Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബംഗാളിനെ വിറപ്പിച്ച് കേരളം... ഗോകുലം പൊരുതി വീണു, മിനെര്‍വയ്ക്ക് ഐസ്വാള്‍ ബ്രേക്കിട്ടു

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ കേരളത്തില്‍ നിന്നുള്ള ഏക സാന്നിധ്യമായ ഗോകുലം എഫ്‌സിക്ക് തോല്‍വി. കൊല്‍ക്കത്തയിലെ വമ്പന്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിനെ വിറപ്പിച്ച് ഗോകുലം കീഴടങ്ങുകയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന്റെ നേരിയ വിജയമാണ് ബംഗാള്‍ സ്വന്തമാക്കിയത്. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ മിനെര്‍വ പഞ്ചാബ് എഫ്‌സിയുടെ അപരാജിത കുതിപ്പ് ചാംപ്യന്‍മാരായ ഐസ്വാള്‍ അവസാനിപ്പിച്ചു. 2-1നാണ് ഐസ്വാള്‍ സ്വന്തം മൈതാനത്തു ജയിച്ചുകയറിയത്.

1

ഇന്ത്യന്‍ ആരോസിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ കൊല്‍ക്കത്തയിലെത്തിയ ഗോകുലം ബംഗാളിനു കനത്ത വെല്ലുവിളിയുയര്‍ത്തിയ ശേഷമാണ് പരാജയം സമ്മതിച്ചത്. 44ാം മിനിറ്റിലാണ് കളിയുടെ ഗതിക്കു വിപരീതമായി ബംഗാള്‍ മുന്നിലെത്തുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ താരം മുഹമ്മദ് റഫീഖാണ് ഗോകുത്തിന്റെ വിധി നിര്‍ണയിച്ച ഗോള്‍ നേടിയത്. ഈ ഗോളിനു മുമ്പ് ലീഡ് നേടാന്‍ മികച്ച ചില അവസരങ്ങള്‍ ഗോകുലത്തിനു ലഭിച്ചിരുന്നെങ്കിലും മുതലാക്കാനായില്ല. രണ്ടാംപകുതിയില്‍ ഗോള്‍ മടക്കാന്‍ ഗോകുലം കിണഞ്ഞു ശ്രമിച്ചു. ഇതിനിടെ 56ാം മിനിറ്റില്‍ രോഹിത് മിര്‍സ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് ഗോകുലത്തിന്റെ സമനില പ്രതീക്ഷകള്‍ തകര്‍ത്തു.

അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഗോകുലത്തിന്റെ മൂന്നാം തോല്‍വിയാണിത്. നാലു പോയിന്റുമായി ലീഗില്‍ എട്ടാംസ്ഥാനത്താണ് ഗോകുലം ടീം. അതേസമയം, ഗോകുലത്തിനെതിരേ നേടിയ വിജയത്തോടെ ബംഗാള്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കു കയറി. 13 പോയിന്റാണ് അവരുടെ സമ്പാദ്യം. മിനെര്‍വയ്ക്കും ഇതേ പോയിന്റാണുള്ളതെങ്കിലും മികച്ച ഗോള്‍ശരാശരി ബംഗാളിനെ തലപ്പത്തെത്തിച്ചു.

Story first published: Thursday, December 28, 2017, 9:16 [IST]
Other articles published on Dec 28, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+