
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പില്‍ മിന്നും പ്രകടനത്തിലൂടെ ഏറ്റവുമധികം ആരാധകരെ സൃഷ്ടിച്ച ബെല്‍ജിയം തലയുയര്‍ത്തി നാട്ടിലേക്കു മടങ്ങുന്നു. ലൂസേഴ്‌സ് ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ബെല്‍ജിയം തകര്‍ത്തുവിടുകയായിരുന്നു. ഇരുപകുതികളിലുമായി തോമസ് മ്യുനിയറും (നാലാം മിനിറ്റ്) ക്യാപ്റ്റന്‍ ഈഡന്‍ ഹസാര്‍ഡും (82) നേടിയ ഗോളുകളാണ് ബെല്‍ജിയത്തിന് ഉജ്ജ്വല ജയം സമ്മാനിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ ബെല്‍ജിയത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ഇതിനു മുമ്പ് ഒരിക്കല്‍പ്പോലും ബെല്‍ജിയത്തിന് ലോകകപ്പില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാനായിട്ടില്ല.
ഫ്രാന്‍സിനെതിരായ സെമി ഫൈനലിലേറ്റ തോല്‍വിയുടെ ക്ഷീണം ബെല്‍ജിയം ഇംഗ്ലണ്ടിനെതിരേ തീര്‍ക്കുകയായിരുന്നു. ആക്രമണാത്മക ഫുട്‌ബോള്‍ കാഴ്ചവച്ച ബെല്‍ജിയം അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ഇംഗ്ലണ്ടും കളിയില്‍ പൊരുതിനനോക്കിയെങ്കിലും ബെല്‍ജിയം പ്രതിരോധത്തെ മറികടക്കാനായില്ല. ബെല്‍ജിയത്തിന്റെ അതിവേഗ കൗണ്ടര്‍അറ്റാക്കിനു മുന്നില്‍ ഇംഗ്ലണ്ട് പതറുക തന്നെ ചെയ്തു.
ബെല്‍ജിയത്തിനോട് പരാജയപ്പെട്ട ഇംഗ്ലീഷ് താരങ്ങളുടെ നിരാശ
Only three teams lost three games at the 2018 #WorldCup: #PAN#EGY#ENG
— Squawka Football (@Squawka) July 14, 2018
🤔 pic.twitter.com/ssyPRBcvEc
മാച്ച് സ്റ്റാറ്റസ്
#BEL secure their best-ever position in a #WorldCup with today's victory 👏👏👏 pic.twitter.com/RG7tOPWlO2
— FIFA World Cup 🏆 (@FIFAWorldCup) July 14, 2018
ബെല്‍ജിയം ക്യാപ്റ്റന്‍ ഹസാര്‍ഡാണ് പ്ലെയര്‍ ഓഫ് ദി മാച്ച്
The @Budweiser #ManoftheMatch for #BELENG is @BelRedDevils' @hazardeden10! #WorldCup pic.twitter.com/93VFlFPIYf
— FIFA World Cup 🏆 (@FIFAWorldCup) July 14, 2018
ഹസാര്‍ഡിന്റെ ഗോളും... ഗോള്‍ ആഘോഷവും
Congratulations @BelRedDevils - their best-ever #WorldCup finish! 🥉 #BEL pic.twitter.com/O4839OkJlT
— UEFA Nations League (@UEFAEURO) July 14, 2018
രണ്ടാംപകുതി ചിത്രങ്ങളിലൂടെ...
.@JanVertonghen, @AlderweireldTob aur @mousadembele ne #BEL ke saath #WorldCup mein third place pakka kar liya hai. pic.twitter.com/PyzD9PDgi0
— Tottenham Hotspur (@Spurs_India) July 14, 2018
ഫൈനല്‍ വിസില്‍... 2-0ന്റെ തകര്‍പ്പന്‍ ജയവുമായി ബെല്‍ജിയത്തിന് തലയുയര്‍ത്തി മടക്കം
FT: #BEL 2-0 #ENG
— FIFA World Cup 🏆 (@FIFAWorldCup) July 14, 2018
Congratulations @BelRedDevils, who have finished the #WorldCup in third place! #BELENG pic.twitter.com/DzBipSmGBs
മല്‍സരം എക്‌സ്ട്രാടൈമില്‍.. ബെല്‍ജിയം 2-0ന്റെ ലീഡുമായി വിജയമുറപ്പിച്ചു
കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഡിബ്രുയ്ന്‍ നല്‍കിയ ത്രൂബോളുമായി ഇടതുമൂലയിലൂടെ ഓടിക്കയറിയ ഹസാര്‍ഡ് ഗോളി പിക്‌ഫോര്‍ഡിനെയും നിസ്സഹായനാക്കി നിറയൊഴിക്കുകയായിരുന്നു
2 - England have lost consecutive matches for the first time since June 2014, when they were beaten by Italy and Uruguay at the 2014 World Cup. Concluded. #BELENG #ENG #WorldCup pic.twitter.com/DvoeKzDVo6
— OptaJoe (@OptaJoe) July 14, 2018
82ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഈഡന്‍ ഹസാര്‍ഡാണ് ബെല്‍ജിയത്തിനായി വലകുലുക്കിയത്
Levels 💯 pic.twitter.com/nBbN0tDgKt
— B/R Football (@brfootball) July 14, 2018
ഗോള്‍... ഇംഗ്ലണ്ടിന്റെ സമനില പ്രതീക്ഷകള്‍ തകര്‍ത്ത് ബെല്‍ജിയം രണ്ടാം ഗോളും നേടി
#BEL GOAL! @hazardeden10 doubles the lead for @BelRedDevils! #BELENG 2-0 // #WorldCup pic.twitter.com/b8ps6z8qBQ
— FIFA World Cup 🏆 (@FIFAWorldCup) July 14, 2018
70ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് സമനില ഗോളിനുള്ള സുവര്‍ണാവസരം. റഷ്‌ഫോര്‍ഡിനൊപ്പം വണ്‍ ടു വണ്‍ ടച്ചുമായി കുതിച്ച എറിക് ഡയര്‍ വലതുമൂലയിലൂടെ ബോക്‌സിനുള്ളില്‍ പറന്നെത്തി. മുന്നോട്ട് കയറി വന്ന ഗോളി കോട്വയ്ക്ക് മുകളിലൂടെ ഡയര്‍ പന്ത് ചിപ്പ് ചെയ്‌തെങ്കിലും ഗോള്‍ലൈനില്‍ വച്ച് ആല്‍ഡര്‍വെയ്‌റള്‍ഡ് ഡൈവ് ചെയ്ത് പന്ത് ക്ലിയര്‍ ചെയ്തു. അവിശ്വസനീയ ഡിഫന്‍ഡിങ്...
56ാം മിനിറ്റില്‍ ബെല്‍ജിയത്തിന് ലീഡുയര്‍ത്താന്‍ അവസരം. കൗണ്ടര്‍അറ്റാക്കിനൊടുവില്‍ ഡിബ്രുയ്ന്‍ ബോക്‌സിനുള്ളിലേക്ക് നല്‍കിയ മനോഹരമായ ത്രൂബോള്‍ ഓഫ് സൈഡ് കുരുക്കില്‍പ്പെടാതെ ലുക്കാക്കു വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഗോളി പിക്‌ഫോര്‍ഡ് മുന്നോട്ട് കയറിവന്ന് പിടിയിലൊതുക്കി
Do you think we'll see any more goals in this game? 🤔#BELENG // #WorldCup pic.twitter.com/QK2dbP6Az0
— FIFA World Cup 🏆 (@FIFAWorldCup) July 14, 2018
ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാംപകുതിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവയ്ക്കുന്നത്. ലിന്‍ഗാര്‍ഡഡിന്റെ വരവ് ഇംഗ്ലണ്ടിന്റെ ആക്രമണങ്ങളുടെ മൂര്‍ച്ച വര്‍ധിപ്പിച്ചിട്ടുണ്ട്
റഹീം സ്റ്റെര്‍ലിങ്, ഡാനി റോസ് എന്നിവരെ പിന്‍വലിച്ച് ഇംഗ്ലണ്ട് ജെസ്സി ലിന്‍ഗാര്‍ഡിനെയും മാര്‍കസ് റഷ്‌ഫോര്‍ഡിനെയും രണ്ടാംപകുതിയില്‍ ഇറക്കി
രണ്ടാംപകുതിക്ക് തുടക്കം
മ്യുനിയറുടെ ഗോളും ആഹ്ലാദപ്രകടനവും... ചിത്രങ്ങള്‍
#BEL 1-0 #ENG HT:
— Squawka Football (@Squawka) July 14, 2018
Shots: 8-6
Possession: 43%-57%
Chances created: 8-6
Pass accuracy: 88%-93%
Red Devils lead at the break in battle for bronze. 🥉 pic.twitter.com/2yqhbijfas
ഒന്നാംപകുതി മാച്ച് സ്റ്റാറ്റസ്
Key stats:
— FIFA World Cup 🏆 (@FIFAWorldCup) July 14, 2018
👉 #BEL have not lost a #WorldCup match when they've opened the scoring since 1986
👉 #ENG's starting line-up has an average age of 25 years and 174 days, their youngest starting XI in #WorldCup history#BELENG // #WorldCup pic.twitter.com/jy9BZnn5ye
ആദ്യപകുതി അവസാനിച്ചു. ബെല്‍ജിയം 1- ഇംഗ്ലണ്ട് 0
#BEL lead at the break in Saint Petersburg! #BELENG // #WorldCup pic.twitter.com/XlwWJKjivQ
— FIFA World Cup 🏆 (@FIFAWorldCup) July 14, 2018
ഒന്നാംപകുതിയുടെ അവസാന മിനിറ്റുകള്‍
ഗോള്‍ മടക്കാന്‍ ഇംഗ്ലണ്ട് ചില നീക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ബെല്‍ജിയം ഗോളി കോട്വ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. ബെല്‍ജിയമാവട്ടെ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഇംഗ്ലണ്ടിനെ നിരന്തരം പ്രതിരോഘധത്തിലാക്കുന്നു. മല്‍സരം 35 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു
Thoughts on the opening 30 minutes? #BELENG // #WorldCup pic.twitter.com/5iP28iulaZ
— FIFA World Cup 🏆 (@FIFAWorldCup) July 14, 2018
മല്‍സരം 20 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു. മ്യുനിയറുടെ ഗോളില്‍ ബെല്‍ജിയം 1-0ന് ലീഡ് ചെയ്യുന്നു
Good run, @rubey_lcheek! 👏
— England (@England) July 14, 2018
After a tricky opening, the #ThreeLions are improving – Loftus-Cheek also went close with a header, as did @HarryMaguire93. pic.twitter.com/YQ8sMVaYTG
11ാം മിനിറ്റില്‍ ബെല്‍ജിയം ലീഡുയര്‍ത്തേണ്ടതായിരുന്നു ഇംഗ്ലീഷ് പ്രതിരോധത്തെ നിഷ്പ്രഭരാക്കി ലുക്കാക്കു നല്‍കിയ ത്രൂബോള്‍ ബോക്‌സിനുള്ളില്‍ നിന്ന കെവിന്‍ ഡിബ്രുയ്‌ന്. എന്നാല്‍ ഡിബ്രുയ്‌നിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ പിക്‌ഫോര്‍ഡ് ബ്ലോക്ക് ചെയ്യുകയായിരുന്നു
ബെല്‍ജിയത്തിന്റെ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ ഇംഗ്ലീഷ് ഗോള്‍മുഖത്ത് ഭീതി വിതയ്ക്കുന്നു. ഇംഗ്ലീഷ് പ്രതിരോധനിരയെ കീറിമുറിക്കുന്നതാണ് ബെല്‍ജിയത്തിന്റെ ആക്രമണങ്ങള്‍
ബെല്‍ജിയം ഗോളി കോട്വയുടെ ഗോള്‍ കിക്കില്‍ നിന്നാണ് ഈ ഗോളിന്റെ തുടക്കം. റൊമേലു ലുക്കാക്കു ഇടതുവിങില്‍ നിന്നും ബോക്‌സിനുള്ളിലേക്ക് നല്‍കിയ മനോഹരമായ ത്രൂബോള്‍ ഇടതു മൂലയിലൂടെ ഓടിക്കയറിയ നാസര്‍ ചാഡ്‌ലി ബോക്‌സിനു കുറുകെ ക്രോസ് ചെയ്തു. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ മ്യുനിയര്‍ പന്ത് വലയിലേക്ക് പ്ലെയ്‌സ് ചെയ്യുകയായിരുന്നു
That goal from @ThomMills means that he has become the TENTH #BEL player to score at this #WorldCup for @BelRedDevils! #BELENG pic.twitter.com/VaRFcuG5Rg
— FIFA World Cup 🏆 (@FIFAWorldCup) July 14, 2018
നാലാം മിനിറ്റില്‍ തോമസ് മ്യുനിയറാണ് ബെല്‍ജിയത്തിനായി സ്‌കോര്‍ ചെയ്തത്
A very strong start from @BelRedDevils! #BELENG 1-0 // #WorldCup pic.twitter.com/gJ1Qk7YNcQ
— FIFA World Cup 🏆 (@FIFAWorldCup) July 14, 2018
ഗോള്‍... ബെല്‍ജിയം അക്കൗണ്ട് തുറന്നു
#BEL GOAL! @BelRedDevils take an early lead through @ThomMills! #BELENG 1-0 // #WorldCup pic.twitter.com/LbWohzbjUw
— FIFA World Cup 🏆 (@FIFAWorldCup) July 14, 2018
പീീപ്... ഇംഗ്ലണ്ട്- ബെല്‍ജിയം പോരിന് തുടക്കം
We're under way! #BELENG // #WorldCup pic.twitter.com/c4QysvZzKI
— FIFA World Cup 🏆 (@FIFAWorldCup) July 14, 2018
സാധ്യതാ ലൈനപ്പ് ഇങ്ങനെ
FORMATIONS // #BELENG // #WorldCup
— FIFA World Cup 🏆 (@FIFAWorldCup) July 14, 2018
👇👇👇 pic.twitter.com/MJKV09mZPG
ഇംഗ്ലണ്ട്- ബെല്‍ജിയം പ്ലെയിങ് ഇലവന്‍
Here are the teams for #BELENG! #WorldCup pic.twitter.com/Wv14Z5zrXW
— FIFA World Cup 🏆 (@FIFAWorldCup) July 14, 2018