Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട്‌ ഷൂട്ട്‌... ജപ്പാന്‍ ഔട്ട്‌, ഇറാഖിനെ മുക്കി മാലിക്കൂട്ടം, ഏഷ്യക്ക്‌ കണ്ണീര്‍

കൊല്‍ക്കത്ത/മഡ്‌ഗാവ്‌: അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്‌ബോളില്‍ ഇംഗ്ലണ്ടിനും മാലിക്കും ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത്‌. രാത്രി നടന്ന പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട്‌ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാനെ 5-3നു തോല്‍പ്പിക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട്‌ അഞ്ചു കിക്കുകളും ഗോളാക്കിയപ്പോള്‍ ജപ്പാന്റെ മൂന്നാം കിക്ക്‌ ഇംഗ്ലണ്ട്‌ ഗോളി തടുത്തിട്ടു. നിശ്ചിത സമയത്തു ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ കഴിയാതിരുന്നതോടെയാണ്‌ മല്‍സരം ഷൂട്ടൗട്ടിലെത്തിയത്‌. അതേസമയം, മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ഏഷ്യയില്‍ നിന്നുള്ള മറ്റൊരു ടീമായ ഇറാഖിനെ മാലി ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു മുക്കുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന ഏഷ്യയില്‍ നിന്നുള്ള ഏക സാന്നിധ്യം ഇറാന്‍ മാത്രമായി മാറി. ഇറാന്‍ ഇതിനകം ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്‌.

Japan VS England

കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ ലേക്ക്‌ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ജപ്പാനെതിരേ ഇംഗ്ലണ്ട്‌ മേധാവിത്വം പുലര്‍ത്തിയെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. നാലാം മിനിറ്റില്‍ ജപ്പാനാണ്‌ കളിയിലെ ആദ്യ ഗോള്‍ നീക്കം നടത്തിയത്‌. ബോക്‌സിന്റെ ഇടതുമൂലയില്‍ നിന്നും സൊയിചിറോ കൊസൂക്കി തൊടുത്ത ഷോട്ട്‌ പക്ഷെ ഇംഗ്ലീഷ്‌ ഗോള്‍കീപ്പര്‍ വിഫലമാക്കുകയായിരുന്നു. 14ാ മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ മുന്നേറ്റം. പക്ഷെ റിയാന്‍ ബ്രൂസ്റ്ററുടെ ഷോട്ട്‌ ജപ്പാന്‌ കാര്യമായ ഭീഷണിയുയര്‍ത്താതെ കടന്നുപോയി. തുടര്‍ന്നും ഇരുടീമും ഗോളിനായി നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നാം പകുതി ഗോള്‍രഹിതമായി തന്നെ പിരിഞ്ഞു.

Japan England Match

അതേസമയം, ഇറാഖിനെതിരേ ആദ്യപകുതിയില്‍ത്തന്നെ മാലി വിജയമുറപ്പിച്ചിരുന്നു. കളി അര മണിക്കൂറൂം മൂന്നു മിനിറ്റും പിന്നിടുമ്പോഴേക്കും രണ്ടു തവണയാണ്‌ മാലിയുടെ കറുത്ത മുത്തുകള്‍ ഇറാഖി വല കുലുക്കിയത്‌. 25ാം മിനിറ്റില്‍ ഹാജി ദ്രേമിന്റെ വകയായിരുന്നു ആദ്യ ഗോള്‍. സലാം ജിഡ്ഡു നല്‍കിയ പാസില്‍ നിന്ന്‌ ഹാജി തൊടുത്ത വലം കാല്‍ ഷോട്ട്‌ ഗോളിയെ നിസ്സഹായനാക്കി വലയില്‍ പതിച്ചു. 33ാം മിനിറ്റില്‍ മാലി ലീഡുയര്‍ത്തി. ലസ്സന എന്‍ ദിയെയായിരുന്നു സ്‌കോറര്‍. മാലിക്ക്‌ അനുകൂലമായി കോര്‍ണര്‍ കിക്ക്‌. ഇടതു മൂലയില്‍ നിന്നും മൂസ്സ ട്രോറെ തൊടുത്ത കോര്‍ണര്‍ കിക്ക്‌ ഹെഡ്ഡറിലൂടെ ലസ്സാന ലക്ഷ്യത്തിലെത്തിച്ചു.

Japan England Match

74ാം മിനിറ്റില്‍ മാലി മൂന്നാം ഗോള്‍ നേടി. ഫോക്കെ കൊനാറ്റെയാണ്‌ മാലിയുടെ മൂന്നാം ഗോളിന്‌ അവകാശിയായത്‌. 85ാം മിനിറ്റില്‍ അലി കരീം ഇറാഖിന്റെ ആദ്യ ഗോള്‍ മടക്കി. എന്നാല്‍ രണ്ടു മിനിറ്റിനകം മാലി സ്‌കോര്‍ 4-1 ആക്കി. സെമെ കമാറയായിരുന്നു സ്‌കോറര്‍. ഇഞ്ചുറിടൈമില്‍ ലസ്സാന മാലിയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

Story first published: Tuesday, October 17, 2017, 22:19 [IST]
Other articles published on Oct 17, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+