Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2021: അസൂറികളെ തടയാന്‍ ബെല്‍ജിയത്തിനുമായില്ല, ഇറ്റലി- സ്‌പെയിന്‍ സെമി

1

മ്യൂണിക്ക്: യൂറോ കപ്പില്‍ വമ്പന്‍മാരുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ലോക ഒന്നാംനമ്പര്‍ ടീം ബെല്‍ജിയത്തെ കൊമ്പുകുത്തിച്ച് മുന്‍ ചാംപ്യന്‍മാരായ ഇറ്റലി സെമി ഫൈനലില്‍ കടന്നു. പ്രതീക്ഷിക്കപ്പെട്ടതു പോലെ കാണികളെ ത്രില്ലടിപ്പിക്കുന്ന പോരാട്ടത്തില്‍ നിക്കോളോ ബറേലോ (31ാം മിനിറ്റ്), ലോറെന്‍സോ ഇന്‍സിനി (44) എന്നിവരായിരുന്നു അസൂറികളുടെ സ്‌കോറര്‍മാര്‍. 45ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ റൊമേലു ലുക്കാക്കു ബെല്‍ജിയത്തിന്റെ ഗോള്‍ മടക്കുകയായിരുന്നു. സെമിയില്‍ സ്‌പെയിനാണ് ഇറ്റലിയുടെ എതിരാളികള്‍.

മല്‍സരത്തില്‍ ഇറ്റലിക്കായിരുന്നു നേരിയ മേല്‍ക്കൈ. ബോള്‍ പൊസെഷനിലും പാസിങുകളിളുമെല്ലാം അവര്‍ ബെല്‍ജിയത്തെ പിന്നിലാക്കി. രണ്ടു ടീമുകളും ഒരുപോലെ അറ്റാക്കിങ് ഗെയിമായിരുന്നു കാഴ്ചവച്ചത്. ഇതോടെ ഇരു ബോക്‌സുകളിലും കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ പന്ത് കയറിയിറങ്ങുകയും ചെയ്തു.

2

13ാം മിനിറ്റില്‍ ലിയൊനാര്‍ഡോ ബെനൂച്ചിയിലൂടെ ഇറ്റലി ബെല്‍ജിയത്തിന്റെ വലയില്‍ പന്തെത്തിച്ചിരുന്നു. ഇന്‍സിനിയുടെ ഫ്രീകിക്കിനൊടുവിലായിരുന്നു ഇത്. വലതു വിങില്‍ നിന്നും ബോക്‌സിനു കുറുകെ വന്ന ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ബെല്‍ജിയത്തിനു പിഴച്ചു. ഇതോടെ സെക്കന്റ് പോസ്റ്റിനരികില്‍ നിന്നും ബൊനൂച്ചി നെഞ്ച് കൊണ്ട് പന്ത് വലയിലേക്കു തട്ടിയിടുകയും ചെയ്തു. എന്നാല്‍ വിആറിന്റെ സഹായം തേടിയ റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. പന്തെടുക്കുമ്പോള്‍ ബൊനൂച്ചിയും ടീമംഗം ലോറെന്‍സോയും ഓഫ്‌സൈഡ് പൊസിഷനിലാണെന്നു തെളിഞ്ഞതോടെയായിരുന്നു ഇത്.

23ാം മിനിറ്റില്‍ ഗോളി ഡൊണാറുമയുടെ കണ്ണഞ്ചിക്കുന്ന സേവ് ബെല്‍ജിയത്തിനു ഗോള്‍ നിഷേധിച്ചു. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ബോളുമായി പറന്നെത്തിയ ഡിബ്രുയ്‌ന ബോക്‌സിനു തൊട്ടടുത്ത് നിന്ന് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഡൊണാറുമ വായുവില്‍ പറന്നുയര്‍ന്നു കുത്തിയകറ്റി. മൂന്നു മിനിറ്റിനകം ഒരിക്കല്‍ക്കൂടി ഡൊണാറുമ ഇറ്റലിയുടെ രക്ഷകനായി. വീണ്ടും കൗണ്ടര്‍ അറ്റാക്കായിരുന്നു ഇറ്റലിയെ സമ്മര്‍ദ്ദത്തിലാക്കിയത്. നൃത്തച്ചുവടുകളുമായി വലതു വിങിലൂടെ ബോക്‌സിലേക്കു കയറി ലുക്കാക്കു സെക്കന്റ് പോസ്റ്റിലേക്കു പായിച്ച ഷോട്ട് ഡൊണാറുമ ഡൈവ് ചെയ്ത് ഒരു കൈ കൊണ്ട് തട്ടിയകറ്റി.

3

31ാം മിനിറ്റില്‍ ഇറ്റലി മുന്നിലെത്തി. ബെല്‍ജിയം പ്രതിരോധത്തിലെ വീഴ്ചയില്‍ നിന്നായിരുന്നു ഇത്. വെര്‍ട്ടോന്‍ഗെന്‍ ക്ലിയര്‍ ചെയ്ത ബോള്‍ വെറാറ്റിയുടെ കാലിലേക്കാണ് വന്നത്. വെറാറ്റി നല്‍കിയ പന്തുമായി വലത വിങിലൂടെ ബോക്‌സിലേക്കു കയറിയ ബറേല ബെല്‍ജിയത്തിന്റെ മൂന്നു താരങ്ങള്‍ക്കിടയിലൂടെ വെട്ടിയൊഴിഞ്ഞ് തൊടുത്ത ഷോട്ട് ഗോളിക്കു ഒരു പഴുതും നല്‍കാതെ വലയുടെ ഇടതുമൂലയില്‍ തറയ്ക്കുകയായിരുന്നു.

44ാം മിനിറ്റില്‍ ഇന്‍സിനി സ്‌കോര്‍ 2-0 ആക്കി. അതിമനോഹരമാരമായ ഗോള്‍ കൂടിയായിരുന്നു ഇത്. പന്തുമായി ഇടതു വിങിലൂടെ പറന്നെത്തിയ ഇന്‍സിനി ബോഗക്‌സിന് തൊട്ടരികില്‍ നിന്നും ബെല്‍ജിയം താരങ്ങള്‍ക്കിടയിലൂടെ തൊടുത്ത തീപാറു ഷോട്ട് ഡൈവ് ചെയ്ത ഗോളി കോട്വയെയും നിസ്സഹായനാക്കി വലയില്‍ തറഞ്ഞുകയറി.

4

തൊട്ടടുത്ത മിനിറ്റില്‍ തന്നെ ബെല്‍ജിയം ആദ്യഗോള്‍ മടക്കി. പെനല്‍റ്റിയില്‍ നിന്നായിരുന്നു ഇത്. ഇടതു വിങിലൂടെ പന്തുമായി ബോക്‌സിലേക്കു കട്ട് ചെയ്തു കയറാന്‍ ശ്രമിച്ച ബെല്‍ജിയം താരം ഡോക്കുവിനെ ഡിലോറെന്‍സോ ബോക്‌സിനകത്തു നിന്നു ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. വിഎആറിന്റെ സഹായം തേടിയ റഫറി ഇത് ഒന്നുകൂടി ഉറപ്പു വരുത്തിയ ശേഷം പെനല്‍റ്റി തന്നെയാണെന്ന് ആവര്‍ത്തിച്ചു. ലുക്കാക്കു പെനല്‍റ്റി അനായാസം ഗോളാക്കി മാറ്റുകയും ചെയ്തു.

രണ്ടാംപകുതിയിലും ഇറ്റലിക്കായിരുന്നു മുന്‍തൂക്കം. അതിവേഗകൗണ്ടര്‍ അറ്റാക്കിങ് ഗെയിം തന്നെ ബെല്‍ജിയം തുടരുകയും ചെയ്തു. 61ാം മിനിറ്റില്‍ ബെല്‍ജിയത്തെ ഒപ്പമെത്തിക്കാനുള്ള സുവര്‍ണാവസരം ലുക്കാക്കു പാഴാക്കി. ഇടതു വിങിലൂടെ കട്ട് ചെയ്ത് കയറി ഡിബ്രൂയ്ന്‍ നല്‍കിയ ക്രോസ് വലയിലേക്കു തട്ടിയിടേണ്ട റോള്‍ മാത്രമേ ലുക്കാക്കുവിനുണ്ടായിരുന്നുള്ളൂ. പക്ഷെ ലുക്കാക്കുവിന്റെ ടൈമിങ് പാളിയപ്പോള്‍ പന്ത് ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ സ്പിനസോല കാല്‍ കൊണ്ട് ബ്ലോക്ക് ചെയ്തു.

5

71ാം മിനിറ്റില്‍ ബെല്‍ജിയത്തിന് വീണ്ടുമൊരു ഗോളവസരം. പകരക്കാരനായി ഇറങ്ങിയ ചാഡ്‌ലി ഇടതു വിങില്‍ നിന്നും ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് ലുക്കാക്കു ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും കണക്ട് ചെയ്യാനായില്ല. സെക്കന്റ് പോസ്റ്റിന് അടുത്തുണ്ടായിരുന്ന തോര്‍ഗന്‍ ഹസാര്‍ഡിനും പന്തിലേക്ക് എത്താനായില്ല.

Story first published: Saturday, July 3, 2021, 2:30 [IST]
Other articles published on Jul 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+