Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈജിപ്ഷ്യന്‍ ഗോളി എല്‍ ഹദാരി വിരമിച്ചു... വിടപറയുന്നത് ചരിത്രം കുറിച്ച്

കെയ്‌റോ: ഈജിപ്ഷ്യന്‍ വെറ്ററന്‍ ഗോള്‍കീപ്പര്‍ എസ്സാം എല്‍ ഹദാരി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ലോകകപ്പില്‍ കളിച്ച എക്കാലത്തെയും പ്രായം കൂടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കിയാണ് 45 കാരനായ ഹദാരി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിടപറഞ്ഞത്.

സമാപിച്ച റഷ്യന്‍ ലോകകപ്പിലാണ് താരം റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. ഈജിപ്തിന്റെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ സൗദി അറേബ്യക്കെതിരേ ഹദാരി കളിച്ചിരുന്നു. മല്‍സരത്തില്‍ സൗദിയുടെ പെനാല്‍റ്റി കിക്ക് സേവ് ചെയ്യാനും താരത്തിന് കഴിഞ്ഞിരുന്നു.

essam-el-hadary

22 വര്‍ഷത്തെ കരിയറിനു ശേഷമാണ് ദേശീയ ടീമിന്റെ ഗ്ലൗവ് ഹദാരി അഴിക്കാന്‍ തീരുമാനിച്ചത്. 159 മല്‍സരങ്ങളില്‍ ഈജിപ്തിനു വേണ്ടി താരം ഗോള്‍വല കാത്തിട്ടുണ്ട്. നാല് തവണ ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ ഈജിപ്ത് മുത്തമിട്ടപ്പോള്‍ ടീമിന്റെ ഗോള്‍വല കാത്തത് ഹദാരിയായിരുന്നു. ദേശീയ ടീമിനു വേണ്ടി ദീര്‍ഘകാലം കളിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് വിരമിക്കല്‍ സന്ദേശത്തില്‍ ഹദാരി പറഞ്ഞു. നിലവില്‍ ഈജിപ്ഷ്യന്‍ ക്ലബ്ബായ ഇസ്മായിലി സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ താരമാണ് ഹദാരി.

Story first published: Wednesday, August 8, 2018, 10:22 [IST]
Other articles published on Aug 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+