For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Euro Cup 2021: എക്‌സ്ട്രാടൈം ത്രില്ലര്‍, ഡാനിഷ് കടമ്പ കടന്ന് ഇംഗ്ലണ്ട് ഫൈനലില്‍

ഹാരി കെയ്‌നാണ് വിജയഗോള്‍ നേടിയത്

1

ലണ്ടന്‍: വെംബ്ലിയില്‍ ആര്‍പ്പുവിളിച്ച ഇംഗ്ലീഷ് ആരാധകരുടെ പ്രാര്‍ഥന ഫലിച്ചു. യൂറോ കപ്പിലെ ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ ഡെന്‍മാര്‍ക്കിനെ എക്‌സ്ട്രാ ടൈമിലേക്കു നീണ്ട ത്രില്ലറില്‍ 2-1നു കീഴടക്കി ഇംഗ്ലണ്ട് ഫൈനലിലേക്കു ടിക്കറ്റെടുത്തു. ഞായറാഴ്ച രാത്രി 12.30ന് നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടും ഇറ്റലിയും ഏറ്റുമുട്ടും. 55 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ കലാശക്കളിക്കു യോഗ്യത നേടിയിരിക്കുന്നത്. അവസാനമായി 1966ലായിരുന്നു അവര്‍ ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിച്ചത്.

ഇറ്റലി-സ്‌പെയിന്‍ സെമി ഫൈനലിനു പിന്നാലെ ഇംഗ്ലണ്ട്- ഡെന്‍മാര്‍ക്ക് സെമിയിലും പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുമെന്നിരിക്കെയായിരുന്നു എക്‌സ്‌ട്രൈ ടൈമിന്റെ ആദ്യ പകുതിയില്‍ നായകന്‍ ഹാരി കെയ്‌നിന്റെ (104ാം മിനിറ്റ്) പെനല്‍റ്റി ഇംഗ്ലണ്ടിനു ആവേശോജ്വല വിജയവും ഫൈനല്‍ ബെര്‍ത്തും സമ്മാനിക്കുന്നത്. നിശ്ചിതസമയത്ത് ഇരുടീമുകളും 1-1നു പിരിയുകയായിരുന്നു. ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും.

2

30ാം മിനിറ്റില്‍ മിക്കെല്‍ ഡംസ്ഗാര്‍ഡിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളലിലൂടെ ഡെന്‍മാര്‍ക്കാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ഈ ലീഡിന് ഒമ്പത് മിനിറ്റുകളുടെ ആയുസ് മാത്രമേയുണ്ടായുള്ളൂ. 39ാം മിനിറ്റില്‍ ഡെന്‍മാര്‍ക്ക് ക്യാപ്റ്റന്‍ സൈമണ്‍ കൈറിന്റെ സെല്‍ഫ് ഗോളില്‍ ഇംഗ്ലണ്ട് ഒപ്പമെത്തുകയായിരുന്നു.

പ്രതീക്ഷിക്കപ്പെട്ടതു പോലെ ഇംഗ്ലണ്ട് മികച്ച രീതിയിലായിരുന്നു മല്‍സരമാരംഭിച്ചത്. തുടക്കത്തില്‍ തന്നെ അവര്‍ കളിയുടെ നിയന്ത്രണമേറ്റെടുത്തു. ഇംഗ്ലണ്ട് ആദ്യ വിസില്‍ മുതല്‍ ആക്രമണത്തിനു മുതിര്‍ന്നപ്പോള്‍ കുറേക്കൂടി സേഫായ സമീപനമയിരുന്നു ഡാനിഷ് ടീം സ്വീകരിച്ചത്. ആദ്യ 10 മിനിറ്റില്‍ ഇരുടീമുകളുടെ ഭാഗത്തും നിന്നും ഗോളിലേക്കു ഷോട്ടുകളൊന്നും കണ്ടില്ല.

13ാ മിനിറ്റില്‍ ഡാനിഷ് ഗോളി ഷ്‌മൈക്കല്‍ ആദ്യത്തെ സേവ് നടത്തി. മികച്ചൊരു അവസരമായിരുന്നു ഇംഗ്ലണ്ട് താരം സ്‌റ്റെര്‍ലിങിനു ലഭിച്ചത്. ഇടതു വിങില്‍ നിന്നും കെയ്‌നിന്റെ പാസുമായി ബോക്‌സിലേക്കു കട്ട് ചെയ്തു കയറിയ സ്‌റ്റെര്‍ലിങ് ഗോൡലേക്കു ഷോട്ടുതിര്‍ത്തെങ്കിലും ശരിയായി കണക്ട് ചെയ്യാനായില്ല. ദുര്‍ബലമായ ഷോട്ട് നേരെ ഗോളി ഷ്‌മൈക്കലിന്റെ കൈകളിലേക്കാണ് വന്നത്.

3

മൂന്നു മിനിറ്റിനകം ഡെന്‍മാര്‍ക്കിന്റെ മറുപടി. ഇംഗ്ലീഷ് താരം ഫിലിപ്‌സില്‍ നിന്നും തട്ടിയെടുത്ത പന്തുമായി കുതിച്ചെത്തി ഹ്യോബര്‍ഗ് തൊടുത്ത ഷോട്ട് ഗോളി പിക്‌ഫോര്‍ഡ് സേവ് ചെയ്യുകയായിരുന്നു. ഈ നീക്കത്തിനു ശേഷം പന്ത് കൂടുതല്‍ സമയം കൈവശം വച്ച് കളിയുടെ വേഗം കുറയ്ക്കാനും അതുവഴി ഇംഗ്ലണ്ടിന്റെ കളിയുടെ ഒഴുക്ക് തടയാനുമായിരുന്നു ഡാനിഷ് ശ്രമിച്ചത്. ഇതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.

25ാം മിനിറ്റില്‍ ഇംഗ്ലീഷ് ഗോള്‍മുഖം ഡാനിഷ് ടീം വിറപ്പിച്ചു. കെയ്‌നില്‍ നിന്നും റാഞ്ചിയെടുത്ത ബോള്‍ വെസ്‌റ്റെഗാര്‍ഡ് ഡംസ്ഗാര്‍ഡിനു പാസ് ചെയ്തു. ബോക്‌സിനകത്തു നിന്നും ഇംഗ്ലീഷ് താരങ്ങളെ കട്ട് ചെയ്ത് ഡംസ്ഗാര്‍ഡ് സെക്കന്റ് പോസ്റ്റ് ലക്ഷ്യമിട്ട് തൊടുത്ത കര്‍ലിങ് ഷോട്ട് പോസ്റ്റിനു അരികിലൂടെ പുറത്തുപോയി.

4

30ാം മിനിറ്റില്‍ കണ്ണഞ്ചിപ്പിക്കുന്ന ഫ്രീകിക്കിലൂടെ ഡംസ്ഗാര്‍ഡ് ഡെന്മാര്‍ക്കിനെ മുന്നിലെത്തിച്ചു. ഒരു മിനിറ്റിനിടെ ഇംഗ്ലണ്ട് വഴങ്ങിയത് രണ്ടു ഫ്രീകിക്കുകളായിരുന്നു. ആദ്യ ഫ്രീകിക്കിനിടെ ഇംഗ്ലീഷ് താരം ലൂക്ക് ഷോ ഡാനിഷ് ടീമിന്റെ ക്രിസ്റ്റിയന്‍സണിനെ വലിച്ചുവീഴ്ത്തിയതിനെ തുടര്‍ന്ന് റഫറി വീണ്ടും ഫ്രീകിക്ക് വിധിച്ചു. ഇത്തവണ കൂടുതല്‍ അപകടകരമായ പൊസിഷനില്‍ നിന്നായിരുന്നു ഇത്. വെടിച്ചില്ല് കണക്കെയുള്ള ഡംസ്ഗാര്‍ഡിന്റെ ഇംഗ്ലണ്ട് മതിലിനു മുകളിലൂടെ ഉയര്‍ന്ന് ക്രോസ് ബാറിന് അടുത്തെത്തുമ്പോഴേക്കും താഴ്ന്നിറങ്ങി വലയുടെ മുകള്‍ ഭാഗത്ത് തുളഞ്ഞുകയറി. ഗോളി പിക്‌ഫോര്‍ഡ് വായുവില്‍ പറന്ന് മുഴുനീളെ ഡൈവ് ചെയ്‌തെങ്കിലും തൊടാന്‍ പോലുമായില്ല. അത്രയും പെര്‍ഫെക്ടായിരുന്നു ഈ ഫ്രീകിക്ക്.

5

38ാം മിനിറ്റില്‍ ഗോളി ഷ്‌മൈക്കലിന്റെ പോയിന്റ് ബ്ലാങ്ക് സേവ് ഇംഗ്ലണ്ടിനു സനനില ഗോള്‍ നിഷേധിച്ചു. കെയ്‌നിന്റെ ക്രോസിനൊടുവില്‍ സ്‌റ്റെര്‍ലിങിന്റെ ആറുവാര അകലെ നിന്നുള്ള ഗോളെന്നുറപ്പായിരുന്ന ഷോട്ട് ഷ്‌മൈക്കല്‍ ശരീരം കൊണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ഏറെക്കുറെ സമാനമായ രീതിയില്‍ ഇംഗ്ലണ്ട് സമനില കൈക്കലാക്കി. ഡാനിഷ് പ്രതിരോധത്തെ കീറിമുറിച്ച് കെയ്‌നിന്റെ മനോഹരമായ ത്രൂബോളുമായി വലതു വിങിലൂടെ സാക്ക ബോക്‌സിലേക്കു കയറി. ബോക്‌സിനു കുറുകെ അദ്ദേഹം നല്‍കിയ പന്ത് സെന്ററിലൂടെ ഓടിക്കയറിയ സ്റ്റെര്‍ലിങിന് കൃത്യമായിരുന്നു. എന്നാല്‍ സ്റ്റെര്‍ലിങിലേക്കു എത്തുംമുമ്പ് ഇതു ക്ലിയര്‍ ചെയ്യാന്‍ സ്ലൈഡ് ചെയ്ത ഡാനിഷ് നായകന്‍ കൈറിന് പിഴച്ചു. അദ്ദേഹത്തിന്റെ കാലില്‍ത്തട്ടി ബോള്‍ സ്വന്തം വലയില്‍ കയറുകയായിരുന്നു (1-1).

6

ആദ്യപകുതിയേക്കാള്‍ ആവേശകരമായിരുന്നു രണ്ടാംപകുതി. വിജയഗോളിനായി ഇരുടീമുകളും നിരന്തരം നീക്കങ്ങള്‍ നടത്തിയതോടെ പന്ത് രണ്ടു ഗോള്‍മുഖത്തും കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ കയറിയിറങ്ങി. ആര്‍ക്കും ഗോള്‍ നേടാമെന്ന പ്രതീതിയാണ് ഇതോടെയുണ്ടായത്. 55ാം മിനിറ്റില്‍ ഡാനിഷ് ഗോളി ഷ്‌മൈക്കലിന്റെ തകര്‍പ്പന്‍ സേവ് ഇംഗ്ലണ്ടിനെ ലീഡ് നേടുന്നതില്‍ നിന്നും തടഞ്ഞു. വലതുവിങില്‍ നിന്നു ബോക്‌സിനു കുറുകെ മൗണ്ട് തൊടുത്ത ഫ്രീകിക്കില്‍ മഗ്വയറിന്റെ ഹെഡ്ഡര്‍ ഷ്‌മൈക്കല്‍ വലതു വശത്തേക്കു ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു.

തുടര്‍ന്നും ഇരുടീമുകളും വിജയഗോളിനായി ശ്രമിച്ചു കൊണ്ടിരുന്നെങ്കിലും വല മാത്രം കുലുങ്ങിയില്ല. നിശ്ചിതസമയം 1-1നു തന്നെ അവസാനിച്ചു. ഇതോടെ കളി അധികസമയത്തേക്കു നീളുകയും ചെയ്തു. എക്‌സ്ട്രാ ടൈമിലുടനീളം കളിയില്‍ നിറഞ്ഞുനിന്നത് ഇംഗ്ലണ്ടായിരുന്നു. ഡാനിഷ് ഗോള്‍മുഖത്ത് അവര്‍ നിരന്തരം റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നു. ഒടുവില്‍ 104ാം മിനിറ്റില്‍ പെനല്‍റ്റിയടെ രൂപത്തില്‍ ഇംഗ്ലണ്ട് കാത്തിരുന്ന വിജയഗോളള്‍ പിറന്നു. റഹീം സ്റ്റെര്‍ലിങിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇംഗ്ലണ്ടിന് അനുകൂലമായി പെനല്‍റ്റി. കെയ്‌നിന്റെ പെനല്‍റ്റി ഗോളി ഷ്‌മൈക്കല്‍ ബ്ലോക്ക് ചെയ്‌തെങ്കിലും റീബൗണ്ട് അദ്ദേഹം വലയിലേക്ക് അടിച്ചുകയറ്റി.

Story first published: Thursday, July 8, 2021, 3:17 [IST]
Other articles published on Jul 8, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+