Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സമനിലക്കെണിയില്‍ ആഴ്‌സണലും യുണൈറ്റഡും; ലെസ്റ്ററിന് ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സമനിലയില്‍ കുരുങ്ങി ആഴ്‌സണലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും. ഉനായ് എമറിയെ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കിയതിന് ശേഷമുള്ള ആഴ്‌സണലിന്റെ ആദ്യ മത്സരത്തില്‍ നോര്‍വിച്ചിനോട് 2-2 സമനില വഴങ്ങുകയായിരുന്നു. 21ാം മിനിറ്റില്‍ ടീമു പുക്കിയുടെ ഗോളില്‍ ആതിഥേയരായ നോര്‍വിച്ച് മുന്നിലെത്തിയപ്പോള്‍ 29ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി ഔബ്‌മെയാങ് ഗണ്ണേഴ്‌സിനെ ഒപ്പമെത്തിച്ചു. ആദ്യ പകുതിയുടെ അധിക സമയത്ത് ടോഡ് കാന്റ്‌വെല്ലിലൂടെ നോര്‍വിച്ച് വീണ്ടും മുന്നിലെത്തിയപ്പോള്‍ 57ാം മിനുട്ടില്‍ ഔബ്‌മെയാങ് വീണ്ടും ആഴ്‌സണലിന്റെ രക്ഷകനായി. 19 പോയിന്റുള്ള ആഴ്‌സണല്‍ എട്ടാം സ്ഥാനത്താണ്. 11 പോയിന്റുള്ള നോര്‍വിച്ച് 19ാമതും.

സമനില തെറ്റാതെ യുണൈറ്റഡ്

സ്വന്തം തട്ടകത്തില്‍ ആസ്റ്റണ്‍വില്ലയോടാണ് യുണൈറ്റഡ് 2-2 സമനില വഴങ്ങിയത്. 11ാം മിനുട്ടില്‍ ജാക്ക് ഗ്രിലിഷ് ആസ്റ്റണ്‍ വില്ലയെ മുന്നിലെത്തിച്ചപ്പോള്‍ 42ാം മിനുട്ടില്‍ ടോം ഹീറ്റണിന്റെ സെല്‍ഫ് ഗോളില്‍ യുണൈറ്റഡ് ഒപ്പമെത്തി. 64ാം മിനുട്ടില്‍ വിക്ടര്‍ ലിന്‍ഡിലോഫിന്റെ ഗോളില്‍ യുണൈറ്റഡ് മുന്നിലെത്തിയെങ്കിലും 66ാം മിനുട്ടില്‍ ട്യോര്‍ണി മിങ്‌സ് ആസ്റ്റണ്‍ വില്ലയ്ക്ക് സമനില സമ്മാനിച്ചു. മോശം പ്രകടനം തുടരുന്ന യുണൈറ്റഡ് 18 പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ്. ആസ്റ്റണ്‍ 15 പോയിന്റോടെ 15ാമതും.

manchesterunitedvsastonvilla

വിജയം തുടര്‍ന്ന് ലെസ്റ്റര്‍ സിറ്റി

സീസണിലെ വിജയക്കുതിപ്പ് തുടര്‍ന്ന് ലെസ്റ്റര്‍ സിറ്റി.സ്വന്തം തട്ടകത്തില്‍ എവര്‍ട്ടനെ 2-1നാണ് ലെസ്റ്റര്‍ തോല്‍പ്പിച്ചത്. 23ാം മിനുട്ടില്‍ റിച്ചാര്‍ലിസണിന്റെ ഗോളില്‍ എവര്‍ട്ടന്‍ മുന്നിലെത്തിയപ്പോള്‍ 68ാം മിനുട്ടില്‍ ജാമി വാര്‍ഡി, 94ാം മിനുട്ടില്‍ കിലീച്ചി ഇഹനാച്ചോ എന്നിവരുടെ ഗോളില്‍ ലെസ്റ്റര്‍ വിജയം പിടിച്ചു. 32 പോയിന്റുള്ള ലെസ്റ്റര്‍ രണ്ടാം സ്ഥാനത്താണ്. 40 പോയിന്റുള്ള ലിവര്‍പൂളാണ് തലപ്പത്ത്.

Story first published: Monday, December 2, 2019, 9:27 [IST]
Other articles published on Dec 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+