Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമ്പരന്ന് ഫുട്‌ബോള്‍ ലോകം, 75കാരനുമായി കരാറൊപ്പിട്ട് ഈജിപ്ഷ്യന്‍ ക്ലബ്ബ്

കെയ്‌റോ: ഫുട്‌ബോള്‍ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുന്ന പ്രവൃത്തിയാണ് ഈജിപ്ഷ്യന്‍ മൂന്നാം ഡിവിഷന്‍ ക്ലബ്ബായ സിക്‌സ്ത് ഒക്ടോബര്‍ ചെയ്തിരിക്കുന്നത്. എല്ലാ ക്ലബ്ബുകളും യുവതാരങ്ങളെ ടീമിലെത്തിക്കാന്‍ മത്സരിക്കുമ്പോള്‍ 75 വയസുകാരനായ എസല്‍ദിന്‍ ബഹ്ദിറുമായി കരാറൊപ്പിട്ടാണ് ഈജിപ്ഷ്യന്‍ ക്ലബ്ബ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

ഫുട്‌ബോള്‍ ക്ലബ്ബിനുവേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതികൂടിയാണ് എസല്‍ദിന്‍ ബഹ്ദിര്‍ സ്വന്തം പേരിലാക്കിയത്. 75കാരനുമായി കരാര്‍ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ക്ലബ്ബിനുവേണ്ടി കളിച്ച് ഗോള്‍ നേടി ഗിന്നസ് റെക്കോഡി ലിടം നേടുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ വൃത്തങ്ങള്‍ പറഞ്ഞു.

egyptianclub

നിലവില്‍ 73 വയസില്‍ ഇസ്രായേലിലെ നാലാം ഡിവിഷനില്‍ കളിച്ച ഇസാക്ക് ഹായിക്കിന്റെ പേരിലാണ് ഗിന്നസ് റെക്കോഡ്. ഇത് തിരുത്തുന്നതിനായി അധികൃതരുമായി ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബദ്ധപ്പെട്ടിട്ടുണ്ട്. 75കാരനായ താരവുമായി കരാറൊപ്പിടുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പങ്കുവെച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കരാര്‍ കാലാവധിയോ തുകയോ എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

Story first published: Wednesday, January 22, 2020, 18:19 [IST]
Other articles published on Jan 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+