ ശ്രമം പോലും നടത്താന്‍ സാധിച്ചിരുന്നില്ല. സ്‌കോട്ടിഷ് ടീമിനെതിരേ ഇംഗ്ലണ്ടിനു തന്നെയായിരുന്നു മുന്‍തൂക്കം. പക്ഷെ അവരുടെ ശക്തമായ പ്രതിരോധം ഭേദിച്ച് വലകുലുക്കാന്‍ ത്രീ ലയണ്‍സിനായില്ല.

3

ആദ്യപകുതി നിരാശാജനകമായിരുന്നു. ഗോളിലേക്കു കൂടുതല്‍ ശ്രമങ്ങളൊന്നും ഇരുടീമുകള്‍ക്കും ആദ്യപകുതിയില്‍ നടത്താനായില്ല. 11ാം മിനിറ്റില്‍ ഇംഗ്ലണ്ടിനായിരുന്നു കളിയിലെ ഏറ്റവും മികച്ച ഗോളവസരം ലഭിക്കുന്നത്. പക്ഷെ പോസ്റ്റ് അവരെ ചതിച്ചു. മാസണ്‍ മൗണ്ടിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നു ജോണ്‍ സ്‌റ്റോണ്‍സിന്റെ കരുത്തുറ്റ ഹെഡ്ഡര്‍ ക്രോസ് ബാറില്‍ ഇടിച്ചു തെറിക്കുകയായിരുന്നു. സ്‌കോട്ടിഷ് ടീമിന്റെ ഗോളവസരം ലഭിച്ച് ഒഡൊണെലിനായിരുന്നു. എന്നാല്‍ ഇതു ഗോള്‍കീപ്പര്‍ പിക്‌ഫോര്‍ഡിന്റെ കൈകളിലൊതുങ്ങുകയും ചെയ്തു.

4

രണ്ടാം പകുതിയാരംഭിച്ച് ലീഡ് നേടാന്‍ ഇംഗ്ലണ്ടിനു മികച്ച അവസരം. ലൂക്ക് ഷോയുടെ പാസില്‍ നിന്നും മൗണ്ടിന്റെ ഗോള്‍ ലക്ഷ്യമാക്കിയുള്ള ഷോട്ട് സ്‌കോട്ടിഷ് ഗോളി മാര്‍ഷല്‍ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ സ്‌കോട്ട്‌ലാന്‍ഡും ചില ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും അവ ഇംഗ്ലണ്ടിനു ഭീഷണിയായില്ല. 62ാം മിനിറ്റില്‍ ലീഡ് വഴങ്ങുന്നതില്‍ നിന്നും ഇംഗ്ലണ്ട് കഷ്ടിച്ചു രക്ഷപ്പെട്ടു. കോര്‍ണറിനൊടുവില്‍ റീബൗണ്ടില്‍ ലഭിച്ച ബോള്‍ ഡൈക്‌സ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലക്ഷ്യത്തിലേക്കു തൊടുത്തെങ്കിലും റീസ് ജെയിംസ് ഗോള്‍ലൈനില്‍ വച്ച് ഇതു ക്ലിയര്‍ ചെയ്തു.

Story first published: Saturday, June 19, 2021, 7:43 [IST]
Other articles published on Jun 19, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+