Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ലോകകപ്പ്; നോര്‍വെയെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍

പാരിസ്: ഫിഫ വനിതാ ലോകകപ്പില്‍ നോര്‍വെയെ കീഴടക്കി ഇംഗ്ലണ്ട് സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഗോള്‍നില സൂചിപ്പിക്കുന്നതുപോലെ ഏകപക്ഷീയമായിരുന്നില്ലെങ്കിലും കിട്ടിയ അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ ഇംഗ്ലീഷ് വനിതകള്‍ മിടുക്കുകാട്ടിയതോടെ സെമി ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.

മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടാനായത് ഇംഗ്ലണ്ടിന് നേട്ടമായി. ജില്‍ സ്‌കോട്ട് ആണ് ഇംഗ്ലണ്ടിന് ലീഡ് നല്‍കിയത്. ഗോള്‍ തിരിച്ചടിക്കാനുള്ള നോര്‍വെയുടെ ശ്രമത്തിനിടെ 40-ാം മിനിറ്റില്‍ ലെന്‍ വൈറ്റ് രണ്ടാം ഗോള്‍ കൂടി നേടിയതോടെ നോര്‍വെ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. 57-ാം മിനിറ്റില്‍ ലൂസി ബ്രോണ്‍സ് ആണ് ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ ഗോള്‍ നേടിയത്.

england

ഒട്ടേറെതവണ ഗോള്‍ നേടാനുള്ള അവസരമുണ്ടായെങ്കിലും നോര്‍വെയുടെ മുന്നേറ്റനിരയ്ക്ക് മുതലെടുക്കാനായില്ല. പാസിങ്ങിലും പന്ത് കൈവശം വെക്കുന്നതിലും ഇരു ടീമുകളും ഏറെക്കുറെ തുല്യത പാലിച്ചു. ഇംഗ്ലണ്ട് 15 തവണ നോര്‍വെ ഗോള്‍മുഖം ആക്രമിച്ചപ്പോള്‍ 12 തവണയാണ് നോര്‍വെ ഗോള്‍ശ്രമം നടത്തിയത്. യുഎസ്എ ഫ്രാന്‍സ് മത്സരത്തിലെ വിജയികളെയാണ് ഇംഗ്ലണ്ട് സെമിയില്‍ നേരിടുക.

Story first published: Friday, June 28, 2019, 9:34 [IST]
Other articles published on Jun 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+