Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെല്‍ജിയം ഇംഗ്ലണ്ട് സൂപ്പര്‍ പോരാട്ടം; ജയിക്കുന്നവര്‍ ഗ്രൂപ്പ് ജേതാക്കളാകും; പ്രവചനം

ഗ്രൂപ്പ് ജേതാക്കളാകാൻ ഇംഗ്ലണ്ടും ബെൽജിയവും നേർക്കുനേർ | Oneindia Malayalam

മോസ്‌കോ: റഷ്യ ലോകകപ്പില്‍ ഗോളടിച്ചുകൂട്ടുന്നതില്‍ മത്സരിക്കുന്ന ഇംഗ്ലണ്ടും ബെല്‍ജിയവും വ്യാഴാഴ്ച നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം രാത്രി 11.30ന് കലിന്‍ഗാര്‍ഡ് സ്‌റ്റേഡിയത്തിലാണ് മത്സരം. ആദ്യ രണ്ട് കളികളും ജയിച്ച ഇരു ടീമുകളും ഗ്രൂപ്പ് ജേതാക്കളാകാനാകും ശ്രമിക്കുക. ദുര്‍ബല ടീമുകളെ എതിരിട്ട ഇരുവരുടെയും യഥാര്‍ഥ പരീക്ഷണം കൂടിയായിരിക്കും വ്യാഴാഴ്ച നടക്കുക.

കെവിന്‍ ഡി ബ്രുയിന്‍, ഹസാര്‍ഡ്, ലുക്കാക്കു സഖ്യം ലോകകപ്പിലെ ഏറ്റവും വിനാശകാരികളായ മുന്നേറ്റമായി മാറിക്കഴിഞ്ഞു. നേരത്തെ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ടീം ജയംനേടി മാനസികമായ ആധിപത്യത്തിനായാണ് ശ്രമിക്കുക. പരിക്കേറ്റ ലുക്കാക്കു ഇംഗ്ലണ്ടിനെതിരെ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തയില്ല. കഴിഞ്ഞ കളിയില്‍ നിന്നും മാറ്റങ്ങളില്ലാതെയാകും ബെല്‍ജിയം ഇറങ്ങുക.

gareth

പതിവില്‍നിന്നും വിപരീതമായി ഒത്തിണക്കത്തോടെ കളിക്കുന്ന ഇംഗ്ലണ്ടിനെയാണ് റഷ്യയില്‍ കാണാന്‍ സാധിക്കുന്നത്. യുവനിരയുടെ കരുത്തുമായെത്തിയ ടീം ഗോളടിയന്ത്രം ക്യാപ്റ്റന്‍ ഹാരി കെയിനിന്റെ ഉജ്വല ഫോമില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. വേഗമാര്‍ന്ന മധ്യനിരയും കരുത്തുറ്റ പ്രതിരോധവും ഇംഗ്ലണ്ടിനെ വേറിട്ടതാക്കുന്നുണ്ട്. ബെല്‍ജിയത്തെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരാകാനാകും ഇംഗ്ലണ്ടിന്റെ ശ്രമം. കടുത്ത പോരാട്ടത്തില്‍ ബെല്‍ജിയം നേരിയ മാര്‍ജിനില്‍ ഇംഗ്ലണ്ടിനെ കീഴടക്കുമെന്നാണ് പ്രവചനം.



Story first published: Thursday, June 28, 2018, 11:42 [IST]
Other articles published on Jun 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+