Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എതിര്‍താരത്തിന്റെ മുഖത്തു തുപ്പിയ ബ്രസീലിയന്‍ ഡഗ്ലസ് കോസ്റ്റയ്ക്ക് കനത്ത ശിക്ഷ; ആഴ്ചകളോളം പുറത്ത്

റോം: കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ യുവന്റസിന്റെ ബ്രസീലിയന്‍ താരം ഡഗ്ലസ് കോസ്റ്റയ്ക്ക് കടുത്ത ശിക്ഷ. താരത്തെ നാലു കളികളില്‍നിന്നും ഇറ്റാലിയന്‍ ലീഗ് അധികൃതര്‍ വിലക്കി. ഇതോടെ സീരി എ യിലെ നാലു കളികളില്‍ കോസ്റ്റയ്ക്ക് കളിക്കാന്‍ കഴിയില്ല. ലീഗില്‍ ഫ്രോസിനോണ്‍, ബോലോഗന, നാപ്പോളി ടീമുകള്‍ക്കെതിരായ മത്സരം കോസ്റ്റയ്ക്ക് നഷ്ടമാകും. വലന്‍സിയയ്‌ക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരവും താരത്തിന് മൈതാനത്തിറങ്ങാനാകില്ല.

ഞായറാഴ്ച സസ്സുവോലോയ്ക്കെതിരേ യുവന്റസ് 2-1ന് ജയിച്ച മത്സരത്തിനിടെയായിരുന്നു കോസ്റ്റയുടെ മോശം പെരുമാറ്റം. തര്‍ക്കിച്ച് എതിര്‍ താരത്തെ തല കൊണ്ട് ഇടിച്ച കോസ്റ്റ ഇതിനു പിന്നാലെ മുഖത്ത് തുപ്പുകയും ചെയ്തിരുന്നു. ബുക്കിങ്ങില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും പിന്നീട് ക്യാമറ പരിശോധനയ്ക്കുശേഷം താരത്തെ റഫറി ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കുകയും ചെയ്തു.

douglascosta

കളിയുടെ ഇഞ്ചുറിടൈമിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സസ്സുവോലെ താരം ഫെഡറിക്കോ ഡി ഫ്രാന്‍സെസ്‌കോയെ പിറകില്‍ നിന്നും കോസ്റ്റ ടാക്കിള്‍ ചെയ്ത് വീഴ്ത്തുകയായിരുന്നു. ഗ്രൗണ്ടില്‍ നിന്നെഴുന്നേറ്റ ഫ്രാന്‍സെസ്‌കോയെ കോസ്റ്റ കൈമുട്ട് ഇടിക്കുകയും ചെയ്തു. വിഎആറിന്റെ സഹായം തേടിയ ശേഷം റഫറി കോസ്റ്റയ്ക്കു ചുവപ്പ് കാര്‍ഡ് നല്‍കുകയായിരുന്നു.

കോസ്റ്റയുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നു യുവന്റസ് കോച്ച മാസിമിലിയാനോ അലെഗ്രി അന്ന് പ്രതികരിച്ചു. താരത്തിനു പിഴ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. കോസ്റ്റ ഫൗളിനു വിധേയനായിരുന്നെങ്കില്‍ പോലും ഇത് അംഗീകരിക്കാനാവില്ല. അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ അദ്ഭുതം തോന്നിയെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കോസ്റ്റ മാപ്പു ചോദിച്ചിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം മാപ്പു പറഞ്ഞത്. സംഭവിച്ച തെറ്റില്‍ എല്ലാവരോടും മാപ്പ് ചോദിക്കുന്നു. കോപം കാരണം തനിക്കു സ്വയം നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നും കോസ്്റ്റ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Story first published: Wednesday, September 19, 2018, 18:22 [IST]
Other articles published on Sep 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+