ലോകകപ്പിനിടെ നിയമം തെറ്റിച്ച ഇംഗ്ലണ്ടിനും യുറുഗ്വായ്ക്കും ഫിഫയുടെ പിഴ
മോസ്‌കോ: ഫിഫ ലോകകപ്പ് കാണികള്‍ക്ക് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ കേന്ദ്രമാണ്. പ്രിയപ്പെട്ട ടീമുകളുടെ വിജയവും തോല്‍വിയും മാത്രമാണ് അവരുടെ ചര്‍ച്ചകളിലെ പ്രധാന പ്രശ്‌നം. പക്ഷെ ഫിഫയെ സംബന്ധിച്ച് ഇത് വരുമാനത്തിന്റെ കൂടി പ്രധാന ശ്രോതസ്സാണ്. ലോകം കിരീടം ഉയര്‍ത്തുന്ന വിജയിയെ കാത്തിരിക്കുമ്പോള്‍ ആ മത്സരങ്ങള്‍ കൃത്യസമയത്ത് വിളമ്പി വരുമാനം ഉണ്ടാക്കുകയാണ് ഫിഫ. ഇതിന് ടീമുകള്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.

ലോകകപ്പിനിടെ മാധ്യമ-മാര്‍ക്കറ്റിംഗ് നിയമങ്ങള്‍ ലംഘിച്ചതിന് ഇംഗ്ലണ്ട്, യുറുഗ്വായ് ടീമുകള്‍ക്ക് ഫിഫ പിഴ വിധിച്ചും കഴിഞ്ഞു. 70,585.9 ഡോളര്‍ പിഴയാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ഉറുഗ്വായില്‍ നിന്നും 50,000 സ്വിസ് ഫ്രാങ്ക്‌സും ഈടാക്കി. 'ഇംഗ്ലീഷ് ടീമിലെ പല അംഗങ്ങളും അംഗീകാരമില്ലാത്ത കൊമേഴ്‌സ്യല്‍ ബ്രാന്‍ഡിംഗ് കളിക്കളത്തിലെ ഉപകരണങ്ങളില്‍ ഉപയോഗിച്ചിരുന്നു. സ്വീഡനും, ഇംഗ്ലണ്ടും തമ്മിലുള്ള ക്വാര്‍ട്ടര്‍ മത്സരത്തിലും, ഇതിന് മുന്‍പും ഇത് ശ്രദ്ധയില്‍ പെട്ടു', ലോക സോക്കര്‍ ഗവേണിംഗ് ബോഡി വ്യക്തമാക്കി.
ഫുട്‌ബോള്‍ അസോസിയേഷനുകളോട് ഇതില്‍ നിന്നും പിന്‍മാറാന്‍ നേരത്തെ ഫിഫ ആവശ്യപ്പെട്ടിരുന്നു. എന്ത് തരത്തിലുള്ള പരസ്യങ്ങള്‍ അടങ്ങിയ ഉത്പന്നങ്ങളാണ് താരങ്ങള്‍ ഉപയോഗിച്ചതെന്ന് വ്യക്തമല്ല. നേരത്തെ ക്രൊയേഷ്യക്കും, സ്വീഡനും ഇത്തരത്തില്‍ ഫൈന്‍ വിധിച്ചിരുന്നു. ടീം കിറ്റിന് പുറത്ത് അംഗീകാരമില്ലാത്ത ആങ്കിള്‍ സോക്ലെറ്റുകള്‍ ഉപയോഗിച്ചതും, സ്‌പോണ്‍സര്‍ ഇതര ലോഗോ പതിച്ച പാനീയം കളിക്കളത്തില്‍ ഉപയോഗിച്ചതുമാണ് വിനയായത്.
സമാനമായ കുറ്റത്തിനും, ഒരു മത്സരത്തില്‍ വൈകി എത്തിയതിനുമാണ് യുറുഗ്വായ്ക്ക് എതിരെ പിഴ ചുമത്തിയത്. യുറുഗ്വായ്-ഫ്രാന്‍സ് മത്സരത്തിനിടെ ഒരു താരം മാത്രമാണ് ഇത്തരമൊരു ഉപകരണം ഉപയോഗിച്ചത്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് ടീമിന് പിഴ വിധിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications