Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Covid-19: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാരത്തണ്‍ ടെസ്റ്റ്, പരിശോധിച്ചത് 748 പേരെ, 6 പേര്‍ പോസിറ്റീവ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ ജൂണില്‍ പുനരാരംഭിക്കാനിരിക്കെ മാരത്തണ്‍ കൊറോണവൈറസ് ടെസ്റ്റ് നടത്തി. കഴിഞ്ഞ 48 മണിക്കൂറിനിടെ 748 താരങ്ങളും സ്റ്റാഫുമാരുമാണ് പരിശോധനയ്ക്കു വിധോയരായത്. ഇവരില്‍ ആറു പേരുടെ പരിശോധനാ ഫലം പോസിറ്റീവാണെന്നു തെളിഞ്ഞു. ഈ ആറു പേരും മൂന്നു വ്യത്യസ്ത ക്ലബ്ബുകളില്‍ നിന്നുള്ളവരാണ്. പോസിറ്റീവാണെന്നു കണ്ടെത്തിയ ആറു പേരും ഏഴു ദിവസത്തേക്ക് സ്വയം ഐസൊലേഷനില്‍ കഴിയും. മേയ് 17, 18 തിയ്യതികളിലായി നടത്തിയ കൊറോണ വൈറസ് ടെസ്റ്റില്‍ ആറു പേര്‍ പരാജയപ്പെട്ടുവെന്നത് വാര്‍ത്താക്കുറിപ്പിലൂടെയാണ് പ്രീമിയര്‍ ലീഗ് അറിയിച്ചത്.

epl

ടൂര്‍ണമെന്റിന്റെ സുതാര്യതയും സമഗ്രതയും ലോകത്തിനു മുന്നിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആകെ നടത്തിയ പരിശോധനാ ഫലത്തിന്റെ ഉള്ളടക്കം പുറത്തു വിട്ടിരിക്കുന്നത്. എന്നാല്‍ ക്ലബ്ബുകള്‍, താരങ്ങള്‍ എന്നിവരെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. കൊറോണ വൈറസ് ടെസ്റ്റിന്റെ ഓരോ റൗണ്ടിന്റെയും ഫലം ഈ തരത്തിലായിരിക്കും തുടര്‍ന്നും പരലസ്യമാക്കുകയെന്നും പ്രീമിയര്‍ ലീഗിന്റെ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

ആറു പേരുടെ ഫലം പോസിറ്റീവാണെന്നു തെളിഞ്ഞെങ്കിലും ജൂണില്‍ തന്നെ പ്രീമിയര്‍ ലീഗ് പുനരാരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഒഫീഷ്യലുകള്‍. കൊറോണവൈറസ് നിയന്ത്രണങ്ങള്‍ ഒരു വര്‍ഷത്തേക്കെങ്കിലും ഇംഗ്ലീഷ് ഫുട്‌ബോളില്‍ തുടരുമെന്നായിരുന്നു നേരത്തേ സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രീമിയര്‍ ലീഗിനെ അറിയിച്ചത്. ചൊവ്വാഴ്ച മുതല്‍ താരങ്ങളെ വ്യക്തിപരമായ പരിശീലനത്തിനു മാത്രം അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ജര്‍മന്‍ ഫുട്‌ബോള്‍ ലീഗിനെ (ബുണ്ടസ് ലിഗ) മാതൃകയാക്കി എങ്ങനെ ഫുട്‌ബോള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ് പ്രീമിയര്‍ ലീഗ്. മൂന്നു മാസത്തെ ബ്രേക്കിനു ശേഷം കഴിഞ്ഞയാഴ്ച ജര്‍മനിയില്‍ ലീഗ് മല്‍സരങ്ങള്‍ പുനരാരംഭിച്ചിരുന്നു. കര്‍ശന നിയന്ത്രണങ്ങളോടെ അടച്ചിട്ട സ്‌റ്റേഡിയത്തിലായിരുന്നു മല്‍സരങ്ങള്‍ നടന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ശേഷിച്ച മല്‍സരങ്ങള്‍ ജൂണ്‍ 12ന് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Story first published: Wednesday, May 20, 2020, 9:26 [IST]
Other articles published on May 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+