Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കത്തിമുനയില്‍ ഇംഗ്ലണ്ട് ഫുട്‌ബോളര്‍ വിറച്ചു, കൊള്ളയടിക്കപ്പെട്ടത് സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ഡെലെ അലി

ലണ്ടന്‍: ഇംഗ്ലണ്ടിന്റെയും ടോട്ടനം ഹോട്‌സ്പറിന്റെയും അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഡെലെ അലി കത്തിമുനയില്‍ കൊള്ളയടിക്കപ്പെട്ടു. നോര്‍ത്ത് ലണ്ടനിലെ വീട്ടില്‍ വച്ചാണ് മോഷ്ടാക്കള്‍ 24കാരനായ അലിയെയും ദത്തെടുക്കപ്പെട്ട സഹോദരനെയും കത്തി കാണിച്ചു ഭീഷണിപ്പെടുത്തി കൊള്ളയടിച്ചത്.

ബാര്‍ണെറ്റിലെ താരത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ രണ്ടു മോഷ്ടാക്കള്‍ അലിയെയും സഹോദരനെയും ഭീഷണിപ്പെടുത്തുകയും പണവും മറ്റു വിലപ്പെട്ട വസ്തുക്കളും കൊള്ളയടിക്കുകയുമായിരുന്നു. ആയിരക്കണക്കിനു പൗണ്ടും മറ്റു സാധനങ്ങളും വീട്ടില്‍ നിന്നും മോഷണം പോയെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പണം മാത്രമല്ല ജ്വല്ലറി സാധനങ്ങള്‍, വാച്ചുകള്‍ എന്നിവയും മോഷ്ടാക്കള്‍ കവര്‍ച്ച ചെയ്തുവെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

1

വീട്ടിലുണ്ടായിരുന്ന അലിക്കും സഹോദരനും മോഷ്ടാക്കളുമായുള്ള ഏറ്റുമുട്ടലിനിടെ സാരമായി മുഖത്ത് പരിക്കേറ്റിട്ടുണ്ട്. എങ്കിലും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതായും പോലിസ് അറിയിച്ചു.

മോഷണം നടക്കുമ്പോള്‍ അലി, സഹോദരന്‍ ഹാരി ഹിക്ക്‌ഫോര്‍ഡ്, കാമുകി, മറ്റൊരു സുഹൃത്ത് എന്നിവരും ഇവിടെയുണ്ടായിരുന്നു. ഇവര്‍ ശീട്ട് കളിച്ചു കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി മോഷ്ടാക്കള്‍ വീട്ടിലേക്കു അതിക്രമിച്ചു കയറിയതെന്നാണ് വിവരം. സംഭവത്തിനു ശേഷം തന്നെ പിന്തുണച്ചു രംഗത്തു വന്നവര്‍ക്കു അലി നന്ദി അറിയിച്ചു.

2

നിങ്ങളുടെയെല്ലാം മെസേജുകള്‍ക്കു നന്ദി. വളരെ മോശം അനുഭവമായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ ഞങ്ങളെല്ലാം ഓക്കെയാണ്. എല്ലാവരുടെയും പിന്തുണയെ അഭിനന്ദിക്കുന്നതായും അലി ട്വിറ്ററില്‍ കുറിച്ചു. കൊറോണ വൈറസിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ശേഷിച്ച മല്‍സരങ്ങള്‍ ജൂണില്‍ പുനരാരംഭിക്കാന്‍ തീരമാനിച്ചിരുന്നു. തന്റെ ക്ലബ്ബായ ടോട്ടനത്തിനൊപ്പം അടുത്തയാഴ്ച പരിശീലനം പുനരാരംഭിക്കാന്‍ ഇരിക്കെയാണ് അലിക്കു മോശം അനുഭവമുണ്ടായത്.

Story first published: Thursday, May 14, 2020, 11:45 [IST]
Other articles published on May 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+