Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അദ്ദേഹം ശരിക്കും മനുഷ്യനോ? മെസ്സി, റോണോ ഇവരില്‍ ബെസ്റ്റിനെപ്പറ്റി ബെല്ലിങ്ഹാം

ആധുനിക ഫുട്‌ബോളില്‍ പകരക്കാരില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന രണ്ടു ഇതിഹാസങ്ങളാണ് ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. അവിശ്വസനീയ പ്രകടനങ്ങളിലൂടെ വീണ്ടും വീണ്ടും അദ്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന ഫുട്‌ബോളിലെ മാന്ത്രികരെന്നു ഇരുവരെയയും വിശേഷിപ്പിക്കാം. രണ്ടു പേരില്‍ ആരാണ് ബെസ്‌റ്റെന്നു ചോദിച്ചാല്‍ ഉത്തരം എളുപ്പമാവില്ല. ഇവരില്‍ ആരാണ് ഗോട്ടെന്ന കാര്യത്തില്‍ ഇപ്പോഴും വാദപ്രതിവാദങ്ങള്‍ മുറുകുകയാണ്.

മെസ്സി, റൊണാള്‍ഡോ ഇവരില്‍ ആരെയാണ് താന്‍ ഏറ്റവും കേമനായി തിരഞ്ഞെടുക്കുകയെന്ന് ഇംഗ്ലണ്ടിന്റെയും റയല്‍ മാഡ്രിഡിന്റെയും പുത്തന്‍ താരോദയമായ ജൂഡ് ബെല്ലിങ്ഹാം തുറന്നു പറഞ്ഞിരിക്കുകയാണ്. നേരത്തേ ജര്‍മന്‍ ക്ലബ്ബായ ബൈാറൂസ്യ ഡോട്മുണ്ടിനായി കളിക്കവെയായിരുന്നു താരം ഇതേക്കുറിച്ചു സംസാരിച്ചത്.

JUDE BELLINGHAM

മെസ്സിയാണ് ബെസ്റ്റ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ മികച്ചവനായി ലയണല്‍ മെസ്സിയെയാണ് താന്‍ തിരഞ്ഞെടുക്കുകയെന്നാണ് ജൂഡ് ബെല്ലിങ്ഹാം തുറന്നു പറഞ്ഞിട്ടുള്ളത്. എന്നെ സംബന്ധിച്ച് മെസ്സിയാണ് ഏറ്റവും കേമന്‍, അക്കാര്യമുറപ്പാണ്. അദ്ദേഹത്തിന്റെ കളി കാണുമ്പോള്‍ എങ്ങനൊണ് ഇതെല്ലാം ചെയ്യുന്നതെന്നു നിങ്ങള്‍ ചിന്തിച്ചു പോവും. ഓരോ തവണയും മെസ്സിയുടെ കളി കാണുകയും ചിലത് അദ്ദേഹം ചെയ്യുന്നതും കാണുമ്പോള്‍ ഇയാള്‍ മനുഷ്യനല്ലെന്നു പോലും തോന്നിയിട്ടുണ്ടെന്നും ബെല്ലിങ്ഹാം വ്യക്തമാക്കി.

ബെല്ലിങ്മിഹാമിന്റെ ഈ തുറന്നു പറച്ചില്‍ റയല്‍ മാഡ്രിഡിന്റെ ആരാധകരെ തീര്‍ച്ചയായും നിരാശപ്പെടുത്തുക തന്നെ ചെയ്യും. കാരണം ഒമ്പതു സീസണുകള്‍ റയലിനായി കളിക്കുകയും അവരെ നിരവധി അവിസ്മരണീയ നേട്ടത്തിലേക്കു നയിക്കുകയും ശേഷമാണ് റൊണാള്‍ഡോ ടീം വിട്ടത്.

റോണോയുള്‍പ്പെടുന്ന റയലും മെസ്സിയടങ്ങുന്ന ബാഴ്‌സലോണയും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. 36 തവണ മെസ്സിയും റോണോയും മുഖാമുഖം വന്നിട്ടുണ്ട്. ഇതില്‍ 16ലും അര്‍ജന്റൈന്‍ ഇതിഹാസം ജയിച്ചപ്പോള്‍ 11 എണ്ണത്തില്‍ പോര്‍ച്ചുഗീസ് ക്യാപ്റ്റനും ജയിച്ചുകയറി.

LIONEL MESSI

ലോകകപ്പ് കളിക്കുമോ?

കരിയറിന്റെ ക്ലൈമാക്‌സിലേക്കു അടുക്കുന്ന ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും വീണ്ടുമൊരു ലോകകപ്പില്‍ കൂടി കളിക്കുമോയെന്നാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. അടുത്ത വര്‍ഷമാണ് ലോകകപ്പ് നടക്കാനിരിക്കുന്നത്. 2022ലെ അവസാന ലോകകപ്പില്‍ മെസ്സി നയിച്ച അര്‍ജന്റീനയാണ് കിരീടത്തില്‍ മുത്തമിട്ടത്.

യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ട മെസ്സിയും റൊണാള്‍ഡോയും ഇപ്പോള്‍ മറ്റിടങ്ങളിലാണ് പന്തു തട്ടുന്നത്. അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍മയാമി ടീമിന്റെ ഭാഗമാണ് മെസ്സി. റോണോയാവട്ടെ സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ താരവുമാണ്. അവര്‍ക്കു വേണ്ടി 86 മല്‍സരങ്ങളില്‍ നിന്നും 77 ഗോളുകളടിച്ച അദ്ദേഹം 18 അസിസ്റ്റുകളും നല്‍കിയിരുന്നു.

Story first published: Sunday, January 26, 2025, 21:07 [IST]
Other articles published on Jan 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+