Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എലോണ്‍ മസ്‌ക് ഫുട്‌ബോള്‍ ടീമിനെ വാങ്ങും, അതൊരു ഇപിഎല്‍ ക്ലബ്ബ്; വെളിപ്പെടുത്തി പിതാവ്

ടെസ്‌ല, സ്‌പേസ് എക്‌സ് എന്നിവയുടെ മേധാവിയും ലോകത്തിലെ അതിസമ്പന്നരിലെ ഒന്നാമനുമായ എലോണ്‍ മസ്‌ക് ഫുട്‌ബോള്‍ ടീമിനെ വാങ്ങാനൊരുങ്ങുന്നു. അദ്ദേഹത്തിന്റെ പിതാവ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഫുട്‌ബോളിന്റെ കടുത്ത ആരാധകനായ മസ്‌ക് ലിവര്‍പൂളിനെ വാങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബിനെയാണ് മസ്‌ക് വാങ്ങുന്നതെന്നാണ് അദ്ദേഹത്തിന്റെ പിതാവ് പറയുന്നത്. എന്നാല്‍ ലിവര്‍പൂളാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല.

എന്നാല്‍ പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലിവര്‍പൂളിനെത്തന്നെയാണ് എലോണ്‍ മസ്‌ക് നോട്ടമിടുന്നത്. ലിവര്‍പൂളിന്റെ കൂടുതല്‍ ഉടമസ്ഥാവകാശമുള്ളത് ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പിന്റെ കൈവശമാണ്. ഇവരുമായി ഇതിനോടകം എലോണ്‍ മസ്‌ക് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും വൈകാതെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഫോര്‍ബ്‌സിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ കൂടുതല്‍ ആസ്തിയുള്ള നാലാമത്തെ ക്ലബ്ബാണ് ലിവര്‍പൂള്‍.

1892ല്‍ സ്ഥാപിച്ച ലിവര്‍പൂള്‍ ക്ലബ്ബിന് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ നിര്‍ണ്ണാക സ്ഥാനമാണുള്ളത്. 19 തവണ പ്രീമിയര്‍ ലീഗില്‍ മുത്തമിട്ട ക്ലബ്ബാണ് ലിവര്‍പൂള്‍. ഇത്തവണയും കിരീടം ലക്ഷ്യമിട്ട് പോയിന്റ് പട്ടികയില്‍ തലപ്പത്താണ് ലിവര്‍പൂളുള്ളത്. എഫ് എ കപ്പില്‍ എട്ട് തവണയും ലീഗ് കപ്പില്‍ 10 തവണയും എഫ് എ ചാരിറ്റി ഷീല്‍ഡില്‍ 16 തവണയും കിരീടം നേടിയ ചെമ്പട യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആറ് തവണയും കപ്പടിച്ചു. ഒരു തവണ ഫിഫ ക്ലബ്ബ് ലോകകപ്പും നേടിയിട്ടുണ്ട്.

എലോണ്‍ മസ്‌ക്കിന്റെ കൈയിലേക്ക് ക്ലബ്ബ് എത്തിയാല്‍ വലിയ മാറ്റങ്ങള്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്. സാമ്പത്തികമായി ലിവര്‍പൂളിനെ ഒന്നാം സ്ഥാനത്തേക്കെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചേക്കും.

liverpool

പല സൂപ്പര്‍ താരങ്ങളേയും ടീമിലേക്കെത്തിക്കാന്‍ മസ്‌ക് ശ്രമിച്ചേക്കും. ഫുട്‌ബോളിന്റെ കടുത്ത ആരാധകനാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ബിസിനസ് താല്‍പര്യത്തിനപ്പുറം ആരാധകനെന്ന നിലയിലെ ഇടപെടല്‍ എലോണ്‍ മസ്‌കില്‍ നിന്നുണ്ടാവും. ഇതെല്ലാം ക്ലബ്ബിനെ ഉയങ്ങളിലേക്ക് എത്തിച്ചേക്കും.

നിലവില്‍ പല സൂപ്പര്‍ താരങ്ങളും ലിവര്‍പൂളിലുണ്ട്. മുഹമ്മദ് സലാഹ്, അലിസന്‍ ബെക്കര്‍, വിജില്‍ വാന്‍ ഡെക്ക് ഉള്‍പ്പെടെ പല സൂപ്പര്‍ താരങ്ങളും ലിവര്‍പൂളിലുണ്ട്. യര്‍ഗന്‍ ക്ലോപ്പ് പരിശീലകനായുള്ള ലിവര്‍പൂളിന്റെ നല്ല കാലമാണ് വരാന്‍ പോകുന്നതെന്ന് പറയാം. ഇനിയും ഉയരങ്ങളിലേക്ക് പോകാന്‍ ലിവര്‍പൂളിന് സാധിക്കുമെന്നുറപ്പാണ്. എന്നാല്‍ ലിവര്‍പൂളിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും മസ്‌ക് നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ കാത്തിരുന്ന് തന്നെ ഇക്കാര്യം കാണേണ്ടിയിരിക്കുന്നു.

Story first published: Wednesday, January 8, 2025, 15:40 [IST]
Other articles published on Jan 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+