Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിബിസി ആഫ്രിക്കന്‍ ഫുട്‌ബോളര്‍ പുരസ്‌കാരം ഈജിപ്തിന്റെ ഈ സൂപ്പര്‍സ്റ്റാറിന്, ലിവര്‍പൂളിനും അഭിമാനിക്കാം

ലണ്ടന്‍: ബിബിസിയുടെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ 2017 പുരസ്‌കാരം ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സാലക്ക്. ഗാബോണിന്റെ പിയറി എമെറിക് ഓബമെയംഗ്, ഗിനിയന്‍ താരം നബി കീറ്റ, സെനഗലിന്റെ സാദിയോ മാനെ, നൈജീരിയയുടെ വിക്ടര്‍ മോസസ് എന്നിവരെ പിന്തള്ളിയാണ് മുഹമ്മദ് സാല ജേതാവായത്.

ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ റയല്‍-പിഎസ്ജി പോരാട്ടം, ചെല്‍സിക്ക് ബാഴ്‌സലോണ എതിരാളി
രാജ്യത്തിനായും ക്ലബ്ബിനായും മികച്ച ഫോമില്‍ കളിക്കുന്ന സാല ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പതിമൂന്ന് ഗോളുകളുമായി ടോപ് സ്‌കോററാണ്.

photo

ആഫ്രിക്ക നാഷന്‍സ് കപ്പില്‍ ഈജിപ്ത് റണ്ണേഴ്‌സപ്പായപ്പോള്‍ മുഹമ്മദ് സാലയായിരുന്നു താരം. 1990ന് ശേഷം ആദ്യമായി ഈജിപ്ത് ഫിഫ ലോകകപ്പ് യോഗ്യത നേടിയപ്പോഴും സാല നിര്‍ണായക താരമായി. യോഗ്യതാ റൗണ്ടില്‍ നേടിയ ഏഴ് ഗോളുകളിലും സാലക്ക് പങ്കുണ്ട്. രണ്ട് ഗോളുകള്‍ക്ക് അവസരമൊരുക്കിയ സാല അഞ്ച് ഗോളുകള്‍ സ്‌കോര്‍ ചെയ്തു. റഷ്യയിലേക്ക് യോഗ്യത ഉറപ്പാക്കിയത് കോംഗോക്കെതിരെ സ്‌റ്റോപ്പേജ് ടൈമില്‍ നേടിയ പെനാല്‍റ്റി ഗോളിലാണ്. സാലയുടെ കിക്ക് ഗോളായി, ഈജിപ്ത് ലോകകപ്പ് യോഗ്യത നേടി.

ബിബിസി പുരസ്‌കാരം നേടുന്ന മൂന്നാത്തെ ഈജി്ത് താരമാണ് സാല. ഇറ്റാലിയന്‍ സീരി എയില്‍ എ എസ് റോമ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോഴും സാല നിറഞ്ഞു നിന്നു. പതിനഞ്ച് ഗോളുകള്‍, പതിനൊന്ന് അസിസ്റ്റുകള്‍. ഏഴ് വര്‍ഷത്തിനിടെ റോമക്ക് ഏറ്റവും മികച്ച ലീഗ് പൊസിഷന്‍ നേടിക്കൊടുത്ത ശേഷമാണ് സാലല ലിവര്‍പൂളിലെത്തിയത്. പതിനാറ് ലീഗ് മത്സരങ്ങളില്‍ പതിമൂന്ന് ഗോളുകള്‍ നേടിക്കഴിഞ്ഞു സാല.

Story first published: Tuesday, December 12, 2017, 10:55 [IST]
Other articles published on Dec 12, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+