രണ്ടാം ജയം തേടി ഇംഗ്ലണ്ട്; നാണക്കേട് ഒഴിവാക്കാന്‍ പനാമ; പ്രവചനം ആര്‍ക്ക്?
മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ജി യിലെ മത്സരത്തില്‍ ഞായറാഴ്ച ഇംഗ്ലണ്ട് പനാമയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 5.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തില്‍ ടുണീഷ്യയെ 2-1 എന്ന സ്‌കോറിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. അതേസമയം, ബെല്‍ജിയത്തോടെ 3-0ത്തിന് തോറ്റ ടുണീഷ്യ ഇംഗ്ലണ്ടിനോടും തോല്‍വി വഴങ്ങിയാല്‍ ലോകകപ്പില്‍ നിന്നും പുറത്താകും.

ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ പനാമയോട് കൂടുതല്‍ ഗോളുകള്‍ക്ക് ജയിക്കേണ്ടതുണ്ട് ഇംഗ്ലണ്ടിന്. എട്ടുഗോളുകളടിച്ച ബെല്‍ജിയത്തിനാണ് ഗ്രൂപ്പില്‍ മേല്‍ക്കൈ. ക്യാപ്റ്റന്‍ ഹാരി കെയിന്‍ നയിക്കുന്ന ആക്രമണ നിര ടുണീഷ്യയ്‌ക്കെതിരെ മികച്ച കളിയാണ് പുറത്തെടുത്തത്. അതുകൊണ്ടുതന്നെ പനാമ ഇംഗ്ലണ്ടിന് കാര്യമായ ഭീഷണി ഉയര്‍ത്താന്‍ ഇടയില്ല. അതേസമയം, സൂപ്പര്‍താരം ദലെ അലി പരിക്കുമൂലം കളിച്ചേക്കില്ല.
തോറ്റാല്‍ പുറത്താകുന്ന ഘട്ടത്തിലാണ് പനാമ. ആദ്യ ലോകകപ്പനെത്തിയ അവര്‍ ഒരു ജയമെങ്കിലും നേടി നാണക്കേട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. അര്‍മാന്‍ഡോ കൂപ്പര്‍ 100-ാം മത്സരത്തിനാണിറങ്ങുന്നത്. ആദ്യ കളിയില്‍ നിന്നും ചില മാറ്റങ്ങള്‍ ടീമില്‍ വരുത്തിയേക്കും. വ്യക്തമായ മാര്‍ജിനില്‍ ഇംഗ്ലണ്ട് ജയിക്കുമെന്നാണ് പ്രവചനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications