Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലീഗ് കപ്പ്: ലംപാര്‍ഡ് പടയെ വീഴ്ത്തി ചെല്‍സി ക്വാര്‍ട്ടറില്‍.. ആഴ്‌സനലും ടോട്ടനമും മുന്നോട്ട്

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പ് ടൂര്‍ണമെന്റില്‍ വമ്പന്‍മാരായ ചെല്‍സി, ആഴ്‌സനല്‍, ടോട്ടനം ഹോട്‌സ്പര്‍ എന്നിവര്‍ വിജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. നാലാം റൗണ്ട് മല്‍സരത്തില്‍ ചെല്‍സി 3-2ന് തങ്ങഅളുടെ മുന്‍ സൂപ്പര്‍താരം ഫ്രാങ്ക് ലംപാര്‍ഡ് തന്ത്രങ്ങളോതുന്ന ഡെര്‍ബി കൗണ്ടിയെയും ആഴ്‌സനല്‍ 2-1ന് ബ്ലാക്ക്പൂളിനെയും ടോട്ടനം ഹോട്‌സ്പര്‍ 3-1ന് വെസ്റ്റ്ഹാം യുനൈറ്റഡിനെയും മിഡിലെസ്‌ബ്രോഗ് 1-0ന് ക്രിസ്റ്റല്‍ പാലസിനെയും പരാജയപ്പെടുത്തിയാണ് ടൂര്‍ണമെന്റിന്റെ അവസാന എട്ടിലേക്ക് മുന്നേറിയത്.

കൈയ്യടി നേടി ലംപാര്‍ഡ് പട, വില്ലനായത് സെല്‍ഫ് ഗോള്‍

മൂന്നാംറൗണ്ടില്‍ ശക്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ അട്ടിമറിച്ച് നാാലംറൗണ്ടിലെത്തിയ ഡെര്‍ബി ചെല്‍സിക്കെതിരേയും മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ ചെല്‍സിക്കെതിരേ ആക്രമിച്ചു കളിച്ചായിരുന്നു ഡെര്‍ബിയുടെ തിരിച്ചടി. എന്നാല്‍, അഞ്ച് ഗോള്‍ ത്രില്ലറില്‍ ചെല്‍സി ലംപാര്‍ഡ് പടയെ വീഴ്ത്തുകയായിരുന്നു. കളിയുടെ ഒന്നാംപകുതിയിലായിരുന്നു അഞ്ച് ഗോളുകളും പിറന്നത്. അതില്‍ ചെല്‍സിക്ക് ലഭിച്ച രണ്ട് ഗോളുകളും ഡെര്‍ബി താരങ്ങളുടെ സംഭാവനയായിരുന്നു. ഫിക്കായോ ടൊമോറി, റിച്ചാര്‍ഡ് കിയോങ് എന്നിവരാണ് സെല്‍ഫ് ഗോള്‍ കെണിയില്‍ കുടുങ്ങിയത്. സെക് ഫെബ്രാഗസാണ് ചെല്‍സിയുടെ യഥാര്‍ഥ സ്‌കോറര്‍. ഡെര്‍ബിക്കായി ജാക് മാരിയോറ്റും മാര്‍ട്ടിന്‍ വാഗോര്‍നും ചെല്‍സി ഗോള്‍ പോസ്റ്റില്‍ ലക്ഷ്യംകണ്ടു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബേണ്‍മൗത്താണ് ചെല്‍സിയുടെ എതിരാളി.

english league cup wins for chelsea arsenal tottenham

ക്വാര്‍ട്ടറില്‍ ആഴ്‌സനല്‍-ടോട്ടനം ക്ലാസിക്ക്

ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഴ്‌സനലും ടോട്ടനം ഹോട്‌സ്പറും മുഖാമുഖം പോരടിക്കും. നാാലംറൗണ്ടില്‍ ആഴ്‌സനല്‍ 2-1ന് ബ്ലാക്ക്പൂളിനെയും ടോട്ടനം 3-1ന് വെസ്റ്റ്ഹാം യുനൈറ്റഡിനെയും തോല്‍പ്പിക്കുകയായിരുന്നു. ആഴ്‌സനല്‍-ബ്ലാക്ക്പൂള്‍ പോരില്‍ ഇരു ടീമിലെയും ഓരോ താരങ്ങള്‍ വീതം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 56ാം മിനിറ്റില്‍ ആഴ്‌സനലിന്റെ മാറ്റിയോ ഗുഹന്‍ഡൗസിയും 84ാം മിനിറ്റില്‍ ബ്ലാക്ക്പൂളിന്റെ പൗഡി ഒകോണോറുമാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. മല്‍സരത്തില്‍ ആഴ്‌സനലിനായി സ്റ്റീഫന്‍ ലിച്ചസ്റ്റെയ്‌നറും എമിലെ സ്മിത്ത് റോവെയും ലക്ഷ്യംകണ്ടപ്പോള്‍ ബ്ലാക്ക്പൂളിന്റെ ആശ്വാസ ഗോള്‍ ചുവപ്പ് കാര്‍ഡ് കാണുന്നതിനു മുമ്പ് ഒകോണോറിന്റെ വകയായിരുന്നു.

വെസ്റ്റ്ഹാമിനെതിരേ ഇരട്ട ഗോള്‍ നേടിയ സണ്‍ ഹെയുങ് മിനാണ് ടോട്ടനമിന് മികച്ച വിജയം നേടിക്കൊടുത്തത്. ഫെര്‍ണാണ്ടോ ലോറെന്റയാണ് ടോട്ടനമിന്റെ മൂന്നാം ഗോള്‍ നേടിയത്. വെസ്റ്റ്ഹാമിന്റെ ആശ്വാസ ഗോള്‍ ലുകാസ് പെരസിന്റെ വകയായിരുന്നു. ഇനി ടൂര്‍ണമെന്റില്‍ രണ്ട് മല്‍സരങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഫുള്‍ഹാമിനെയും ലെസ്റ്റര്‍ സിറ്റി സതാംപ്റ്റനെയുമാണ് നേരിടുക. ഈ മല്‍സരങ്ങളോടെ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയാവും.

Story first published: Thursday, November 1, 2018, 11:31 [IST]
Other articles published on Nov 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+