Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരോസ് ലക്ഷ്യം കണ്ടില്ല... ബംഗാളിനോട് തോറ്റു, ബഗാനെ വീഴ്ത്തി ചെന്നൈ

ദില്ലി: ഇന്ത്യന്‍ യുവനിരയുള്‍പ്പെട്ട ഇന്ത്യന്‍ ആരോസിന് ഐ ലീഗ് ഫുട്‌ബോളില്‍ പുതുവര്‍ഷത്തിലെ തുടക്കം കയ്‌പ്പേറിയതായി മാറി. ഹോഗ്രൗണ്ടായ അംബേദ്കര്‍ സ്‌റ്റേഡിത്തില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായന്‍മാരായ ഈസ്റ്റ് ബംഗാളിനോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആരോസ് തകരുകയായിരുന്നു. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരും കൊല്‍ക്കത്തന്‍ ഫുട്‌ബോളിലെ പവര്‍ഹൗസുകളുമായ മോഹന്‍ ബഗാന്‍ തോല്‍വിയേറ്റുവാങ്ങി. ചെന്നൈ സിറ്റിയാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ബഗാനെ ഞെട്ടിച്ചത്.

1

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ ഗോള്‍വല കാത്ത ധീരജ് സിങ് ടീം വിട്ട ശേഷമുള്ള ആരോസിന്റെ ആദ്യ മല്‍സരം കൂടിയായിരുന്നു ബംഗാളിനെതിരേയുള്ളത്. തങ്ങളുടെ ഫുട്‌ബോള്‍ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന പ്രകടനവുമായി ബംഗാള്‍ കളംവാണപ്പോള്‍ ആരോസിന്റെ കുട്ടിപ്പട കുഞ്ഞനുജന്‍മാരായി മാറി.

ഒന്നാംപകുതിയുടെ 20 മിനിറ്റ് പിന്നിടുമ്പോഴേക്കും രണ്ടു വട്ടം ആരോസിന്റെ വലകുലുക്കി ബംഗാള്‍ കളി വരുതിയിലാക്കിയിരുന്നു. 13ാം മിനിറ്റില്‍ മഹമൂദ് അല്‍ അംനയും മൂന്നു മിനിറ്റിനകം കത്‌സുമി യുസയുമാണ് ബംഗാളിനായി സ്‌കോര്‍ ചെയ്തത്. ഈ വിജയത്തോടെ ലീഗില്‍ തലപ്പത്തു നില്‍ക്കുന്ന ബംഗാള്‍ നാലു പോയിന്റിന്റെ ലീഡ് കരസ്ഥമാക്കി.

2

മറ്റൊരു കളിയില്‍ കിരീട ഫേവറിറ്റുകളിലൊന്നായ ബഗാനെ ചെന്നൈ അട്ടിമറിക്കുകയായിരുന്നു. വിദേശ താരങ്ങളുടെ ഗോളിലാണ് ചെന്നൈ ബഗാനെ സ്തബ്ധരാക്കിയത്. ജീന്‍ ജോക്വിം (ആറാം മിനിറ്റ്), വെനിയാമിന്‍ ഷുമെയ്‌ക്കോ (71) എന്നിവരുടെ ഗോളുകളാണ് ചെന്നൈക്കു അപ്രതീക്ഷിത ജയം സമ്മാനിച്ചത്. 35ാം മിനിറ്റില്‍ പ്രദീപ് മോഹന്‍രാജ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തുപോയതിനെ തുടര്‍ന്നു പത്തു പേരുമായി പൊരുതിയാണ് ചെന്നൈ അവിസ്മരണീയ ജയം പിടിച്ചെടുത്തത്.

Story first published: Wednesday, January 3, 2018, 10:22 [IST]
Other articles published on Jan 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+