Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ പോരാട്ടത്തില്‍ സിറ്റിക്ക് ജയം

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അപരാജിത പോരാട്ടം തുടരുന്നു. ഓള്‍ഡ് ട്രാഫോഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേ നടന്ന മത്സരത്തില്‍ ഗെര്‍ഡിയോളയുടെ ടീം 2-1നാണ് ജയിച്ചു കയറിയത്. കെവിന്‍ ഡി ബ്ര്യൂണോയും കെലെച്ചി ഇഹാനാച്ചോയുമാണ് വിജയികള്‍ക്കു വേണ്ടി ലക്ഷ്യം കണ്ടത്. യുനൈറ്റഡിന്റെ ഗോളും പിറന്നത് ആദ്യപകുതിയിലായിരുന്നു. സ്വീഡന്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചാണ് സ്‌കോര്‍ ചെയ്തത്.

Iheanacho

പതിനഞ്ചാം മിനിറ്റില്‍ ഡി ബ്രൂണെയാണ് ആദ്യം ഗോള്‍ നേടിയത്. സെര്‍ബിയന്‍ ഡിഫന്‍ഡര്‍ അലക്‌സാണ്ടര്‍ കൊളാറവ് നൈജീരിയന്‍ താരം ഇഹാനാച്ചോയെ ലാക്കാക്കി തൊടുത്ത ലോങ് ബോളില്‍ നിന്നായിരുന്നു തുടക്കം. പാസ് ലഭിച്ച ബെല്‍ജിയം താരത്തിന് പിഴച്ചില്ല.

36ാം മിനിറ്റില്‍ കലെച്ചി ഇഹാനാച്ചോ ലീഡുയര്‍ത്തി. ഇതിന്റെ ക്രെഡിറ്റ് ബ്യൂണോയ്ക്ക കൊടുക്കേണ്ടതാണ്. രണ്ടു യുനൈറ്റഡ് ഡിഫന്‍ഡര്‍മാരെ മറികടന്ന് പായിച്ച ഷോട്ട് റീബൗണ്ട് വന്നപ്പോള്‍ ഇഹാനാച്ചോയ്ക്ക് ക്ലോസ് റേഞ്ചില്‍ നിന്നും ഗോള്‍ നേടാനായി.

ഇതോടെ യുനൈറ്റഡ് ആക്രമണം ശക്തമാക്കി. അരങ്ങേറ്റം കുറിച്ച ചിലി ഗോളി ക്ലൗഡിയോ ബ്രാവോയുടെ പിഴവില്‍ നിന്നായിരുന്നു പരിചയ സമ്പന്നനായ ഇബ്രാഹിമോവിച്ചിന്റെ ഗോള്‍. ഗോളിയുടെ കൈയില്‍ നിന്നും നഷ്്ടമായ പന്ത് അതിവേഗമാണ് സ്വീഡിഷ് താരം വലയിലെത്തിച്ചത്.

Story first published: Saturday, September 10, 2016, 19:50 [IST]
Other articles published on Sep 10, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+