Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2021: ഡോല്‍ബെര്‍ഗിന് ഡബിള്‍, വെയ്ല്‍സിനെ തകര്‍ത്ത് ഡെന്‍മാര്‍ക്ക് ക്വാര്‍ട്ടറില്‍ (4-0)

ആംസ്റ്റര്‍ഡാം: യൂറോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഡെന്‍മാര്‍ക്കിന്റെ സ്വപ്‌നതുല്യമായ കുതിപ്പ് തുടരുകയാണ്. ആദ്യ രണ്ടു കളികളിലും തോറ്റിട്ടും യൂറോയുടെ നോക്കൗട്ട്‌റൗണ്ടിലെത്തിയ ആദ്യ ടീമെന്ന റെക്കോര്‍ഡ് കുറിച്ച ഡെന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടറിലും മികവ് ആവര്‍ത്തിച്ചു. ആദ്യ പ്രീക്വാര്‍ട്ടറില്‍ കരുത്തരായ വെയ്ല്‍സിനെ 4-0നുതകര്‍ത്ത് ഡെന്‍മാര്‍ക്ക് ക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തു. യൊഹാന്‍ ക്രൈഫ് അരീനയില്‍ നടന്ന മല്‍സരത്തില്‍ കാസ്പര്‍ ഡോല്‍ബെര്‍ഗിന്റെ ഇരട്ടഗോളുകളാണ് ഡെന്‍മാര്‍ക്കിനു മിന്നും വിജയമൊരുക്കിയത്. 27, 48 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. ജോക്വിം മെലയ്‌ലെ (88), മാര്‍ട്ടിന്‍ ബ്രാത്വെയ്റ്റ് (90) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

1

കളിയിലുടനീളം മികച്ചുനിന്ന ഡെന്‍മാര്‍ക്ക് അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. അതിവേഗ അറ്റാക്കിങ് ഫുട്‌ബോളിലൂടെ സൂപ്പര്‍ താരം ഗരെത് ബേല്‍ നയിച്ച വെല്‍സിനെ തുടക്കം മുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ഡാനിഷ് ടീമിനു സാധിച്ചു. പന്ത് കൂടുതല്‍ സമയവും ഡെന്‍മാര്‍ക്ക് കൈയടക്കി വച്ചതോടെ കൗണ്ടര്‍ അറ്റാക്കിങ് ഗെയിമായിരുന്നു വെയ്ല്‍സ് കളിച്ചത്. അവസാന അര മണിക്കൂര്‍ മാത്രമാണ് വെയ്ല്‍സിനു കൂടുതല്‍ മകിച്ച പ്രകടനം നടത്താനായത്. ഗോള്‍ മടക്കി കളിയിലേക്കു തിരിച്ചുവരാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഡാനിഷ് പ്രതിരോധം ഭേദിക്കാനായില്ല.

2

വെയ്ല്‍സിന്റെ മുന്നേറ്റങ്ങളോടെയായിരുന്നു മല്‍സരം ആരംഭിച്ചത്. ആദ്യ 10 മിനിറ്റില്‍ വെയ്ല്‍സിന്റെ ചെമ്പട ഡാനിഷ് ഗോള്‍മുഖത്ത് റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നു. പക്ഷെ ഗോള്‍ ഷോട്ടുകളൊന്നും കണ്ടില്ല. പതിയെ കളിയില്‍ താളം വീണ്ടെടുത്ത ഡെന്‍മാര്‍ക്ക് പിന്നീട് വെയ്ല്‍സിനു മേല്‍ കടന്നാക്രമിച്ചു. തുടര്‍ച്ചയായി കോര്‍ണറുകള്‍ വഴങ്ങിയാണ് വെയ്ല്‍സ് പ്രതിരോധിച്ചത്. അവരുടെ തുടര്‍ച്ചയായ സമ്മര്‍ദ്ദങ്ങള്‍ക്കു 27ാം മിനിറ്റില്‍ ഫലം കണ്ടു. ലോങ് പാസിനൊടുവില്‍ വെയ്ല്‍സ് ബോക്‌സിനു പുറത്തു നിന്നും ഡോല്‍ബെര്‍ഗ് തൊടുത്ത തകര്‍പ്പന്‍ വലതുകാല്‍ ഷോട്ട് ഗോളിക്കു തൊടാന്‍ പോലും അവസരം നല്‍കാതെ വലയുടെ വലതുമൂലയില്‍ തുളഞ്ഞു കയറുകയായിരുന്നു.

തുടര്‍ന്നും ഡെന്‍മാര്‍ക്ക് ലീഡുയര്‍ത്താന്‍ ആക്രമണമഴിച്ചു വിട്ടുകൊണ്ടിരുന്നു. 32ാം മനിറ്റില്‍ ഡോല്‍ബെര്‍ഗിലൂടെ ഡെന്‍മാര്‍ക്ക് സ്‌കോര്‍ 2-0 ആക്കേണ്ടതായിരുന്നു. എന്നാല്‍ ഗോള്‍കീപ്പറുടെ ഇടപെടല്‍ വെയ്ല്‍സിനെ രക്ഷിച്ചു. ഇടതു വിങിലൂടെ ബോക്‌സിലേക്കു കയറി ഡാംസ്ഗാര്‍ഡ് നല്‍കിയ പാസ് ഡോല്‍ബെര്‍ഗ് വലയിലേക്കു ഫ്‌ളിക്ക് ചെയ്തിടാന്‍ ശ്രമിച്ചെങ്കിലും ഗോളി ഇതു ബ്ലോക്ക് ചെയ്തു. ഒന്നാം പകുതിയില്‍ ഡെന്‍മാര്‍ക്ക് 1-0ന്റെ ലീഡുമായാണ് കളംവിട്ടത്.

3

രണ്ടാംപകുതിയില്‍ ഗോള്‍ മടക്കി കളിയിലേക്കു തിരിച്ചുവരികയെന്ന ലക്ഷ്യത്തോടെയെത്തിയ വെയ്ല്‍സിനെ മല്‍സരമാരംഭിച്ച് മൂന്നു മിനിറ്റിനകം ഡെന്‍മാര്‍ക്ക് സ്തബ്ധരാക്കി. ഇത്തവണയും ഡോല്‍ബെര്‍ഗായിരുന്നു വെയ്ല്‍സിന്റെ അന്തകനായത്. വെയ്ല്‍സ് പ്രതിരോധത്തിലെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. അതിവേഗ മുന്നേറ്റത്തിനൊടുവില്‍ വലതു വിങില്‍ നിന്നും ബ്രാത്വെയ്റ്റ് ബോക്‌സിനു കുറുകെ നല്‍കിയ മനോഹരായ ക്രോസ് വില്ല്യംസ് ക്ലിയര്‍ ചെയ്‌തെങ്കിലും നേരെ ഡോല്‍ബെര്‍ഗിന്റെ കാലിലേക്കാണ് വന്നത്. പന്ത് സ്റ്റോപ്പ് ചെയ്ത ശേഷം ഡോല്‍ബേര്‍ഗ് തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ട് ആറുവാര അകലെ നിന്നും വലയിലേക്കു അടിച്ചുകയറ്റി.

4

88ാം മിനിറ്റില്‍ വെയ്ല്‍സിന്റെ തോല്‍വിഭാരം വര്‍ധിപ്പിച്ചുകൊണ്ട് ഡെന്‍മാര്‍ക്ക് മൂന്നാംഗോളും നേടി. അതിമനോഹരമായ ഫിനിഷിങിലൂടെയായിരുന്നു മെയ്‌ലെയുടെ ഈ ഗോള്‍. ഇടതു വിങില്‍ നിന്നും ജെന്‍സണ്‍ നല്‍കിയ ബോക്‌സിനുള്ളില്‍ ക്രാസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മെയ്‌ലെയ്ക്ക്. കട്ട് ചെയ്ത് പന്തുമായി ഒറ്റയ്ക്ക് കുതിച്ചെത്തിയ താരം തകര്‍പ്പനൊരു ഇടംകാല്‍ ഷോട്ടിലൂടെ പന്ത് വലയ്ക്കുള്ളിലാക്കിയപ്പോള്‍ വെയ്ല്‍സ് ഗോളിയും ഗോള്‍മുഖത്ത് ക്ലിയര്‍ ചെയ്യാന്‍ നിന്ന താരങ്ങളും കാഴ്ചക്കാരായിരുന്നു.

5

ഇതുകൊണ്ടും ഡാനിഷ് ടീം നിര്‍ത്തിയില്ല. ഇഞ്ചുറിടൈമില്‍ അവര്‍ നാലാം ഗോളും കണ്ടെത്തി. ബോക്‌സിനകത്തു വച്ച് സഹതാരം നല്‍കിയ കോര്‍ണെലിയസ് നല്‍കിയ പന്ത് പിടിച്ചെടുത്ത് വെയ്ല്‍സ് പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് ബ്രാത്വെയ്റ്റ് തൊടുത്ത ഇടതുകാല്‍ ഷോട്ട് ഗോളിയെ നിസ്സഹായനാക്കി വലയില്‍ കയറി. ആദ്യം റഫറി ഇതു ഓഫ് സൈഡ് വിളിച്ചെങ്കിലും പിന്നീട് വിഎആറിന്റെ സഹായം തേടുകയും ഒടുവില്‍ ഗോള്‍ അനുവദിക്കുകയുമായിരുന്നു.

Story first published: Saturday, June 26, 2021, 23:39 [IST]
Other articles published on Jun 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+