Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ബംഗാളിന് ഹാപ്പി ന്യൂ ഇയര്‍, സീസണിലെ ആദ്യ വിജയം- എടിക്കെ വീണ്ടും തലപ്പത്ത്

വാസ്‌കോ/ ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിന്റെ കഷ്ടകാലം തീര്‍ന്നു. പുതുവര്‍ഷത്തില്‍ ബംഗാള്‍ സീസണിലെ തങ്ങളുടെ ആദ്യ വിജയം കുറിച്ചിരിക്കുകയാണ്. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്‌സിയെ ബംഗാള്‍ 3-1നു തകര്‍ത്തുവിട്ടു. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന ലീഗിലെ രണ്ടാമത്തെ കളിയില്‍ എടിക്കെ മോഹന്‍ ബഗാന്‍ 2-0നു നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തുരത്തി ലീഗില്‍ തലപ്പത്ത് തിരിച്ചെത്തി.

1

തുടര്‍ച്ചയായി ഏഴു മല്‍സരങ്ങളില്‍ വിജയം അകന്നുനിന്ന ബംഗാള്‍ 2021ലെ ആദ്യ കളിയില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ആന്റണി പില്‍കിങ്ടണ്‍ (13ാം മിനിറ്റ്), ജാക്വസ് മഗോമ (39), ബ്രൈറ്റ് എനോബക്കാറെ (88) എന്നിവരാണ് ബംഗാളിന്റെ സ്‌കോറര്‍മാര്‍. ഇഞ്ചുറിടൈമില്‍ ഡാനിയേല്‍ ഫോക്‌സിന്റെ സെല്‍ഫ് ഗോളാണ് ഒഡീഷയുടെ തോല്‍വിഭാരം കുറച്ചത്

സ്‌കോര്‍ സൂചിപ്പിക്കുന്നതു പോലെ ഏകപക്ഷീയമായിരുന്നില്ല ബംഗാളിന്റെ വിജയം. ഒഡീഷയും മികച്ച പ്രകടനമാണ് നടത്തിയത്. നിരവധി ഗോളവസരങ്ങള്‍ അവര്‍ക്കു ലഭിച്ചെങ്കിലും അവ ഗോളാക്കി മാറ്റാനായില്ല. നിര്‍ഭാഗ്യവും ഒഡീഷയ്ക്കു തിരിച്ചടിയായി. ചില ഗോള്‍ ശ്രമങ്ങള്‍ ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.

13ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയാണ് പില്‍കിങ്ടണ്‍ ബംഗാളിന്റെ അക്കൗണ്ട് തുറന്നത്. ലോങ് ത്രോയ്‌ക്കൊടുവിലായിരുന്നു ഗോള്‍. ത്രോയ്‌ക്കൊടുവില്‍ ലഭിച്ച പന്ത് ഹെഡ്ഡറിലൂടെ പില്‍കിങ്ടണ്‍ വലയ്ക്കുള്ളിലാക്കുകയായിരുന്നു. 39ാം മിനിറ്റില്‍ മഗോമ ടീമിന്റെ ലീഡുയര്‍ത്തി. ഇടതു വിങിലൂടെ പന്തുമായി കയറിയ മഗോ തന്നെ ബ്ലോക്ക് ചെയ്യാനെത്തിയ ഡിഫന്‍ഡറെ മറികടന്ന് തൊടുത്ത കരുത്തുറ്റ ഷോട്ട് ഗോളിക്കു പഴുത് നല്‍കാതെ വലയില്‍ തുളച്ചുകയറി.

2

88ാം മിനിറ്റില്‍ ബംഗാളിന്റെ വിജയമുറപ്പാക്കിക്കൊണ്ട് അരങ്ങേറ്റക്കാരനായ എനോബക്കാറെ ടീമിന്റെ മൂന്നാം ഗോള്‍ നേടി. താരത്തിന്റെ ആദ്യ ഗോള്‍ശ്രമം ഗോളി അര്‍ഷ്ദീപ് സിങ് ബ്ലോക്ക് ചെയ്തു. റീബൗണ്ട് ചെയ്ത ബോള്‍ സുര്‍ചന്ദ്ര സിങ് വീണ്ടും എനോബക്കാറെയ്ക്കു പാസ് ചെയ്തു. ഇത്തവണ ഗോളിയെ മറികടന്ന് താരം ലക്ഷ്യം കണ്ടു. ഇഞ്ചുറിടൈമില്‍ സെല്‍ഫ് ഗോളിലൂടെ ഒഡീഷ ആദ്യ ഗോള്‍ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു.

അതേസമയം, നോര്‍ത്ത് ഈസ്റ്റിനെതിരേ എടിക്കയുടെ രണ്ടു ഗോളും രണ്ടാംപകുതിയിലായിരുന്നു. ഏഴു മിനിറ്റിന്റെ വ്യത്യാസത്തിലാണ് രണ്ടു ഗോളുകള്‍ നേടി എടിക്കെ വിജയം വരുതിയിലാക്കിയത്. 51ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ വകയായിരുന്നു എടിക്കെയുടെ ആദ്യഗോള്‍. 58ാം മിനിറ്റില്‍ ബെഞ്ചമിന്‍ ലാംബോട്ടിന്റെ സെല്‍ഫ് ഗോളില്‍ എടിക്കെ ഗോള്‍പട്ടികയും തികച്ചു. സീസണിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയ നോര്‍ത്ത് ഈസ്റ്റിന് തുടര്‍ച്ചയായി അഞ്ചാമത്തെ മല്‍സരത്തിലാണ് വിജയം നേടാനാവാതെ പോയത്.

3

സെറ്റ് പീസുകള്‍ ഗോളാക്കി മാറ്റുന്നതില്‍ മിടുക്കരായ എടിക്കെയുടെ ആദ്യ ഗോള്‍ സെറ്റ് പീസില്‍ നിന്നു തന്നെയായിരുന്നു. വലതു മൂലയില്‍ നിന്നുള്ള എഡു ഗാര്‍ഷ്യയുടെ കോര്‍ണര്‍ കിക്ക് ടിരി ഫ്‌ളിക്ക് ചെയ്തിട്ടപ്പോള്‍ ഡൈവിങ് ഹെഡ്ഡറിലൂടെ റോയ് കൃഷ്ണ വലകുലുക്കുകയായിരുന്നു. ഈ ലീഡിന് നോര്‍ത്ത് ഈസ്റ്റ് മറുപടി നല്‍കും മുമ്പ് രണ്ടാം തവണയും അവരുടെ വലയിലെത്തി. ഇത്തവണ വില്ലന്‍ സ്വന്തം പാളയത്തില്‍ നിന്നുള്ള താരം തന്നെയായിരുന്നു. സെറ്റ് പീസില്‍ നിന്നായിരുന്നു രണ്ടാംഗോളും. എഡു ഗാര്‍ഷ്യയുടെ കോര്‍ണര്‍ കിക്ക് സന്ദേഷ് ജിങ്കന്. ആറു വാര മാത്രം അകലെ നിന്ന് ജിങ്കന്‍ ഷോട്ടുതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും മിസ്സായി. എന്നാല്‍ നോര്‍ത്ത് ഈസ്റ്റ് നായകന്‍ കൂടിയായ ലാംബോട്ടിന്റെ ബൂട്ടില്‍ തട്ടി ബോള്‍ സ്വന്തം വലയില്‍ കയറുകയായിരുന്നു.

Story first published: Sunday, January 3, 2021, 22:10 [IST]
Other articles published on Jan 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+