Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിന്റെ സെറ്റ്പീസുകളെ ഭയന്ന് ക്രൊയേഷ്യ; ആരാധകര്‍ക്ക് പ്രതീക്ഷയും ആശങ്കയും

മോസ്‌കോ: റഷ്യ ലോകകപ്പില്‍ യുവനിരയുമായി കളിക്കാനിറങ്ങിയ ഇംഗ്ലണ്ടിന് ഭാവനാ സമ്പന്നമായ കളിയാസൂത്രണമില്ലെങ്കിലും സെറ്റ് പീസുകളില്‍ കേമന്മാര്‍. ഇംഗ്ലണ്ട് ഇതുവരെ നേടിയ പതിനൊന്ന് ഗോളുകളില്‍ എട്ടും സെറ്റ് പീസുകളില്‍നിന്നാണെന്നത് അവരുടെ മികവ് വിളിച്ചറിയിക്കുന്നു. ഇംഗ്ലണ്ടിന്റെ ഗോളുകളില്‍ 73 ശതമാനവും സെറ്റ് പീസുകളില്‍ നിന്നാണ്.

കോര്‍ണര്‍ കിക്കെടുക്കുമ്പോഴും ഫ്രീകിക്ക് എടുക്കുമ്പോഴും ഇംഗ്ലണ്ടിന്റെ കളിക്കാര്‍ എതിര്‍ ഗോള്‍മുഖത്ത് തീര്‍ക്കുന്ന ഗോളവസരങ്ങള്‍ ഇതിനകം തന്നെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. സെറ്റ് പീസുകളില്‍നിന്നും ഗോളടിക്കുന്നതുകൊണ്ടുതന്നെ അഞ്ച് കളിക്കാര്‍ ഇംഗ്ലീഷ് നിരയില്‍ ഗോള്‍ നേടിയിട്ടുണ്ട്. ആറു ഗോളുകള്‍ നേടിയ ഹാരി കെയിനാണ് മുന്നില്‍.

croatia

ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ക്രൊയേഷ്യയുടെ ആശങ്കയും സെറ്റ്പീസ് മികവ് ആയിരിക്കും. കാരണം, ഇക്കുറി ലോകകപ്പില്‍ സെറ്റ് പീസുകളില്‍നിന്നും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീം ക്രൊയേഷ്യയാണ്. അവരുടെ വലയില്‍ പതിച്ച 73 ശതമാനം ഗോളുകളും സെറ്റ് പീസുകളില്‍നിന്നാണെന്നത് ആരാധകര്‍ക്ക് ചങ്കിടിപ്പുണ്ടാക്കുന്നതാണ്.

ഇംഗ്ലണ്ട് ആരാധകരുടെ പ്രതീക്ഷ സെറ്റ് പീസുകളാകുമ്പോള്‍ ക്രൊയേഷ്യന്‍ ആരാധകരുടെ ആശങ്ക അതുതന്നെയാകും. അതേസമയം, ഇംഗ്ലണ്ടിന്റെ പ്രതിരോധ കോട്ടതകര്‍ക്കാന്‍ കഴിയുന്ന മുന്നേറ്റനിര ക്രൊയേഷ്യയുടെ പ്രതീക്ഷയാണ്. ലോകത്തെ മികച്ച മധ്യനിരകളിലൊന്ന് സെമിഫൈനലിലും തിളങ്ങിയാല്‍ ചരിത്രത്തില്‍ ആദ്യമായി ക്രൊയേഷ്യയ്ക്ക് ഫൈനലിലേക്ക് മാര്‍ച്ചു ചെയ്യാം.

Story first published: Wednesday, July 11, 2018, 13:37 [IST]
Other articles published on Jul 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+