Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വീഡനെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടിയായി പരിക്ക്

മോസ്‌കോ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വീഡനെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ടിന് പരിക്ക് തിരിച്ചടിയാകുന്നു. മുന്നേറ്റത്തിലെ സൂപ്പര്‍താരം ജാമി വാര്‍ഡിയുടെ പരിക്കാണ് ടീമിന് തലവേദനയാകുന്നത്. ജാമി വാര്‍ഡി സ്വീഡനെതിരെ ഇറങ്ങിയേക്കില്ലെന്ന് പരിശീലകന്‍ സൗത്ത് ഗേറ്റ് സൂചന നല്‍കി.

കൊളംബിയയ്‌ക്കെതിരെ പകരക്കാരനായി ഇറങ്ങിയ വാര്‍ഡി പരിക്കേറ്റിട്ടും കളി തുരടാന്‍ നിര്‍ബന്ധിതനാവുകായിരുന്നു. ഇതേതുടര്‍ന്ന് വാര്‍ഡി പെനാല്‍റ്റി ഷൂട്ടൗട്ടില്‍നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. മികച്ച മുന്നേറ്റനിര താരമായ വാര്‍ഡിയുടെ അസാന്നിധ്യം ഇംഗ്ലണ്ടിന് ആശങ്കയുളവാക്കുന്നതാണ്.

england

പരിക്കുമൂലം താരം പരിശീലനത്തിന് ഇറങ്ങിയിട്ടില്ലെന്ന് കോച്ച് സൗത്ത് ഗേറ്റ് പറഞ്ഞു. പരിക്ക് സാരമുള്ളതല്ല. കളിക്ക് മുന്‍പായി ജാമിയുടെ ശാരീരിക ക്ഷമത പരിശോധിച്ചശേഷമേ അന്തിമ തീരുമാനെടുക്കൂ. ശാരീരികമായി മാത്രമല്ല, മാനസികമായും ഒരു കളിക്കാരന്‍ തയ്യാറാവേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ജാമി സാന്നിധ്യത്തെക്കുറിച്ച് ശനിയാഴ്ച മാത്രമേ വ്യക്തമാകൂയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പരിക്കേറ്റ ദലെ അലി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് കോച്ച് വ്യക്തമാക്കി. കൊളംബിയയ്‌ക്കെതിരായ കളിയില്‍ ദലെയ്ക്ക് പരിക്കിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിട്ടില്ല. സ്വീഡനെതിരെ ദലെ കളിക്കും. മറ്റു കളിക്കാരെല്ലാം കളിക്കാന്‍ യോഗ്യരാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയാണ് സ്വീഡനുമായുള്ള ഇംഗ്ലണ്ടിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം.


Story first published: Friday, July 6, 2018, 11:48 [IST]
Other articles published on Jul 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+