Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീഡിയോ റഫറിമാര്‍ ഉറങ്ങുകയാണോ?; ഇംഗ്ലണ്ടിനെതിരായ ഫൗളും കണ്ടില്ല

മോസ്‌കോ: ലോകകപ്പില്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ വീഡിയോ റഫറിയിങ്(വാര്‍) പരാജയമാണെന്ന് ആരോപണം. മിക്ക ടീമുകളും റഫറിയുടെ പക്ഷപാതപരമായ തീരുമാനങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇംഗ്ലണ്ട് ടീമാണ് വീഡിയോ റഫറിയിങ്ങിനെതിരെ വിമര്‍ശിക്കുന്നത്.

football

ഇംഗ്ലണ്ട് താരം ഹാരി കെയിനിനെ രണ്ടുതവണ എതിര്‍ പെനാല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയിട്ടും സംഭവത്തില്‍ വീഡിയോ പരിശോധിക്കാന്‍ പ്രധാന റഫറി തയ്യാറായില്ലെന്നാണ് ആരോപണം. രണ്ടു ടീമുകളും 1-1 എന്ന സ്‌കോറില്‍ നില്‍ക്കുമ്പോഴാണ് കെയിന്‍ എതിര്‍കളിക്കാരുടെ ഫൗളിനിരയായത്. എന്നാല്‍, റഫറി വീഡിയോ പരിശോധിക്കാന്‍ തയ്യാറാവാതിരിക്കുകയായിരുന്നു.

വീഡിയോ റഫറിമാര്‍ ഇക്കാര്യത്തില്‍ ഗ്രൗണ്ടിലെ റഫറിക്ക് സൂചന നല്‍കിയതുമില്ല. വീഡിയോ റഫറിമാര്‍ ഉറങ്ങുകയായിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം. മുന്‍ ഇംഗ്ലീഷ് താരം ഗാരി ലിനേക്കര്‍ പറഞ്ഞത് വാര്‍ സിസ്റ്റം ഒരു കോമഡിയാണെന്നാണ്. ടിവി അവതാരകന്‍ ജോയ് മോറിസണ്‍ പരിഹാസം അവര്‍ ഉറങ്ങുകയാണെന്നാണ്.

ഹാരി കെയിനിനെ ഗുസ്തിതാരത്തെപ്പോലെയാണ് ബോക്‌സില്‍ എതിര്‍ കളിക്കാരന്‍ മലര്‍ത്തിയടിച്ചത്. ഇത്രയും വലിയൊരു ഫൗള്‍ നടന്നിട്ടും വീഡിയോ റഫറിയോ മൈതാനത്തെ റഫറിയോ അനങ്ങാതിരുന്നത് ഫുട്‌ബോള്‍ ലോകത്തെ തന്നെ അമ്പരപ്പിച്ചിട്ടുണ്ട്. നേരത്തെ, ബ്രസീലിനെതിരെയും രണ്ടുതവണ വീഡിയോ റഫറിയിങ് നിഷേധിച്ചിരുന്നു. പക്ഷപാതപകമായാണ് വീഡിയോ പരിശോധന നടത്തുന്നതെന്ന വ്യാപക പരാതി ഉയര്‍ന്നതോടെ വിഷയത്തില്‍ ഫിഫ ഇടപെടുമെന്നാണ് സൂചന.

Story first published: Wednesday, June 20, 2018, 9:12 [IST]
Other articles published on Jun 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+