Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2021: സ്റ്റെര്‍ലിങ് ഗോളില്‍ ഇംഗ്ലണ്ട്, വെംബ്ലിയില്‍ ക്രൊയേഷ്യ കീഴടങ്ങി- ഓസ്ട്രിയക്കു ജയം

1

ലണ്ടന്‍: യൂറോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ഡിയിലെ കരുത്തരുടെ പോരാട്ടത്തില്‍ കിരീട ഫേവറിറ്റുകളിലൊന്നായ ഇംഗ്ലണ്ടിനു ജയം. വെംബ്ലിയില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ക്രൊയേഷ്യയെ 1-0ന് ഇംഗ്ലണ്ട് കീഴടക്കുകയായിരുന്നു. 57ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ് മികച്ച ഫിനിഷിങിലൂടെ നേടിയ ഗോളാണ് ഇംഗ്ലണ്ടിനു വിജയവും വിലപ്പെട്ട മൂന്നുപോയിന്റും സമമ്മാനിച്ചത്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ടൂര്‍ണമെന്റിലെ ചരിത്രവിജയം കൂടിയാണിത്. കാരണം ഇതിനു മുമ്പൊരിക്കലും യൂറോയിലെ ഓപ്പണിങ് മാച്ചില്‍ അവര്‍ക്കു വിജയിക്കാനായിട്ടില്ല. ക്രൊയേഷ്യക്കെതിരേ കളിയിലുനീളം ഇംഗ്ലണ്ടായിരിന്നു മികച്ചു നിന്നത്. മല്‍സരത്തില്‍ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ക്കു വെല്ലുവിളിയുയര്‍ത്തുന്ന നീക്കങ്ങളൊന്നും അവരുടെ ഭാഗത്തു നിന്നുണ്ടായില്ല.

അതേസമയം, ഗ്രൂപ്പ് സിയില്‍ ഓസ്ട്രിയ മിന്നുന്ന വിജയം സ്വന്തമാക്കി. യൂറോയിലെ അരങ്ങേറ്റ മല്‍സരം കളിച്ച നോര്‍ത്ത് മാസിഡോണിയയെയാണ് അവര്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു കെട്ടുകെട്ടിച്ചു. സ്‌റ്റെഫാന്‍ ലെയ്‌നര്‍ (18ാം മിനിറ്റ്), മൈക്കല്‍ ഗ്രെഗോറിഷ് (78), മാര്‍ക്കോ അര്‍നൗട്ടോവിച്ച് (89) എന്നിവരാണ് ഓസ്ട്രിയയുടെ സ്‌കോറര്‍മാര്‍. മാസിഡോണിയയുടെ ആശ്വാസഗോള്‍ 28ാം മിനിറ്റില്‍ ഗൊരാന്‍ പാന്‍ഡേവിന്റെ വകയായിരുന്നു.

2

കഴിഞ്ഞ ലോകകപ്പില്‍ റണ്ണറപ്പുകളായി ആരാധകരുടെ മനം കവര്‍ന്ന ക്രൊയേഷ്യയുടെ നിഴല്‍ മാത്രമായിരുന്നു ഇംഗ്ലണ്ടിനെതിരേ കണ്ടത്. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു കരുതപ്പെട്ടിരുന്ന മല്‍സരത്തില്‍ ഇംഗ്ലണ്ട് കാര്യമായ ബുദ്ധിമുട്ടില്ലാതെ ജയിച്ചുകയറുകയായിരുന്നു.

കളി തുടങ്ങി ആറാം മിനിറ്റില്‍ത്തന്നെ ഇംഗ്ലണ്ട് അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം കാരണം അവര്‍ക്കതിന് ആയില്ല. ഇംഗ്ലണ്ടിനും ഗോളിനുമിടയില്‍ പോസ്റ്റ് വില്ലനായി മാറി. ഫില്‍ ഫോഡനായിരുന്നു അവസരം ലഭിച്ചത്. ത്രോയ്‌ക്കൊടുവില്‍ സ്‌റ്റെര്‍ലിങ് നല്‍കിയ ബോളുമായി വലതു വിങിലൂടെ കയറിയ ഫോഡന്‍ തൊടുത്ത ഷോട്ട് ഡൈവ് ചെയ്ത ഗോളിയെ മറികടന്നെങ്കിലും ഇടതു പോസ്റ്റില്‍ തട്ടി തിരിച്ചുവരികയായിരുന്നു. റീബൗണ്ട് പക്ഷെ ഇംഗ്ലീഷ് താരങ്ങിലേക്കു വരാതിരുന്നതോടെ ക്രൊയേഷ്യ രക്ഷപ്പെട്ടു.

തുടര്‍ന്നും ഇംഗ്ലണ്ട് തന്നെ കളി നിയന്ത്രിച്ചു. പലപ്പോഴും ബോള്‍ ക്രൊയേഷ്യയുടെ ഹാഫില്‍ തന്നെയായിരുന്നു. ബോള്‍ ലഭിക്കാതെ വന്നതോടെ കൗണ്ടര്‍അറ്റാക്കിങിലൂടെ ഇംഗ്ലണ്ടിനു പ്രഹരമേല്‍പ്പിക്കുകയെന്ന തന്ത്രമായിരുന്നു ക്രൊയേഷ്യ പരീക്ഷിച്ചത്. ആദ്യ പകുതിയില്‍ ചില അര്‍ധാവസരങ്ങള്‍ ക്രൊയേഷ്യക്കു വീണുകിട്ടിയെങ്കിലും അവ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കുന്നതായിരുന്നില്ല. ആദ്യ പകുതി ഗോള്‍രഹിതമായി പിരിയുകയായിരുന്നു.

3

രണ്ടാംപകുതിയില്‍ ക്രൊയേഷ്യ ശക്തമായി തിരിച്ചുവരുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 57ാം മിനിറ്റില്‍ ഇംഗ്ലണ്ട് അര്‍ഹിച്ച ലീഡ് പിടിച്ചുവാങ്ങി. കല്‍വിന്‍ ഫിലിപ്‌സിന്റെ തകര്‍പ്പന്‍ ത്രൂബോളില്‍ നിന്നായിരുന്നു ഈ ഗോള്‍. ക്രൊയേഷ്യന്‍ താരത്തെ ഡ്രിബിള്‍ ചെയ്ത് ഓടിക്കയറിയ ഫിലിപ്‌സ് ബോക്‌സിനുള്ളിലേക്കു നല്‍കിയ ത്രൂബോള്‍ ഗോള്‍കീപ്പര്‍ക്കു പഴുതു നല്‍കാതെ സ്‌റ്റെര്‍ലിങ് വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു.

62ാം മിനിറ്റില്‍ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നിനു ടീമിന്റെ ലീഡുയര്‍ത്താന്‍ മികച്ചൊരു അവസരം. ലെഫ്റ്റ് വിങിലൂടെ മാസണ്‍ മൗണ്ട് ബോളുമായി പറന്നെത്തി. ബോക്‌സിനു കുറുകെ അദ്ദേഹം ചെത്തിയിട്ട ക്രോസിലേക്കു ഓടിയെത്താന്‍ കെയ്ന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വലതു പോസ്റ്റില്‍ ഇടിച്ച് കെയ്ന്‍ നിലത്തുവീഴുകയായിരുന്നു. ബോള്‍ പുറത്തേക്കു പോവുകയും ചെയ്തു.

Story first published: Sunday, June 13, 2021, 23:43 [IST]
Other articles published on Jun 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+