Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിയില്‍ കളിക്കുമ്പോഴും സ്വപ്‌നം റയല്‍ മാഡ്രിഡ്; ആഗ്രഹം തുറന്നുപറഞ്ഞ് ഹസാര്‍ഡ്

ലണ്ടന്‍: ഇത്തവണ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് കൈമാറ്റം ചെയ്യപ്പെടുമെന്ന് കരുതിയ ഫുട്‌ബോള്‍ താരമായിരുന്നു ചെല്‍സിയുടെ ഈഡന്‍ ഹസാര്‍ഡ്. എന്നാല്‍ റയല്‍ മാഡ്രിഡന്റെ ഉയര്‍ന്ന തുകയ്ക്കും ചെല്‍സി സമ്മതം മൂളാന്‍ വിസമ്മതിച്ചതോടെ താരം ക്ലബ്ബ് വിട്ടുപോയില്ല. സീസണില്‍ പുതിയ പരിശീലകന്‍ മൗറീസിയോ സാറിക്ക് കീഴില്‍ മിന്നുന്ന പ്രകടനം നടത്തുന്ന താരം പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോററാണ്.

edenhazard

ചെല്‍സിയില്‍ ആത്മവിശ്വാസത്തോടെ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ റയല്‍ മോഹം താരം ഉപേക്ഷിച്ചിട്ടില്ലെന്നുതന്നെയാണ് കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. റയല്‍ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണെന്നും ഒരിക്കല്‍ അവര്‍ക്കുവേണ്ടി കളിക്കാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ബെല്‍ജിയം താരം ഹസാര്‍ഡ് പറഞ്ഞു.

ആരോടും കള്ളം പറയേണ്ട ആവശ്യമില്ല. റയല്‍ മാഡ്രിഡില്‍ കളിക്കുകയെന്നത് ചെറുപ്പം മുതലുള്ള സ്വപ്‌നമാണ്. എല്ലാദിവസം ഇതേക്കുറിച്ച് സംസാരിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. ചില ദിവസങ്ങളില്‍ തനിക്ക് ക്ലബ്ബ് വിടണമെന്ന് തോന്നും, ചിലപ്പോള്‍ ഇവിടെത്തന്നെ നില്‍ക്കണമെന്നും തോന്നും. കടുത്ത തീരുമാനമാണ് എടുക്കേണ്ടത്. എനിക്ക് 27 വയസായി. ചെല്‍സിയില്‍ നിന്നും പോയാലും ഇവിടെത്തന്നെ കളിച്ചാലും താന്‍ സന്തോഷവാനാണ്. തീരുമാനം ഉടന്‍ അറിയിക്കുമെന്നും ഹസാര്‍ഡ് പറഞ്ഞു.

പുതിയ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ഏഴു ഗോളുകളുമായാണ് ഹസാര്‍ഡ് മുന്നേറുന്നത്. സാറിയുടെ കളിരീതി തനിക്കിണങ്ങുന്നതാണെന്നും കളിക്കാനായി കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നും ഹസാര്‍ഡ് അടുത്തിടെ പറഞ്ഞിരുന്നു. ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തൊട്ടു പിറകിലാണ് ഇപ്പോള്‍ ചെല്‍സിയുടെ സ്ഥാനം. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഹസാര്‍ഡ് ടീം വിട്ടാല്‍ ചെല്‍സിക്ക് കനത്ത തിരിച്ചടിയായിരിക്കും അത്.

മെഹ്‌റസ് പുറത്തേക്കടിച്ചത് ജീസസിന്റെ പെനാല്‍റ്റി കിക്ക്; മാപ്പു പറഞ്ഞ് ഗ്വാര്‍ഡിയോള

Story first published: Tuesday, October 9, 2018, 14:14 [IST]
Other articles published on Oct 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+