Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിക്കും യുണൈറ്റഡിനും സമനിലപ്പൂട്ട്; ജയം തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയക്കുതിപ്പ്് തുടര്‍ന്നപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും സമനിലപ്പൂട്ട്.ലെസ്റ്റര്‍ സിറ്റിയും വിജയം ആഘോഷിച്ചപ്പോള്‍ വാറ്റ്‌ഫോര്‍ഡിനെ ന്യൂകാസില്‍ സമനിലയില്‍ പൂട്ടി.

ഫോര്‍സ്റ്റാര്‍ സിറ്റി

ഫോര്‍സ്റ്റാര്‍ സിറ്റി

നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത നാല് ഗോളിനാണ് ബ്രൈറ്റണെ തോല്‍പ്പിച്ചത്. സെര്‍ജിയോ അഗ്യൂറോ ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ കെവിന്‍ ഡി ബ്രൂയിനും ബെര്‍ണാഡോ സില്‍വയും സിറ്റിക്കായി വലകുലുക്കി. സ്വന്തം തട്ടകത്തില്‍ രണ്ടാം മിനുട്ടില്‍ ഡിബ്രൂയിന്‍ സിറ്റിക്ക് ലീഡ് സമ്മാനിച്ചു. 42ാം മിനുട്ടില്‍ അഗ്യൂറോ ലീഡ് ഉയര്‍ത്തി.55ാം മിനുട്ടില്‍ വീണ്ടും അഗ്യൂറോ ലക്ഷ്യം കണ്ടു.79ാം മിനുട്ടിലാണ് സില്‍വയുടെ ഗോള്‍.നാല് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള സിറ്റിയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.ആറ് ഗോളുമായി അഗ്യൂറോയാണ് ഗോള്‍വേട്ടയില്‍ മുന്നില്‍.

സമനിലക്കുരുക്കില്‍ യുണൈറ്റഡും ചെല്‍സിയും

സമനിലക്കുരുക്കില്‍ യുണൈറ്റഡും ചെല്‍സിയും

സീസണില്‍ രണ്ടാം സമനില വഴങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.സതാംപ്റ്റണ്‍ സ്വന്തം തട്ടകത്തില്‍ യുണൈറ്റഡിനെ 1-1 സമനിലയില്‍ തളയ്ക്കുകയായിരുന്നു. 10ാം മിനുട്ടില്‍ ഡാനിയല്‍ ജെയിംസിന്റെ ഗോളില്‍ യുണൈറ്റഡ് മുന്നിലെത്തിയെങ്കിലും 58ാം മിനുട്ടില്‍ ജാനിക്ക് വെസ്റ്റിഗാര്‍ഡിന്റെ ഗോളില്‍ സതാംപ്റ്റണ്‍ സമനില പിടിച്ചു.അഞ്ച് പോയിന്റുള്ള യുണൈറ്റഡ് ഏഴാം സ്ഥാനത്തും നാല് പോയിന്റുള്ള സതാംപ്റ്റണ്‍ 13ാം സ്ഥാനത്തുമാണ്.

ബെല്‍ജിയം ഗ്രാന്റ്പ്രീ പരിശീലനത്തിനിടെ ഹാമില്‍ട്ടന് അപകടം

ചെല്‍സി

മറ്റൊരു മത്സരത്തില്‍ ചെല്‍സിയെ ഷെഫീല്‍ഡ് യുണൈറ്റഡാണ് സമനിലയില്‍ കുടുക്കിയത്. സ്വന്തം തട്ടകത്തില്‍ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ചെല്‍സി കളി കൈവിട്ടത്.89ാം മിനുട്ടില്‍ കുര്‍ട്ട് സൗമ സെല്‍ഫ് ഗോള്‍ നേടിയതാണ് ചെല്‍സിക്ക് ജയം നിഷേധിച്ചത്.19ാം മിനുട്ടിലും 43ാം മിനുട്ടിലും താമി അബ്രഹാം ചെല്‍സിക്കായി വലകുലുക്കിയെങ്കിലും 46ാം മിനുട്ടില്‍ റോബിന്‍സന്‍ ഷെഫീല്‍ഡിനായി ഗോള്‍ നേടി.

രണ്ടാം ടെസ്റ്റ്: വിഹാരിക്ക് കന്നി സെഞ്ച്വറി, പിന്നാലെ ബുംറ കൊടുങ്കാറ്റ്... വിന്‍ഡീസ് 7ന് 87

ലെസ്റ്ററിന് മിന്നും ജയം

ലെസ്റ്ററിന് മിന്നും ജയം

സ്വന്തം തട്ടകത്തില്‍ ബോണ്‍മൗത്തിനെ 3-1നാണ് ലെസ്റ്റര്‍ പരാജയപ്പെടുത്തിയത്.12ാം മിനുട്ടിലും 73ാം മിനുട്ടിലും ജാമി വാര്‍ഡി ലെസ്്റ്ററിനായി വലകുലുക്കിയപ്പോള്‍ 41ാം മിനുട്ടില്‍ യൂറി ടെലിമന്‍സും ലെസ്റ്ററിനായി ഗോള്‍ നേടി.15ാം മിനുട്ടില്‍ കാലും വില്‍സനാണ് ബോണ്‍മൗത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്.എട്ട് പോയിന്റുള്ള ലെസ്റ്റര്‍ മൂന്നാം സ്ഥാനത്താണ്.

Story first published: Sunday, September 1, 2019, 9:25 [IST]
Other articles published on Sep 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+