Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സുവാരസ് മാത്രമല്ല ലോകകപ്പില്‍ കടിച്ചത്

സാവോ പോളോ: ഉറുഗ്വേ താരം ലൂയിസ് സുവാരസ് കളിക്കളത്തില്‍ ഇറ്റാലിയന്‍ ഡിഫന്‍ഡറെകടിച്ചത് വലിയ വിവാദമായല്ലോ. സുവാരസിനെ ഫിഫ ഒമ്പത് കളികളില്‍ നിന്ന് വിലക്കുകയും ചെയ്തു. എന്നാല്‍ സുവാരസ് മാത്രമല്ല കളിക്കിടെ കടിച്ചത്...

ഇംഗ്ലണ്ടും ഉറുഗ്വേയും തമ്മിലുള്ള ഗ്രൂപ്പ് മത്സരം നടന്നപോഴാണ് സംഭവം നടന്നത്. ഇവിടെ കടിച്ചത് ഒരു ആരാധകനാണ്. എന്നാല്‍ സുവാരസിന്റെ നാട്ടുകാരനായിരുന്നില്ല ഇയാള്‍. മാന്യന്‍മാരുടെ നാടെന്ന് പറയുന്ന ഒരു തനി ഇംഗ്ലണ്ടുകാരന്‍.

Luiz Suarez

ജൂണ്‍ 19 ന് സാവോ പോളോയില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ഒരു ഇംഗ്ലീഷ് ആരാധകന്‍ മറ്റൊരു ഇംഗ്ലീഷ് ആരാധകന്റെ ചെവി കടിച്ച് മുറിച്ചെടുക്കുകയായിരുന്നത്രെ. മുന്‍ ലിവര്‍പൂള്‍ താരം സ്റ്റാന്‍ കോളിമോറാണ് ഇക്കാര്യം ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ താന്‍ കണ്ടതായും കോളിമര്‍ അവകാശപ്പെടുന്നുണ്ട്.

എന്തായാലും സംഭവം ബ്രിട്ടനിലെ മാധ്യമങ്ങളിലെല്ലാം വാര്‍ത്തയായിട്ടുണ്ട്. ബ്രസീല്‍ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കടിയേറ്റ് ചെവി മുറിഞ്ഞ ഇംഗ്ലീഷ് ആരാധകന്‍ പോലീസില്‍ പരാതി നല്‍കിയിട്ടും ഉണ്ടത്രെ.

കടി കിട്ടി ഒരു ദിവസം കഴിഞ്ഞാണ് പരാതി നല്‍കിയത്. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ആളെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടും കോസ്റ്റാറിക്കയും തമ്മിലുള്ള മത്സരം നടക്കുമ്പോള്‍ കടിയേറ്റ ആളേയും കൊണ്ട് പോലീസ് സ്‌റ്റേഡിയത്തില്‍ പരിശോധന നടത്തിയെങ്കിലും കടിയന്‍ ആരാധകനെ കണ്ടെത്താനായില്ല. കളിക്കിടെ കടിച്ച സുവാരസിനെ ഫിഫ വിലക്കി. കളിനടക്കുന്പോള്‍ ഗ്യാലറിയില്‍ ഇരുന്ന് ചെവി കടിച്ചവനെ ഫിഫ എന്ത് ചെയ്യും?

Story first published: Sunday, June 29, 2014, 15:08 [IST]
Other articles published on Jun 29, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+