Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെല്‍ജിയം ഗ്രാന്റ്പ്രീ പരിശീലനത്തിനിടെ ഹാമില്‍ട്ടന് അപകടം

ബ്രസല്‍സ്: ഫോര്‍മുലവണ്‍ കാറോട്ട പോരാട്ടത്തിലെ ബെല്‍ജിയം ഗ്രാന്റ്പ്രീയ്ക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തിനിടെ മെഴ്‌സിഡസിന്റെ സൂപ്പര്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടനിന്റെ കാര്‍ അപകടത്തില്‍പെട്ടു. പരിശീലനത്തിനിടെ നിയന്ത്രണം വിട്ട വാഹനം ട്രാക്കിനെ സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. അതിവേഗം പാഞ്ഞെത്തിയ കാര്‍ മതിലിലേക്ക് ഇടിച്ച് കയറിയെങ്കിലും ഹാമില്‍ട്ടന് പരിക്കേറ്റിട്ടില്ല. എന്നാല്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. ടയറുകള്‍ തെറിച്ചുപോവുകയും മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു.

ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി ലോറിയില്‍ കയറ്റിയാണ് ഹാമില്‍ട്ടനിന്റെ കാര്‍ ട്രാക്കില്‍ നിന്ന് നീക്കിയത്. സെപ്തംബര്‍ ഒന്നിനാണ് ബെല്‍ജിയം ഗ്രാന്റ്പ്രീ നടക്കുന്നത്. പരിശീലനത്തിലെ അപകടം മത്സരത്തില്‍ ഹാമില്‍ട്ടന് തിരിച്ചടി നല്‍കിയേക്കും. നിലവിലെ ചാമ്പ്യനായ ഹാമില്‍ട്ടനാണ് ഇത്തവണയും മുന്നിട്ട് നില്‍ക്കുന്നത്.12 ഗ്രാന്റ്പ്രീകള്‍ പൂര്‍ത്തിയാകുമ്പോള്‍ 250 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ഹാമില്‍ട്ടനുള്ളത്.

lewishamilton

എട്ട് തവണയാണ് ഈ വര്‍ഷം ഹാമില്‍ട്ടന്‍ കിരീടത്തില്‍ മുത്തമിട്ടത്.മെഴ്‌സിഡസിലെ സഹതാരം വല്‍ട്ടേരി ബോത്താസ് 188 പോയിന്റുമായി രണ്ടാം സ്ഥാനത്തും 181 പോയിന്റുമായി റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ മൂന്നാമതുമുണ്ട്.ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലാണ് നാലാമത്. 438 പോയിന്റുമായി മെഴ്‌സിഡസാണ് ടീം പോയിന്റില്‍ ഒന്നാമത് നില്‍ക്കുന്നത്.288 പോയിന്റുള്ള ഫെരാരി രണ്ടാമതും 244 പോയിന്റുള്ള റെഡ്ബുള്‍ മൂന്നാം സ്ഥാനത്തും.

Story first published: Sunday, September 1, 2019, 9:03 [IST]
Other articles published on Sep 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+