Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവര്‍പൂള്‍-ആഴ്‌സനല്‍ ക്ലാസിക്ക് ബലാബലം; ബാഴ്‌സ, റയല്‍, യുവന്റസ്, മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം

ലണ്ടന്‍/മാഡ്രിഡ്/റോം/മ്യൂണിക്ക്/പാരിസ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ ലിവര്‍പൂളും ആഴ്‌സനലും തമ്മില്‍ നടന്ന ക്ലാസിക്ക് പോരാട്ടം സമനിലയില്‍ കലാശിച്ചു. അതേസമയം, യൂറോപ്പ്യന്‍ ലീഗിലെ പ്രധാന മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, യുവന്റസ്, ഇന്റര്‍ മിലാന്‍, ബൊറൂസ്യ ഡോട്മുണ്ട് ടീമുകള്‍ വിജയത്തോടെ മുന്നേറ്റം നടത്തിയപ്പോള്‍ ബയേണ്‍ മ്യൂണിക്കിനും അത്‌ലറ്റികോ മഡ്രിഡിനും സമനിലക്കുരുക്ക് നേരിട്ടു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും ആഴ്‌സനലും തമ്മിലുള്ള പോരാട്ടം 1-1ന് അവസാനിക്കുകയായിരുന്നു. ആഴ്‌സനലിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ജെയിംസ് മില്‍നറിലൂടെ ലിവര്‍പൂളാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍, അലെക്‌സാഡ്രെ ലകസേറ്റയിലൂടെ ആഴ്‌സനല്‍ സമനില പിടിക്കുകയായിരുന്നു. സമനിലയോടെ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ വീണ്ടും തലപ്പത്തെത്തി. 11 മല്‍സരങ്ങളില്‍ നിന്ന് 27 പോയിന്റോടെയാണ് ലിവര്‍പൂള്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഒരു മല്‍സരം കുറച്ചു കളിച്ച സിറ്റി 26 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. ലീഗില്‍ 23 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ആഴ്‌സനല്‍.

ബേണ്‍മൗത്തിനെതിരേ ഒരു ഗോളിനു പിന്നില്‍ നിന്നതിനു ശേഷമാണ് മാഞ്ചസ്റ്റര്‍ 2-1ന്റെ വിജയം സ്വന്തമാക്കിയത്. ഇഞ്ചുറിടൈമില്‍ മാര്‍കസ് റഷ്‌ഫോര്‍ഡാണ് മാഞ്ചസ്റ്ററിന്റെ വിജയഗോള്‍ നേടിയത്. കല്ലം വില്‍സണിലൂടെ മുന്നിലെത്തിയ ബേണ്‍മൗത്തിനെ ആന്റണി മാര്‍ഷ്വലിലൂടെ മാഞ്ചസ്റ്റര്‍ ഒപ്പമെത്തിയതിനു ശേഷമായിരുന്നു റഷ്‌ഫോര്‍ഡിന്റെ വിജയഗോള്‍. 20 പോയിന്റുമായി ലീഗില്‍ ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍. തങ്ങളുടെ ക്ലബ്ബ് ഉടമയുടെ വിയോഗത്തിന്റെ വേദനകളുമായി കളത്തിലിറങ്ങിയ ലെസ്റ്റര്‍ സിറ്റി 1-0ന് കാര്‍ഡിഫ് സിറ്റിയെയും മറ്റു മല്‍സരങ്ങളില്‍ ടോട്ടനം ഹോട്‌സ്പര്‍ 3-2ന് വോള്‍വ്‌സിനെയും വെസ്റ്റ്ഹാം 4-2ന് ബേണ്‍ലിയെയും ന്യൂകാസില്‍ 1-0ന് വാട്‌ഫോര്‍ഡിനെയും എവര്‍ട്ടന്‍ 3-1ന് ബ്രൈറ്റണിനെയും തോല്‍പ്പിച്ചു.

സ്പാനിഷ് ലീഗ്... ഇറ്റാലിയന്‍ ലീഗ്

സ്പാനിഷ് ലീഗ്... ഇറ്റാലിയന്‍ ലീഗ്

സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ 3-2ന് റയോ വല്ലെക്കാനോയെയും മുന്‍ ജേതാക്കളായ റയല്‍ മാഡ്രിഡ് 2-0ന് വല്ലാഡോലിഡിനെയും ജിനോവ 1-0ന് വലന്‍സിയയെയും തോല്‍പ്പിച്ചപ്പോള്‍ അത്‌ലറ്റികോ മാഡ്രിഡിനെ 1-1ന് ലെഗനെസ് സമനിലയില്‍ പൂട്ടി. കളിതീരാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കേ രണ്ട് ഗോളുകള്‍ നിറയൊഴിച്ചാണ് വല്ലെക്കാനോയ്‌ക്കെതിരേ ബാഴ്‌സലോണ വിജയം പിടിച്ചത്. ബാഴ്‌സയ്ക്കായി ലൂയിസ് സുവാറസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഒസ്മാനെ ഡെംബാലെ ഒരു തവണ ലക്ഷ്യംകണ്ടു. വല്ലെക്കാനോയ്ക്കായി ജോസെ പോസോ, ആല്‍വെറോ ഗാര്‍ഷ്യ എന്നിവരാണ് സ്‌കോര്‍ ചെയ്തത്.

എന്നാല്‍, ഹോംഗ്രൗണ്ടില്‍ വിനിസിയസ് ജൂനിയര്‍, സെര്‍ജിയോ റാമോസ് എന്നിവരാണ് വല്ലാഡോലിഡിനെതിരേ റയലിനായി വലക്കുലുക്കിയത്. ആന്റണിയോ ഗ്രീസ്മാനിലൂടെ മുന്നിലെത്തിയ അത്‌ലറ്റികോയെ ഗുയിഡോ കാറില്ലോയിലൂടെ ലെഗനെസ് സമനിലയില്‍ തളയ്ക്കുകയായിരുന്നു. 11 മല്‍സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി ബാഴ്‌സയാണ് ലീഗില്‍ തലപ്പത്ത്. 20 പോയിന്റുമായി അത്‌ലറ്റികോ രണ്ടാമതും 17 പോയിന്റോടെ റയല്‍ ആറാം സ്ഥാനത്തുമാണുള്ളത്.

ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് വിജയക്കുതിപ്പ് തുടരുകയാണ്. ഹോംഗ്രൗണ്ടില്‍ യുവന്റസ് 3-1ന് കാഗ്ലിയാരിയെ തോല്‍പ്പിക്കുകയായിരുന്നു. ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന്റെ എക്കാലത്തെയും മികച്ച തുടക്കമാണിത്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ടീമിലെത്തിതിനു ശേഷമാണ് യുവന്റസിന്റെ ഈ നേട്ടം. 11 മല്‍സരങ്ങളില്‍ നിന്ന് 10 ജയവും ഒരു സമനിലയും ഉള്‍പ്പെടെ 31 പോയിന്റുമായി ലീഗില്‍ തലപ്പത്താണ് യുവന്റസ്. കാഗ്ലിയാരിക്കെതിതരേ പൗലോ ദിബാല, യുവാന്‍ ക്വാഡ്രാഡോ എന്നിവരാണ് യുവന്റസിന്റെ വലക്കുലുക്കിയപ്പോള്‍ ഒരു ഗോള്‍ കാഗ്ലിയാരി താരത്തിന്റെ സംഭാവനയായിരുന്നു. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍ മിലാന്‍ 5-0ന് ജിനോവയെ തരിപ്പണമാക്കി. നിലവില്‍ 25 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണ് ഇന്റര്‍. മറ്റൊരു മല്‍സരത്തില്‍ റോമയും ഫിയൊറെന്റീനയും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു.

ജര്‍മന്‍ ലീഗ്... ഫ്രഞ്ച് ലീഗ്

ജര്‍മന്‍ ലീഗ്... ഫ്രഞ്ച് ലീഗ്

ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ 1-1ന് ഫ്രെയ്ബര്‍ഗ് സമനിലയില്‍ കുരുക്കിയപ്പോള്‍ മുന്‍ ജേതാക്കളായ ബൊറൂസ്യ ഡോട്മുണ്ട് 1-0ന് വോള്‍ഫ്‌സ്ബര്‍ഗിനെ പരാജയപ്പെടുത്തുകയായിരുന്നു. മാര്‍കോ റ്യൂസാണ് വോള്‍ഫ്‌സ്ബര്‍ഗിനെതിരേ ഡോട്മുണ്ടിന്റെ വിജയഗോള്‍ നേടിയത്. 10 റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24 പോയിന്റുമായി ഡോട്മുണ്ടാണ് ലീഗില്‍ തലപ്പത്ത്. 20 പോയിന്റാണ് രണ്ടാമതുള്ള ബയേണിനുള്ളത്. ഫ്രഞ്ച് ലീഗിലെ പ്രധാന മല്‍സരത്തില്‍ മൊണാക്കോയെ 0-1ന് റെയിംസ് പരാജയപ്പെടുത്തി.

Story first published: Sunday, November 4, 2018, 15:10 [IST]
Other articles published on Nov 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+