Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മന്‍ ക്ലബ്ബ് ബൊറുസിയ മോന്‍ചെന്‍ഗ്ലാഡ്ബാചിന്റെ വഴിയടച്ച് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍

മ്യൂണിക്: ആഴ്‌സണല്‍, ലെസ്റ്റര്‍ സിറ്റി ക്ലബ്ബുകള്‍ക്ക് പിന്നാലെ ഇംഗ്ലണ്ടില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയും യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടില്‍ ഇടം പിടിച്ചു. ജര്‍മനിയില്‍ ബൊറുസിയ ഡോട്മുണ്ടിനെതിരെ 1-1 ന് സമനില പിടിച്ചാണ് സിറ്റിയുടെ മുന്നേറ്റം. ഗ്രൂപ്പ് സിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുള്ള സിറ്റി രണ്ടാം സ്ഥാനക്കാരായാണ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പില്‍ സ്ഥാനം ഉറപ്പിച്ചത്. സെല്‍റ്റിക്കിന്റെ തട്ടകത്തില്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ച ബാഴ്‌സലോണ ഒരു മത്സരം ശേഷിക്കെ തന്നെ ഗ്രൂപ്പ് സി ചാമ്പ്യന്‍മാരായി.

ബൊറുസിയ മോന്‍ചെന്‍ഗ്ലാഡ്ബാചിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും നോക്കൗട്ടിലെത്താന്‍ തുല്യസാധ്യതയായിരുന്നു. ജയം അനിവാര്യമായ മത്സരത്തില്‍ മോന്‍ചെന്‍ഗ്ലാഡ്ബാച് ഹോംഗ്രൗണ്ടില്‍ സമനിലയില്‍ കുരുങ്ങി. രണ്ട് ചുവപ്പ് കാര്‍ഡുകള്‍ കണ്ട ആവേശക്കളിയില്‍ ഇരുപത്തിമൂന്നാം മിനുട്ടില്‍ ജര്‍മന്‍ ക്ലബ്ബാണ് ലീഡെടുത്തത്. പതിനഞ്ച് വാര അകലെ നിന്ന് റാഫേല്‍ തൊടുത്ത ഷോട്ട് സിറ്റി ഗോളി ക്ലോഡിയോ ബ്രാവോയെ കീഴടക്കി. ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ സിറ്റി സമനില പിടിച്ചു. കെവിന്‍ ഡി ബ്രൂയിന്റെ പാസില്‍ ഡേവിഡ് സില്‍വയാണ് ഗോളടിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മോന്‍ചെന്‍ഗ്ലാഡ്ബാച് ക്യാപ്റ്റന്‍ ലാര്‍സ് സ്റ്റിന്‍ഡല്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി. അറുപത്തിമൂന്നാം സിറ്റിയുടെ ഫെര്‍നാണ്ടീഞ്ഞോയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

davidsilva

സെല്‍റ്റിക്കിനെതിരെ ബാഴ്‌സക്ക് ജയമൊരുക്കിയത് ലയണല്‍ മെസിയുടെ ഇരട്ടഗോളുകളാണ്. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തിന് പോരടിക്കുന്ന ആഴ്‌സണലും പി എസ് ജിയും 2-2ന് പിരിഞ്ഞു. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഇരുടീമിനും 11 പോയിന്റ് വീതം. നോക്കൗട്ട് നേരത്തെ ഉറപ്പിച്ചിരുന്നു.

പതിനെട്ടാം മിനുട്ടില്‍ കവാനിയുടെ ഗോളില്‍ ലീഡെടുത്ത പി എസ് ജിയെ ആദ്യപകുതിയിലെ ഇഞ്ചുറി ടൈമില്‍ ജിറൂദിന്റെ പെനാല്‍റ്റി ഗോളില്‍ ആഴ്‌സണല്‍ സമനിലയാക്കി. വെറാറ്റിയുടെ സെല്‍ഫ് ഗോളില്‍ ഗണ്ണേഴ്‌സ് 2-1ന് മുന്നില്‍ കയറി. എന്നാല്‍ ഇവോബിയുടെ സെല്‍ഫ് ഗോള്‍ ആഴ്‌സണലിന് വിനയായി, 2-2.

ഗ്രൂപ്പ് ഡിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 2-0ന് പി എസ് വി ഐന്തോവനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍പട്ടം ഉറപ്പിച്ചു. അഞ്ച് മത്സരങ്ങളില്‍ പതിനഞ്ച് പോയിന്റാണ് അത്‌ലറ്റിക്കോക്ക്. ബയേണ്‍ മ്യൂണിക്ക് ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ എഫ് സി റൊസ്‌തോവിനോട് 3-2ന് പരാജയപ്പെട്ടു. ഒമ്പത് പോയിന്റുമായി ബയേണ്‍ രണ്ടാം സ്ഥാനത്ത്. ഇതിനകം നോക്കൗട്ട് ഉറപ്പിച്ചിട്ടുണ്ട് ബയേണ്‍.

ഗോള്‍നില

ബെസിക്താസ് 3-3 ബെന്‍ഫിക്കദ

എഫ് സി റൊസ്‌തോവ് 3-2 ബയേണ്‍ മ്യൂണിക്

ആഴ്‌സണല്‍ 2-2 പി എസ് ജി

ലുഡോ ഗോറെറ്റ്‌സ് 0-0 ബാസല്‍ എഫ് സി

നാപോളി 0-0 ഡിനാമോ കീവ്

ബൊറുസിയ മോന്‍ചെന്‍ഗ്ലാഡ്ബാച് 1-1 മാഞ്ചസ്റ്റര്‍ സിറ്റി

സെല്‍റ്റിക് 0-2 ബാഴ്‌സലോണ

അത്‌ലറ്റിക്കോ മാഡ്രിഡ് 2-0 പി എസ് വി ഐന്തോവന്‍

Story first published: Thursday, November 24, 2016, 8:55 [IST]
Other articles published on Nov 24, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+