ലോകകപ്പില്‍ റബ്ബര്‍ കോഴിയുമായി ഇംഗ്ലണ്ട് ടീമിന്റെ പരിശീലനം; എന്താണ് സംഭവം?
മോസ്‌കോ: ലോകകപ്പ് പ്രതീക്ഷകളുമായി സെമിയില്‍ ക്രൊയേഷ്യയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന്റെ പരിശീലന വീഡിയോ വൈറലാകുന്നു. റബ്ബര്‍ കോഴിയെ കൈയ്യിലേന്തി കളിക്കാര്‍ നടത്തുന്ന പരിശീലനമാണ് ആരാധകര്‍ക്കിടയില്‍ അമ്പരപ്പും ആകാംഷയുമുണ്ടാക്കി പ്രചരിക്കുന്നത്. ബുധനാഴ്ച രാത്രിയാണ് ഇംഗ്ലണ്ട് ക്രൊയേഷ്യ സെമി ഫൈനല്‍.
എന്തിനാണ് ഇവര്‍ പരിശീലനത്തിനിടെ റബ്ബര്‍ ചിക്കന്‍ ഉപയോഗിക്കുന്നതെന്നുമാത്രം മാധ്യമങ്ങള്‍ക്ക് പിടികിട്ടിയിട്ടില്ല. ക്യാപ്റ്റന്‍ ഹാരി കെയിന്‍ കോഴിയെ ഉയര്‍ത്തിപ്പിടിക്കുന്നതും വിട്ടുകൊടുക്കാത്തതുമെല്ലാം വീഡിയോയിലുണ്ട്. കളിക്കാര്‍ക്ക് നല്‍കുന്ന പ്രത്യേക പരിശീലനത്തിന്റെ ഭാഗമായാണ് ഇതെന്നാണ് അഭ്യൂഹം.

1966ല്‍ കിരീടം നേടിയ ഇംഗ്ലണ്ട് ലോകകപ്പ് രണ്ടാംതവണ ഫൈനല്‍ പ്രതീക്ഷയുമായാണ് ക്രൊയേഷ്യയ്‌ക്കെതിരെ ഇറങ്ങുക. മികച്ച പ്രകടനമാണ് ഇക്കുറി ഇംഗ്ലീഷ് ടീം നടത്തുന്നതെന്നതിനാല്‍ കളിക്കാരും ആരാധകരുമെല്ലാം കീരിടം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ്. 1990ല്‍ ഇംഗ്ലണ്ട് സെമിയില്‍ കടന്നിരുന്നു. അന്ന് വെസ്റ്റ് ജെര്‍മനിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് പുറത്തായി. മികച്ച ഫുട്‌ബോള്‍ താരങ്ങളെ അണിനിരത്തിയിട്ടും ഓരോ തവണയും പ്രതീക്ഷയ്‌ക്കൊത്ത് കളി പുറത്തെടുക്കാത്ത ഇംഗ്ലണ്ട് റഷ്യയില്‍ കിരീടം നേടിയാല്‍ അതൊരു പുതിയ ചരിത്രമായി മാറും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications