Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: വീറും വാശിയും മുറുകുന്നു, ചെല്‍സി, ലിവര്‍പൂള്‍ മുന്നോട്ട്

ലണ്ടന്‍: ലോകത്ത് ഏറ്റവും ആരാധകരുള്ള ഫുട്‌ബോള്‍ ലീഗ് മത്സരങ്ങളില്‍ ഒന്നാണ് ഇംഗ്ലീഷ് പ്രീമിയര്‍. ഇത്തവണ ആഗസ്ത് 13നാണ് മത്സരങ്ങള്‍ ആരംഭിച്ചത്. അടുത്ത വര്‍ഷം മെയ് 21 വരെ നീണ്ടു നില്‍ക്കുന്ന ഈ കാല്‍പ്പന്തുകളിയുടെ പൂരത്തിനായി കാത്തിരിക്കുന്നവരാണ് മലയാളികള്‍.

നിലവിലുള്ള ചാംപ്യന്മാരായ ലെസ്റ്റര്‍ സിറ്റിയടക്കം 14 ടീമുകളാണ് മത്സരരംഗത്തുള്ളത്. ഇതുവരെയുള്ള പോരാട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രമുഖ ടീമുകളായ ചെല്‍സിയും ലിവര്‍പൂളും മുന്നേറുകയാണ്.

epl-logo

മുന്‍നിരയിലുള്ള പല പ്രമുഖ ടീമുകളുടെയും പരിശീലകര്‍ മാറിയെന്നതും ശ്രദ്ധേയമായ കാര്യമാണ്. പെപ് ഗാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയുടെയും അന്റോണിയോ കോണ്ടെ ചെല്‍സിയുടെയും ജോസ് മൗറിഞ്ഞോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും പുതിയ പരിശീലകരാണ്.

ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ടോട്ടന്‍ഹാം ലിവര്‍പൂളുമായും ചെല്‍സി ബുംലിയുമായും ആഴ്‌സണല്‍ വാട്ട്‌ഫോര്‍ഡുമായും ഹള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായും സൗത്താംപ്റ്റണ്‍ സണ്ടര്‍ലാന്‍ഡുമായും എവര്‍ട്ടന്‍ സ്‌ടോക്കുമായും ലെസ്റ്റര്‍ സ്വെന്‍സയുമായും ഏറ്റുമുട്ടും. ഞായറാഴ്ച വെസ്റ്റ്‌ബ്രോം മിഡില്‍സ്‌ബ്രോയുമായും മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ്ഹാമുമായും ഏറ്റുമുട്ടും.

നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും ആറു പോയിന്റ് വീതം നേടി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ഹള്‍, ചെല്‍സി ടീമുകളാണ് മുന്നിലുള്ളത്.

Story first published: Thursday, August 25, 2016, 10:35 [IST]
Other articles published on Aug 25, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+