ലിയോണ്‍: ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാന്ത്രിക ഗോളിലൂടെ പോര്‍ച്ചുഗല്‍ യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. പോര്‍ച്ചുഗലും ഹംഗറിയും തമ്മിലുണ്ടായ ശക്തമായ മത്സരം സമനിലയിലായിരുന്നു അവസാനിച്ചത്.
ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതമാണ് നേടിയത്. ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ രണ്ട് തകര്‍പ്പന്‍ ഗോളുകളാണ് പോര്‍ച്ചുഗലിനെ രക്ഷിച്ചത്. ഹംഗറിയായിരുന്നു മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത്. പിന്നീട് നാനിയിലൂടെ പോര്‍ച്ചുഗല്‍ ഹംഗറിക്കൊപ്പം എത്തുകയായിരുന്നു.

അതേസമയം ഓസ്‌ട്രേലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ച് ഗ്രൂപ്പ് എഫില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായ ഐസ്ലന്‍ഡും പ്രീ ക്വാര്‍ട്ടറിലെത്തി. ട്രോസ്റ്റന്റെ ഗോളാണ് ഐസ്ലന്‍ഡിന് അട്ടിമറി വിജയം നേടിക്കൊടുത്തത്. യൂറോ ചരിത്രത്തില്‍ എസ്ലന്‍ഡിന്റെ ആദ്യ വിജയം കൂടിയാണ്ത്.
യൂറോ 2016 ലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി. ഇത്തവണ ആദ്യമായാണ് 24 ടീമുകളെ യൂറോയില്‍ അണിനിരത്തിയിരുന്നത്. പ്രീ ക്വാര്‍ട്ടറില്‍ ഇറ്റലി സ്‌പെയിന്‍ പോരാട്ടമാകും ഏറ്റവും ശ്രദ്ധേയമാകുക. അയര്‍ലന്‍ഡ് അടക്കമുള്ള കറുത്ത കുതിരകളാകാന്‍ സാധ്യതയുള്ള ടീമുകള്‍ ഏറെയുണ്ട് പ്രീ ക്വാര്‍ട്ടറില്‍. വെള്ളിയാഴ്ച തുടങ്ങുന്ന പ്രീ ക്വാര്‍ട്ടര്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പോളണ്ട് മത്സരത്തോടെയാണ് തുടങ്ങുക.