Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

EPL: പ്രീമിയര്‍ ലീഗ് വീണ്ടുമെത്തി, ആദ്യദിനം രണ്ട് കളികള്‍, സിറ്റി ആഴ്‌സനലിനെതിരേ

ലണ്ടന്‍: കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്നു നിര്‍ത്തിവച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ മല്‍സരങ്ങള്‍ ഇന്ത്യന്‍ സമയം ഇന്നു രാത്രി പുനരാരംഭിക്കും. രണ്ടു മല്‍സരങ്ങളാണ് ആദ്യ ദിനമുള്ളത്. ആസ്റ്റന്‍വില്ലയും ഷെഫീല്‍ഡ് യുനൈറ്റഡും തമ്മിലുള്ള മല്‍സരത്തോടെയാണ് ഇംഗ്ലണ്ടില്‍ വീണ്ടും പന്തുരുളുക. ഇന്ത്യന്‍ സമയം രാത്രി 10.30നായിരിക്കും കിക്കോഫ്. രാത്രി 12.425നാണ് ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ഗ്ലാമര്‍ പോരാട്ടം. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും മുന്‍ വിജയികളായ ആഴ്‌സനലുമാണ് ഈ കളിയില്‍ കൊമ്പുകോര്‍ക്കുക.

1

കാണികളെ പ്രവേശിപ്പിക്കാതെ ഒഴിഞ്ഞ സ്റ്റേഡിയത്തിലായിരിക്കും മല്‍സരങ്ങള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകള്‍ വഴിയും ഹോട്‌സ്റ്റാറിലൂടെയും ഫുട്‌ബോള്‍ പ്രേമികള്‍കള്‍ക്കു മല്‍സരങ്ങള്‍ ആസ്വദിക്കാം. 29 മല്‍സരങ്ങളില്‍ നിന്നും 27 ജയവും ഓരോ സമനിലയും തോല്‍വിയുമടക്കം 82 പോയിന്റുമായി ലിവര്‍പൂളാണ് ലീഗില്‍ തലപ്പത്തുള്ളത്. കിരീടം അവര്‍ ഏറക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. രണ്ടാംസ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കു 57ഉം മൂന്നാമതുള്ള ലെസ്റ്റര്‍ സിറ്റിക്കും 53ഉം പോയിന്റാണുള്ളത്.

ജര്‍മനി, സ്‌പെയിന്‍ എന്നിവര്‍ക്കു ശേഷം ലീഗ് മല്‍സരങ്ങള്‍ പുനരാരംഭിക്കുന്ന മൂന്നാമത്തെ പ്രധാനപ്പെട്ട യൂറോപ്യന്‍ വമ്പന്‍മാര്‍ കൂടിയാണ് ഇംഗ്ലണ്ട്. ഇറ്റലിയില്‍ മുന്‍നിര ലീഗായ സെരി എ ഈയാഴ്ച ആരംഭിക്കാനിരിക്കുകയാണ്. എന്നാല്‍ കോപ്പാ ഇറ്റാലിയയുടെ സെമി ഫൈനലോടെ ഇറ്റലിയില്‍ ഫുട്‌ബോള്‍ തിരിച്ചെത്തിയിരുന്നു.

മൂന്നു മാസത്തെ ബ്രേക്കിനു ശേഷമാണ് പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ പുനരാരംഭിക്കുന്നത്. മാര്‍ച്ച് 10ന് ലെസ്റ്റര്‍ സിറ്റിയും ആസ്റ്റന്‍വില്ലയും തമ്മിലായിരുന്നു അവസാന മല്‍സരം. അന്നു അവസാന മല്‍സരം കളിച്ച വില്ല തന്നെയാണ് ഇന്ന് ആദ്യ മല്‍സരത്തില്‍ ഇറങ്ങുന്നത് എന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. സീസണില്‍ ഇനി 92 മല്‍സരങ്ങള്‍ ശേഷിക്കുന്നുണ്ട്. അടുത്ത ആറാഴ്ച കൊണ്ട് ഇവ തീര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 26ന് സീസണ്‍ അവസാനിക്കുന്ന തരത്തിലാണ് മല്‍സരക്രമം തയ്യാറാക്കിയിരിക്കുന്നത്.

ഈയാഴ്ച നടക്കാനിരിക്കുന്ന മല്‍സരങ്ങളുടെ ഫിക്‌സ്ചര്‍ നോക്കാം. എല്ലാ മല്‍സരങ്ങളും ഇന്ത്യന്‍ സമയത്തില്‍-
ബുധന്‍
ആസ്റ്റന്‍വില്ല- ഷെഫീല്‍ഡ് യുനൈറ്റഡ് (രാത്രി 10.30)
മാഞ്ചസ്റ്റര്‍ സിറ്റി- ആഴ്‌സനല്‍ (രാത്രി 12.45)

വെള്ളി
സതാംപ്റ്റന്‍- നോര്‍വിച്ച് സിറ്റി (രാത്രി 10.30)
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് - ടോട്ടനം ഹോട്‌സ്പര്‍ (രാത്രി 12.45)

ശനി
ലെസ്റ്റര്‍ സിറ്റി- വാട്‌ഫോര്‍ഡ് (വൈകീട്ട് 5)
ആഴ്‌സനല്‍ - ബ്രൈറ്റണ്‍ (രാത്രി 7.30)
വെസ്റ്റ്ഹാം- വോള്‍ഫ്‌സ് (രാത്രി 10)
ക്രിസ്റ്റല്‍ പാലസ്- ബോണ്‍മൗത്ത് (രാത്രി 12.15)

ഞായര്‍
ന്യൂകാസില്‍ യുനൈറ്റഡ്- ഷെഫീല്‍ഡ് യുനൈറ്റഡ് (വൈകീട്ട് 6.30)
ചെല്‍സി- ആസ്റ്റര്‍വില്ല (രാത്രി 8.45)
ലിവര്‍പൂള്‍- എവര്‍ട്ടന്‍ (രാത്രി 11.30)

Story first published: Wednesday, June 17, 2020, 14:17 [IST]
Other articles published on Jun 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+