Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിക്ക് പകരക്കാരനായല്ല, ഒപ്പം കളിക്കണമെന്ന് ഡിബാല; കോച്ച് അനുവദിക്കുമോ?

മോസ്‌കോ: ജയം അല്ലെങ്കില്‍ ലോകകപ്പില്‍നിന്നും മടക്ക ടിക്കറ്റ് എന്ന നിലയിലാണ് ഇപ്പോള്‍ അര്‍ജന്റീന ടീം. ആദ്യ മത്സരത്തില്‍ ഐസ്‌ലന്‍ഡിനെതിരെ സമനില പിണഞ്ഞതോടെ ടീമിലെ കരുത്തരായ ക്രൊയേഷ്യയ്‌ക്കെതിരെയും നൈജീരയയ്‌ക്കെതിരേയും ജയം മാത്രമാണ് ടീമിന് മുന്നിലുള്ള പോംവഴി. വ്യാഴാഴ്ചയാണ് അര്‍ജന്റീന ക്രൊയേഷ്യ മത്സരം.

messi

ആദ്യ കളിയില്‍ നൈജീരിയയെ തോല്‍പ്പിച്ച ക്രൊയേഷ്യയെ കീഴടക്കാന്‍ നിലവിലെ അര്‍ജന്റീനയ്ക്ക് പാടുപെടേണ്ടിവരും. ടീമില്‍ പ്രമുഖര്‍ ഉണ്ടെങ്കിലും അവര്‍ക്ക് മതിയായ സ്ഥാനം നല്‍കാന്‍ കഴിയാത്തത് പരിശീകന്‍ യോര്‍ഗെ സാംപോളിക്കും തലവേദനയുണ്ടാക്കുന്നു. യുവന്റസിന്റെ പൗലോ ഡിബാലയാണ് ഇത്തരത്തില്‍ ബെഞ്ചിലിരുന്ന് കളികാണേണ്ടിവരുന്നവരില്‍ പ്രധാനി.

ഡിബാലയുടെയും മെസ്സിയുടെയും ഒരേ പൊസിഷന്‍ ആയതിനാലാണ് താരത്തിന് പുറത്തിരിക്കേണ്ടിവരുന്നത്. എന്നാല്‍, മെസ്സിക്കൊപ്പം കളിക്കാന്‍ താന്‍ ഒരുക്കമാണന്നെ് ഡിബാല പ്രഖ്യാപിച്ചുകഴിഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസ്സിക്കൊപ്പം തനിക്ക് കളിക്കാന്‍ സാധിക്കുമെന്ന് ഡിബാല വ്യക്തമാക്കി.

മെസ്സിക്ക് അര്‍ജന്റീനന്‍ ടീമിലെന്നല്ല, ലോകത്തിലെ ഒരു ടീമിലും പകരക്കാരനില്ല. മെസ്സിയുടെ പകരക്കാരനായല്ല, അദ്ദേഹത്തിനൊപ്പം കളിക്കാനാണ് തനിക്ക് താത്പര്യം. മെസ്സിയുടെ പൊസിഷനിലാണ് താന്‍ കളിക്കുന്നതെങ്കില്‍ തന്നെ ടീമില്‍ ഉള്‍ക്കൊള്ളിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. മെസ്സിയെ എതിര്‍ ടീമുകള്‍ മാര്‍ക്ക് ചെയ്യുമ്പോള്‍ നമുക്ക് മേല്‍ക്കൈ നേടാന്‍ കഴിയണം. മറ്റു താരങ്ങള്‍ അതിന്റെ ആനുകൂല്യം മുതലെടുക്കണം. അതുവഴി മികച്ച ആക്രമണം നടത്താന്‍ ടീമിന് സാധിക്കുമെന്നും ഡിബാല പറഞ്ഞു.


Story first published: Wednesday, June 20, 2018, 11:47 [IST]
Other articles published on Jun 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+